കെജിഎഫ് ഉള്‍പ്പെടെയുള്ള കന്നഡ ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ , ഇനി ഉണ്ണി മുകുന്ദന്‍ ചിത്രത്തിന് വേണ്ടിയും സംഗീതം നല്‍കും

31

കെജിഎഫ് ഉള്‍പ്പെടെ നിരവധി കന്നഡ പടങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ച രവി ബസ്രുര്‍ ഇനീ മലയാളത്തിലേക്കും. നടന്‍ ഉണ്ണി മുകുന്ദന്‍ ചിത്രം ‘മാര്‍ക്കൊ’ ക്കു വേണ്ടി രവി ബസ്രുര്‍ ഗാനങള്‍ ചിട്ടപ്പെടുത്തും. രവി ബസ്രുര്‍ തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജു വഴി ഈ വാര്‍ത്ത പുറത്തുവിട്ടത്.

Advertisements

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അഥേനി ഒരുക്കുന്ന പുതിയ ചിത്രമാണ് ‘മാര്‍ക്കൊ’. ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സും യുഎഫ്എം പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്നാണ് നിര്‍മ്മാണം. ഷരീഫ് മുഹമ്മദ്, അബ്ദുള്‍ ഗദ്ദാഫ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

ഇന്ത്യന്‍ സംഗീതസംവിധായകനായ രവി ബസ്രുര്‍ ഉഗ്രാം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തു അരങ്ങേറ്റം കുറിക്കുന്നത്. സൗണ്ട് ഡിസൈനര്‍, ഗാനരചയിതാവ്, സംഗീത സംവിധായകന്‍ എന്നീ മേഖലയില്‍ ഭൂരിഭാഗവും കന്നഡ സിനിമകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു വരുന്ന രവി ബസ്രുര്‍ കന്നഡ സംവിധായകന്‍ തന്നെയായ പ്രശാന്ത് നീലുമായി സഹകരിചു പ്രവര്‍ത്തിച്ച കെജിഎഫ് ഒന്നും രണ്ടും ചാപ്റ്ററകളോട് കൂടെയാണ് ലോക സിനിമാ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

 

 

Advertisement