ഇതാണ് പൃഥ്വിരാജ്, ഇന്ദ്രന്‍സിനെ കണ്ട് ബഹുമാനവും സ്‌നേഹവും പ്രകടിപ്പിച്ച് പൃഥ്വിരാജ്, കൈയ്യടിച്ച് ആരാധകര്‍

49

നടനായും സംവിധായകനായും നിര്‍മ്മാതാവായും തന്റെ കഠിന പ്രയത്നം കൊണ്ട് ഇന്ത്യന്‍ സിനിമയിലുട നീളം അറിയപ്പെടുന്ന താരമായി മാറിയിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരന്‍ ഇപ്പോള്‍. സിനിമയുടെ ഒട്ടുമിക്ക എല്ലാ മേഖലകളിലും സജീവം ആയതോടെ താരത്തിന് ലോകം എമ്പാടും നിന്നും ആരാധകരേയും ലിഭിച്ചിരിക്കുകയാണ്.

Advertisements

മലയാള സിനിമയിലെ മുന്‍കാല സൂപ്പര്‍ താരമായിരുന്ന സുകുമാരന്റെ മകന്‍ എന്ന ലേബലില്‍ ആണ് സിനിമയിലേക്ക് എത്തിയതെങ്കിലും പൃഥ്വിരാജ് സുകുമാരന്‍ എന്നത് ഇന്നൊരു ബ്രാന്‍ഡായി മാറിയിരിക്കുന്നു. പൃഥ്വിരാജിനെ പോലെ തന്നെ താരത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്.

Also Read:രക്തബന്ധത്തിലുള്ള ബന്ധുവിന്റെ കുഞ്ഞിനെ ചുംബിച്ചപ്പോള്‍ അമ്മ ആട്ടിപ്പായിച്ചു, അതിന് ശേഷം കുഞ്ഞുങ്ങളെ താലോലിക്കാറില്ല, മനസ്സിനെ വേദനിപ്പിച്ച അനുഭവം തുറന്ന് പറഞ്ഞ് നവ്യ നായര്‍

അഭിനയ ജീവിതത്തില്‍ അമ്പതുവര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന നടി മല്ലിക സുകുമാരനെ അഭിനന്ദിക്കുന്ന പരിപാടിയില്‍ വെച്ച് ആരാധകരുടെ ഒന്നടഹ്കം മനസ്സ് കീഴടക്കിയിരിക്കുകയാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. ചടങ്ങില്‍ വെച്ച് ഇന്ദ്രന്‍സിനെ കണ്ടപ്പോഴുള്ള പൃഥ്വിരാജിന്റെ പെരുമാറ്റമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. മല്ലികയെ സ്റ്റേജിലേക്ക് കൈ പിടിച്ച് കയറ്റിയപ്പോഴായിരുന്നു പൃഥ്വിരാജ് സ്റ്റേജിന്റെ ഒരു വശത്തായി നില്‍ക്കുന്ന ഇന്ദ്രന്‍സിനെ കണ്ടത്. ഓടിച്ചെന്ന് കെട്ടിപ്പിടിച്ച ശേഷം സ്റ്റേജിന്റെ മുന്നിലേക്ക് കയറി നില്‍ക്കാന്‍ ഇന്ദ്രന്‍സിനോട് പറയുന്നതും വീഡിയോയില്‍ കാണാം.

Also Read:നടി നിത പിള്ള ചില്ലക്കാരിയല്ല, അധികമാരും അറിയാത്ത ചില കാര്യങ്ങള്‍ ഇതാ

ഇന്ദ്രജിത്തും വളരെ ബഹമാനത്തോടെയും സ്‌നേഹത്തോടെയുമായിരുന്നു ഇന്ദ്രന്‍സിനോട് പെരുമാറുന്നത്. ഇതാണ് പൃഥ്വിരാജ്, ഇങ്ങനെയാണ് പൃഥ്വിരാജ് എന്ന ക്യാപ്ഷനോടെ ഫോട്ടോഗ്രാഫര്‍ ശ്യാം കുമാറാണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

Advertisement