വെറുമൊരു നടി അല്ല, നിത പിള്ള ശെരക്കും ആരെന്ന് അറിയുമോ ?

63

മലയാള സിനിമയില്‍ മികച്ച കഥാപാത്രങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നു നടി നിത പിള്ളയ്ക്ക്. ദിലീപ് ചിത്രം തങ്കമണിയിലാണ് ഏറ്റവും ഒടുവില്‍ നിത അഭിനയിച്ചത്. സിനിമ റിലീസിന് ഒരുങ്ങുന്നു. സിനിമയില്‍ ദിലീപിന്റെ നായികയായിട്ടാണ് താരം എത്തുന്നത്. നേരത്തെ പാപ്പന്‍ എന്ന ചിത്രത്തിലെ നിതയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.

Advertisements

എന്നാല്‍ നടി നിതാ പിള്ള ചില്ലറക്കാരിയല്ല. വെറുമൊരു, മോഡല്‍, അഭിനേത്രി എന്ന നിലയില്‍ മാറ്റി നിര്‍ത്താന്‍ പറ്റുന്ന വ്യക്തിത്വവും അല്ല.

തൊടുപുഴക്കാരിയായ നിത പിള്ള യുനൈറ്റഡ് സ്റ്റേറ്റിലെ ലഫായെറ്റിയിലുള്ള ലൂസിയാന സര്‍വ്വകലാശാലയില്‍ നിന്നും പെട്രോളിയം എന്‍ബിനിയറിങ് ബിരുദം നേടിയ ആളാണെന്നാണ് വിക്കി പീഡിയ ഇന്‍ഫര്‍മേഷന്‍.

2015 ല്‍ ഹുസ്റ്റോണില്‍ നടന്ന മിസ് ബോളിവുഡ് സൗന്ദര്യ മത്സരത്തില്‍ സെക്കന്റ് റണ്ണറപ് കിരീടവും നേടിയിട്ടുണ്ട്. അഭിനേത്രി, മോഡല്‍ എന്നതിനപ്പുറം നര്‍ത്തകിയും, ക്ലാസിക് സംഗീതഞ്ജയും ആണത്രെ.

കാളിദാസ് ജയറാം നായകനായി എത്തിയ പൂമരം എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് നീത പിള്ള. ചിത്രത്തില്‍ ഐറിന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഈ ചിത്രത്തിനുശേഷം ദി കുങ്ഫു മാസ്റ്റര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. ചിത്രത്തില്‍ ഋതു റാം എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.

 

 

Advertisement