ശ്രീനാഥിന് കൂട്ടായി അശ്വതി സേതുനാഥ് ; വിവാഹനിശ്ചയം കഴിഞ്ഞ സന്തോഷം പങ്കിട്ട് മലയാളികളുടെ പ്രിയഗായകൻ ശ്രീനാഥ് ശിവശങ്കരൻ

416

ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെയായി ശ്രദ്ധ നേടിയ ഗായകരിലൊരാളാണ് ശ്രീനാഥ് ശിവശങ്കരൻ. വിജയ് യുടെ പാട്ടും മാനറിസങ്ങളും ഹൃദ്യസ്ഥമാക്കിയ ശ്രീനാഥിന് മികച്ച പിന്തുണയായിരുന്നു പ്രേക്ഷകർ നൽകിയത്. റിയാലിറ്റി ഷോയ്ക്ക് ശേഷമായി സിനിമകളിൽ നിന്നുള്ള അവസരങ്ങളും ശ്രീയെ തേടിയെത്തിയിരുന്നു. സോഷ്യൽമീഡിയയിൽ സജീവമായ ശ്രീനാഥ് പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ എൻഗേജ്മെന്റ് കഴിഞ്ഞ സന്തോഷം പങ്കിട്ടെത്തിയിരിക്കുകയാണ് പ്രിയഗായകൻ.

ALSO READ

Advertisements

ബീഫ് കഴിക്കുന്നതിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളിൽ ഇപ്പോഴും താൻ ഉറച്ച് നിൽക്കുന്നു ; താൻ ആ പറഞ്ഞത് എന്റെ നിലപാടാണ് : നിഖില വിമൽ

റിയാലിറ്റി ഷോയിലൂടെ തുടക്കം കുറിച്ച് പിന്നീട് മലയാളികളുടെ പ്രിയഗായകനായി മാറുകയായിരുന്നു ശ്രീനാഥ്. സ്റ്റേജ് പരിപാടികളിലെല്ലാം സ്ഥിരം സാന്നിധ്യം കൂടിയാണ് അദ്ദേഹം. തന്റെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് അദ്ദേഹമിപ്പോൾ. അശ്വതി സേതുനാഥാണ് ശ്രീക്ക് കൂട്ടായെത്തുന്നത്. ഫോർ എവർ എന്ന ക്യാപ്ഷനോടെയായാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുള്ളത്.

സയനോര ഫിലിപ്പായിരുന്നു പോസ്റ്റിന് താഴെയായി ആദ്യം കമന്റുമായെത്തിയത്. സ്വാസിക, എലീന പടിക്കൽ, ആദിൽ ഇബ്രാഹിം, രചന നാരായണൻകുട്ടി, അമൃത നായർ, സഞ്ജു ശിവറാം, ഗായത്രി അശോകൻ തുടങ്ങി നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായെത്തിയിട്ടുള്ളത്. ഞങ്ങളെ അറിയിച്ചില്ലെങ്കിലും സന്തോഷമാണെന്നായിരുന്നു ആരാധകരും പറഞ്ഞത്.

ശ്രീനാഥിനോട് ക്രഷ് തോന്നിയിരുന്നുവെന്ന് ഇടയ്ക്ക് സ്വാസിക തുറന്നു പറഞ്ഞിരുന്നു. അധികം വൈകാതെ തന്നെ വിവാഹമുണ്ടാവുമെന്ന് ശ്രീനാഥ് പറഞ്ഞപ്പോൾ എന്നോട് പറഞ്ഞില്ലല്ലോ, ശ്രീയെ കല്യാണം കഴിക്കാനായി ഞാനെത്ര പേരെ തേച്ചെന്ന് അറിയുമോയെന്നായിരുന്നു സ്വാസിക ചോദിച്ചത്. ഇതിനെ കുറിച്ച് രസകരമായ ട്രോൾ സോഷ്യൽമീഡിയയിലൂടെ വൈറലായിരുന്നു.

ALSO READ

നല്ല സ്ട്രസ്ഡായിരിക്കും പ്രഗ്‌നന്റായവർ, അവരോട് ഇങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞ് പേടിപ്പിക്കരുത് : വിമർശിക്കുന്നവർക്കുള്ള മറുപടിയുമായി മീത്ത് മിറി

വിവാഹനിശ്ചയം കഴിഞ്ഞെങ്കിലും കല്യാണത്തീയ്യതി എന്നാണെന്ന് അറിയിക്കാത്തതിന്റെ പരിഭവവും പ്രിയപ്പെട്ടവർ പങ്കുവെച്ചിരുന്നു. എൻഗേജ്ഡായെന്നല്ലാതെ പ്രതിശ്രുത വധുവിനെക്കുറിച്ച് ശ്രീനാഥ് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. രഞ്ജിനി ഹരിദാസും അനൂപ് കൃഷ്ണനുമെല്ലാം ശ്രീനാഥിന്റെ എൻഗേജ്മെന്റ് ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

Advertisement