ഇന്‍സ്റ്റഗ്രാമില്‍ നിന്നും നയന്‍താര വിഘ്‌നേഷ് ശിവനെ അണ്‍ഫോളോ ചെയ്തു, പിന്നാലെ ഒരു സ്റ്റാറ്റസും!

469

ആരാധകര്‍ ഏറെയാണ് നടി നയന്‍താരയ്ക്കും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇവര്‍ ഒന്നിച്ചത്. ഇന്ന് രണ്ട് കുട്ടികളുടെ അമ്മയും അച്ഛനും ആണ് ഇവര്‍. ഇപ്പോഴിതാ ഇവരെ കുറിച്ചുള്ള ഒരു വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്.

Advertisements

ഇന്‍സ്റ്റാഗ്രാമില്‍ ‘അണ്‍ഫോളോ’ ചെയ്തതായുള്ള റെഡ്ഡിറ്റ് പോസ്റ്റ് ഇന്റര്‍നെറ്റില്‍ വൈറലാകുന്നു. ഇതിനൊപ്പം തന്നെ നയന്‍താര തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ വ്യക്തമല്ലാത്ത സന്ദേശവും ചര്‍ച്ചയാകുന്നുണ്ട്. ഇതോടെ ഇവര്‍ക്കിടെ ഇനി വല്ല പ്രശ്‌നവും ഉണ്ടോ എന്ന ചോദ്യവും വരുന്നുണ്ട്.

‘കണ്ണീരോടെയാണെങ്കിലും അവള്‍ എന്നും ‘എനിക്ക് അത് ലഭിച്ചു’ എന്നെ പറയൂ” എന്നാണ് നയന്‍താരയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. നയന്‍താര നേരത്തെ വിഘ്‌നേഷ് നേരത്തെ നയന്‍താരയെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടര്‍ന്നിരുന്നോ എന്ന കാര്യം വ്യക്തമല്ലെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

Advertisement