നടി നിത പിള്ള ചില്ലക്കാരിയല്ല, അധികമാരും അറിയാത്ത ചില കാര്യങ്ങള്‍ ഇതാ

173

ഇന്ന് മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് നിത പിള്ള. മലയാള സിനിമയില്‍ മികച്ച കഥാപാത്രങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ് ഇന്ന് നടി നിത പിള്ളയ്ക്ക്. ദിലീപ് ചിത്രം തങ്കമണിയിലാണ് ഏറ്റവും ഒടുവില്‍ നിത അഭിനയിച്ചത്.

Advertisements

ഈ സിനിമ റിലീസിന് ഒരുങ്ങുകയാണ്. സിനിമയില്‍ ദിലീപിന്റെ നായികയായിട്ടാണ് താരം എത്തുന്നത്. നേരത്തെ പാപ്പന്‍ എന്ന ചിത്രത്തിലെ നിതയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടാതെ കാളിദാസ് ജയറാമിനൊപ്പം പൂമരം എന്ന ചിത്രത്തിലും നിത പ്രധാനവേഷം കൈകാര്യം ചെയ്തിരുന്നു.

Also Read:മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവാണ്, അങ്ങനെ പറയുന്നത് മോശമാണ്; അന്ന് മനോജ് കെ ജയനെ കുറിച്ച് ഉര്‍വശി പറഞ്ഞത്

പലപരിപാടികളിലും വളരെ ഫാഷനബിളായാണ് നിത പ്രത്യക്ഷപ്പെടാറുള്ളത്. അഭിനേത്രി, മോഡല്‍ എന്ന നിലയില്‍ മാറ്റി നിര്‍ത്താന്‍ കഴിയുന്ന ഒരാളല്ല നിത പിള്ള. പഠനത്തിലും മിടുക്കിയാണ് താരം. യുനൈറ്റഡ് സ്റ്റേറ്റ്‌സിലെ ലഫായെറ്റിയയിലുള്ള ലൂസിയാന സര്‍വ്വകലാശാലയില്‍ നിന്നും പെട്രോളിയം എന്‍ജിനിയറിങ്ങില്‍ ബിരുദം നേടിയ ആളാണ് നിത.

കൂടാതെ ഹൂസ്‌റ്റോണില്‍ വെച്ച് 2015ല്‍ നടന്ന മിസ് ബോളിവുഡ് സൗന്ദര്യ മത്സരത്തില്‍ സെക്കന്റ് റണ്ണറപ് കിരീടവും നിത നേടിയിട്ടുണ്ട്. നര്‍ത്തകിയും ക്ലാസിക് സംഗീതഞ്ജയും കൂടിയാണ് നടി നിത പിള്ള.

Also Read:ഇന്‍സ്റ്റഗ്രാമില്‍ നിന്നും നയന്‍താര വിഘ്‌നേഷ് ശിവനെ അണ്‍ഫോളോ ചെയ്തു, പിന്നാലെ ഒരു സ്റ്റാറ്റസും!

കാളിദാസ് നായകനായ പൂമരം എന്ന ചിത്രത്തിലൂടെയായിരുന്നു നിത സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ദിലീപിനൊപ്പം അഭിനയിച്ച തങ്കമണി എന്ന ചിത്രം ഈ മാസം ഏഴിന് തിയ്യേറ്ററുകളിലെത്തും. ഇപ്പോള്‍ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളില്‍ തിരക്കിലാണ് താരം.

Advertisement