ശരിക്കും അത്ഭുതപ്പെടുത്തി, ഞാന്‍ വിചാരിച്ച പോലത്തെ മനുഷ്യനല്ല അദ്ദേഹം, മമ്മൂക്കയെ കുറിച്ച് യുവനടന്‍ ഹക്കീം ഷാ പറയുന്നു

19

മലയാള സിനിമയിലെ താരരാജാവ് മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബസൂക്ക. ഡിനോ ഡെന്നിസ് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ യുവ താരം ഹക്കീം ഷാജഹാനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Advertisements

ഒരു ഗെയിം ത്രില്ലറായിട്ടാണ് ബസൂക്ക ഒരുങ്ങുന്നത്. 2022 ല്‍ പുറത്തിറങ്ങിയ പ്രണയവിലാസം എന്ന സിനിമയിലൂടെയാണ് ഹക്കീം ഷാജഹാന്‍ ശ്രദ്ധിക്കപ്പെടുന്നത്. ചുരുക്കം ചില സിനിമകളില്‍ ഇതിനോടകം ഹക്കീം അഭിനയിച്ചിട്ടുണ്ട്.

Also Read;തീര്‍ത്തും ഒറ്റപ്പെട്ട് കഴിയുകയായിരുന്നു, ലാലിന്റെ അവസ്ഥ എന്നെ വല്ലാതെ അലട്ടി, നേരിട്ട് കണ്ടപ്പോഴാണ് ഭീകരത മനസ്സിലായത്, വെളിപ്പെടുത്തലുമായി ഷിബു ബേബി ജോണ്‍

ഇപ്പോഴിതാ ബസൂക്കയില്‍ മമ്മൂക്കയ്‌ക്കൊപ്പം അഭിനയിച്ചതിന്‍രെ അനുഭവം പങ്കുവെക്കുകയാണ് താരം. തനിക്ക് വളരെ നല്ലൊരു എക്‌സ്പീരിയന്‍സായിരുന്നു ചിത്രമെന്നും കുറച്ച് വാക്കുകളില്‍ അത് പറയാന്‍ പറ്റില്ലെന്നും ഹക്കീം ഷാ പറയുന്നു.

തന്റെ ധാരണയിലുള്ള മമ്മൂക്കയെയായിരുന്നില്ല നേരിട്ട് കണ്ടത്. ശരിക്കും തന്നെ അദ്ദേഹം അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പടത്തിന്റെ ഷൂട്ട് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും മൂന്ന് ദിവസത്തെ ഷൂട്ട് കൂടെ ബാക്കിയുണ്ടെന്നും എല്ലാം തനിക്ക് നല്ല എക്‌സ്പീരിയന്‍സായിരുന്നുവെന്നും ഹക്കീം പറയുന്നു.

Also Read:ഇതാണ് പൃഥ്വിരാജ്, ഇന്ദ്രന്‍സിനെ കണ്ട് ബഹുമാനവും സ്‌നേഹവും പ്രകടിപ്പിച്ച് പൃഥ്വിരാജ്, കൈയ്യടിച്ച് ആരാധകര്‍

താന്‍ ആദ്യമായിട്ടായിരുന്നു മമ്മൂക്കയെ കണ്ടത്. താന്‍ വിചാരിച്ചതുപോലെയല്ല, അദ്ദേഹം വേറെ തന്നെയൊരു മനുഷ്യനാണെന്നും അദ്ദേഹത്തിനൊപ്പം ഇരുന്ന് സംസാരിക്കുമ്പോഴായിരുന്നു അത് മനസ്സിലാവുകയെന്നും ഹക്കീം പറയുന്നു.

Advertisement