ഷൂട്ടിംഗ് കഴിഞ്ഞ് വരുമ്പോള്‍ ബസ്സിടിച്ചതാണ്, മൂന്ന് സര്‍ജറി കഴിഞ്ഞു, ഭയങ്കര പെയിന്‍ ആണെന്നാണ് പറയുന്നത്, നടന്‍ കാര്‍ത്തിക് പ്രസാദിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ബീന ആന്റണി പറയുന്നു

104

മലയാള സീരിയല്‍ പ്രേമികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് കാര്‍ത്തിക് പ്രസാദ്. ഏതാനും നാളുകള്‍ക്ക് മുമ്പായിരുന്നു നടന്‍ വാഹനാപകടത്തില്‍പ്പെട്ട വാര്‍ത്ത പുറത്തുവന്നത്. ഫെബ്രുവരി 21നായിരുന്നു നടന്‍ അപകടത്തില്‍പ്പെട്ടത്.

Advertisements

ചികിത്സയില്‍ കഴിയുന്ന കാര്‍ത്തിക് പ്രസാദിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടി ബീന ആന്റണി. തന്നെ കാര്‍ത്തിക്കിന്റെ ആരോഗ്യ വിവരം തിരക്കി ഒത്തിരി പേര്‍ മെസ്സേജയക്കുകയും കോള്‍ ചെയ്യുകയും ചെയ്തുവെന്നും അതുകൊണ്ടാണ് ഇങ്ങനെയൊരു വീഡിയോ ചെയ്യുന്നതെന്നും ബീന ആന്റണി പറയുന്നു.

Also Read:ശരിക്കും അത്ഭുതപ്പെടുത്തി, ഞാന്‍ വിചാരിച്ച പോലത്തെ മനുഷ്യനല്ല അദ്ദേഹം, മമ്മൂക്കയെ കുറിച്ച് യുവനടന്‍ ഹക്കീം ഷാ പറയുന്നു

ഷൂട്ടിങ് കഴിഞ്ഞ് പോകുമ്പോള്‍ ബസ്സിടിച്ചാണ് അപകടമുണ്ടായത്. ഫോണില്‍ സംസാരിച്ചിരുന്നുവെന്നാണ് തോന്നുന്നത്. അപകടത്തില്‍പ്പെട്ടപ്പോള്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെന്നും കാലിന് കാര്യമായ പ്രശ്‌നം വന്നിട്ടുണ്ടെന്നും ബീന ആന്റണി പറയുന്നു.

സംഭവസമയത്ത് കാര്‍ത്തിക്കിന്റെ ഭാര്യയും വീട്ടുകാരും തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. ഇപ്പോള്‍ കാര്‍ത്തിക്കിനെ കോഴിക്കോടേക്ക് മാറ്റിയിട്ടുണ്ടെന്നും അവിടെയാണ് കാര്‍ത്തിക്കിന്റെ നാടെന്നും അവിടെ ചികിത്സയില്‍ കഴിയുകയാണെന്നും ബീന ആന്റണി പറയുന്നു.

Also Read:തീര്‍ത്തും ഒറ്റപ്പെട്ട് കഴിയുകയായിരുന്നു, ലാലിന്റെ അവസ്ഥ എന്നെ വല്ലാതെ അലട്ടി, നേരിട്ട് കണ്ടപ്പോഴാണ് ഭീകരത മനസ്സിലായത്, വെളിപ്പെടുത്തലുമായി ഷിബു ബേബി ജോണ്‍

താന്‍ കാര്‍ത്തിക്കിന്റെ ഭാര്യയെ കോണ്‍ടാക്ട് ചെയ്തിരുന്നു. ഭയങ്കര പെയിന്‍ ആണെന്നാണ് പറയുന്നതെന്നും രണ്ട് മൂന്ന് പ്ലാസ്റ്റിക് സര്‍ജറികള്‍ കഴിഞ്ഞുവെന്നും ഇനി പൊട്ടലിന്റെ സര്‍ജറി ബാക്കിയുണ്ടെന്നും പെയിന്‍ കില്ലര്‍ കൊടുത്തിട്ടുണ്ടെന്നും ബീന ആന്റണി പറയുന്നു.

Advertisement