നേരത്തെ ബീഫ് കഴിക്കുന്നതിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളിൽ ഇപ്പോഴും താൻ ഉറച്ച് നിൽക്കുന്നുവെന്ന് നടി നിഖില വിമൽ. താൻ ആ പറഞ്ഞത് എന്റെ നിലപാടാണ്. അതിൽ ഞാൻ ഉറച്ച് നിൽക്കുന്നു.
അതിന്റെ പേരിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടില്ല. അത്തരം ആക്രമണങ്ങൾ കാര്യമാക്കാറില്ലെന്നും നിഖില പറഞ്ഞു. അടുത്തിടെ റിലീസ് ചെയ്ത ചിത്ര ജോ ആൻഡ് ജോയുടെ പ്രൊമോഷന്റെ ഭാഗമായി ദുബായിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു നിഖില തന്റെ നിലപാട് വ്യക്തമാക്കിയത്.
ALSO READ

എല്ലാ വ്യക്തികൾക്കും നിലപാടുണ്ട്. വ്യക്തിപരമായ എന്റെ നിലപാടാണ് ഞാൻ പറഞ്ഞത്. അത് തുറന്നുപറയാൻ എല്ലാവർക്കും കഴിയണം. സൈബർ ആക്രമണം നടന്നതായി ഞാൻ പറഞ്ഞിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം മനസിലാക്കിയത്. ആരെങ്കിലും എന്തെങ്കിലും പറയുന്നത് എന്നെ ബാധിക്കില്ല. സിനിമാ മേഖലയിൽ നിന്നും അനുകൂലിച്ചും പ്രതികൂലിച്ചു അഭിപ്രായം അറിയിച്ചവരുണ്ടെന്നും നിഖില വ്യക്തമാക്കി.
നേരത്തെ ബീഫ് കഴിക്കുന്നതിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളിൽ ഇപ്പോഴും താൻ ഉറച്ച് നിൽക്കുന്നുവെന്ന് നടി നിഖില വിമൽ. താൻ ആ പറഞ്ഞത് എന്റെ നിലപാടാണ്. അതിൽ ഞാൻ ഉറച്ച് നിൽക്കുന്നു.
ALSO READ

അതിന്റെ പേരിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടില്ല. അത്തരം ആക്രമണങ്ങൾ കാര്യമാക്കാറില്ലെന്നും നിഖില കൂട്ടിച്ചേർത്തു.









