ബസൂക്ക സെറ്റില്‍ വെച്ച് അബിന്റെ ജന്മദിനം ആഘോഷമാക്കി മമ്മൂക്ക, കൈ പിടിച്ച് കേക്ക് മുറിച്ച് താരം, വൈറലായി വീഡിയോ

291

മലയാള സിനിമയിലെ താരരാജാവ് മമ്മൂട്ടിയുടെ പുറത്തിറങ്ങിനിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് ബസൂക്ക. ഒരു ഗെയിം ത്രില്ലര്‍ വിഭാഗത്തിലായാണ് ചിത്രം ഒരുങ്ങുന്നത്. നവാഗതനായ ഡീനൊ ഡെന്നിസാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

Advertisements

നിമിഷ് രവിയാണ് ഛായഗ്രഹണം. മിഥുന്‍ മുകുന്ദനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അടുത്തിടെ ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു.

Also Read: ഒന്നും ഓര്‍മ്മയില്ല, മുറിയില്‍ പൂട്ടിയിട്ട് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നൊക്കെ തെറ്റായ ആരോപണങ്ങള്‍, ബാലയുടെ മുന്നില്‍ വെച്ച് തുറന്ന് പറഞ്ഞ് സന്തോഷ് വര്‍ക്കി

ആരാധകരെ ഞെട്ടിച്ചുകൊണ്ടുള്ളതായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. കൂളിങ് ഗ്ലാസ് ധരിച്ച് പോണി ടെയില്‍ ഹെയര്‍ സ്‌റ്റൈലില്‍ ആഡംബര ബൈക്കിനരികെ നില്‍ക്കുന്ന മമ്മൂക്കയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. മമ്മൂക്കയുടെ ഗെറ്റപ്പ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു.

ബസൂക്കയുടെ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. തന്റെ ഭാഗങ്ങളെല്ലാം കഴിഞ്ഞ ദിവസത്തോടെ പൂര്‍ത്തിയാക്കിയിരിക്കുകയാണ് മമ്മൂക്ക. ചിത്രത്തിന്റെ ഷൂട്ടിങ് എല്ലാം അടുത്തമാസത്തോടെ കഴിയുമെന്നാണ് വിവരം.

Also Read: മറ്റ് മാതാപിതാക്കളെ പോലെ അല്ല ഞങ്ങൾ; സന്തോഷിക്കേണ്ട സമയത്ത് ആകെ മരവിച്ച് അവസ്ഥയിലായിരുന്നു; മൂന്നാം മാസത്തിൽ ഒഴിവാക്കാനാവാത്ത തീരുമാനമായിരുന്നു അത്; ലൈവിൽ കരഞ്ഞെത്തി ബിപാഷ ബസു

ഇപ്പോഴിതാ ബസൂക്കയുടെ സെറ്റില്‍ വെച്ച് നടന്‍ അബിന്‍ ജോര്‍ജിന്റെ ജന്മദിനം ആഘോഷിച്ചതിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മമ്മൂട്ടിയും അണിയറപ്രവര്‍ത്തകരുമെല്ലാം ആഘോഷത്തില്‍ പങ്കുചേര്‍ന്നിരുന്നു. ഇതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അബിന്‍ ഇപ്പോള്‍.

ജീവിതത്തിന് യഥാര്‍ത്ഥ അര്‍ത്ഥം തോന്നിയ നിമിഷം എന്ന ക്യാപ്ഷന്‍ നല്‍കിയായിരുന്നു അബിന്‍ വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. നിമിഷ നേരം കൊണ്ട് വൈറലായ വീഡിയോക്ക് താഴെ നിരവധി പേരാണ് ആശംസകള്‍ നേര്‍ന്നത്.

Advertisement