അവര്‍ തമ്മില്‍ പ്രണയം ഉണ്ടായിരുന്നില്ല, അച്ഛന്റെ മരണ ശേഷം ചേട്ടന്റെ വാക്കുകളാണ് സൗന്ദര്യ അനുസരിച്ചത് ; അമാനി

181

മലയാളത്തിടക്കം സൂപ്പര്‍സ്റ്റാറുകളുടെ നായികയായി അഭിനയിച്ച നടി സൗന്ദര്യ തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയനടിയായിരുന്നു . യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കിളിച്ചുണ്ടന്‍ മാമ്പഴം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും പ്രിയങ്കരിയാണ് സൗന്ദര്യ. 

മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ഹിന്ദി സിനിമകളിലും സൗന്ദര്യ അഭിനയിച്ചിട്ടുണ്ട്. നന്ദമൂരി ബാലയ്യ, വെങ്കിടേഷ് തുടങ്ങിയവര്‍ക്കാപ്പം തെലുങ്കിലും കമല്‍ ഹാസന്‍, രജനികാന്ത് എന്നിവര്‍ക്കൊപ്പം തമിഴിലും താരം അഭിനയിച്ചു.

Advertisements

സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്ത് തന്നെ സൗന്ദര്യ തെലുങ്ക് താരം ജഗപത ബാബുവുമായി പ്രണയത്തില്‍ ആണെന്ന് തരത്തിലുള്ള വാര്‍ത്ത വന്നിരുന്നു.

അന്ന് ജഗപതി ബാബു വിവാഹിതനാണ്. നടന്റെ വിവാഹേതര ബന്ധമന്ന തരത്തില്‍ സിനിമാ ലോകത്ത് കഥകള്‍ പ്രചരിച്ചു. ഇപ്പോള്‍ അന്നുണ്ടായ ഗോസിപ്പുകളെക്കുറിച്ച് സംസാരിക്കുകയാണ് സൗന്ദര്യയുടെ അടുത്ത സുഹൃത്തായിരുന്ന നടി അമാനി.

also read
കെജിഎഫ് ഉള്‍പ്പെടെയുള്ള കന്നഡ ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ , ഇനി ഉണ്ണി മുകുന്ദന്‍ ചിത്രത്തിന് വേണ്ടിയും സംഗീതം നല്‍കും
അവര്‍ തമ്മില്‍ പ്രണയ ബന്ധം ഉണ്ടായിരുന്നില്ലെന്നാണ് അമാനി പറയുന്നത്. ഒരുമിച്ച് നിരവധി സിനിമകള്‍ ചെയ്തതിന് പിന്നാലെയാണ് ഗോസിപ്പ് വന്നത്.

സൗന്ദര്യയുടെ അച്ഛന്‍ മരിച്ചപ്പോള്‍ എന്നെ വിളിച്ച് കരഞ്ഞു. അച്ഛന്റെ മരണ ശേഷം ചേട്ടന്റെ വാക്കുകളാണ് സൗന്ദര്യ അനുസരിച്ചത്. ചേട്ടന്‍ പറഞ്ഞയാളെയാണ് സൗന്ദര്യ വിവാഹം ചെയ്തതെന്ന് അമാനി പറയുന്നു. സൗന്ദര്യയുടെ മരണ വാര്‍ത്തയറിഞ്ഞ് താന്‍ ഞെട്ടി. ദൈവത്തിന് സൗന്ദര്യക്ക് പകരം തന്നെ വിളിച്ചാല്‍ മതിയായിരുന്നെന്നും അമാനി പറഞ്ഞു.

 

 

 

Advertisement