മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവാണ്, അങ്ങനെ പറയുന്നത് മോശമാണ്; അന്ന് മനോജ് കെ ജയനെ കുറിച്ച് ഉര്‍വശി പറഞ്ഞത്

213

മലയാള സിനിമയ്ക്ക് ലഭിച്ച ഒരു ഭാഗ്യമാണ് നടി ഉര്‍വശി. അഭിനയ ലോകത്ത് തിളങ്ങിനില്‍ക്കുന്ന സമയത്ത് തന്നെയായിരുന്നു മനോജ് കെ ജയനമായുള്ള ഉര്‍വശിയുടെ വിവാഹം. പ്രണയ വിവാഹം ആയിരുന്നു ഇത്. എന്നാല്‍ 2008 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. ശേഷം രണ്ടുപേരും മറ്റു വിവാഹം കഴിക്കുകയും ചെയ്തു.

Advertisements

എന്നാല്‍ ഭര്‍ത്താവിനെതിരെ ഒരിക്കല്‍പോലും ഉര്‍വശി പരസ്യം ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ല. നേരത്തെ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മനോജ് കെ ജയനെ കുറ്റപ്പെടുത്താന്‍ തയ്യാറല്ലെന്ന് ഉര്‍വശി വ്യക്തമാക്കിയിരുന്നു.

തന്റെ കുഞ്ഞിന്റെ കാര്യം മാത്രമേ ചിന്തിച്ചിട്ടുള്ളൂ. അല്ലാതെ മറ്റൊരാളെ കുറ്റപ്പെടുത്തിയിട്ടില്ല. മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവാണ് , അങ്ങനെ സംസാരിക്കുന്നത് മര്യാദയല്ലെന്നും ഉര്‍വശി പറഞ്ഞു. അന്ന് മനോജ് കെ ജയന്‍ മറ്റൊരു വിവാഹം കഴിച്ചതിനെ കുറിച്ചും നടി സംസാരിച്ചു.

അതൊക്കെ അവരുടെ വ്യക്തിപരമായ കാര്യമാണ്. എപ്പോള്‍ ഡിവോഴ്‌സ് ചെയ്തുവോ അപ്പോള്‍ അവര്‍ മറ്റൊരാളായി മാറിക്കഴിഞ്ഞു ഉര്‍വശി വ്യക്തമാക്കി.

തന്റെ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളുടെ 90% ഉത്തരവാദിത്വവും താന്‍ ഏറ്റെടുക്കുന്നു എന്നും ഉര്‍വശി പറഞ്ഞിരുന്നു.

 

Advertisement