കൊച്ചി മെട്രോയില്‍ കയറി എആര്‍ റഹ്‌മാന്‍, സെല്‍ഫി എടുക്കാന്‍ ഓടിയെത്തി ആരാധകര്‍, വീഡിയോ

29

ആരാധകര്‍ ഏറെയാണ് സംഗീതസംവിധായകന്‍ എ ആര്‍ റഹ്‌മാന്. ഇപ്പോഴിതാ എആര്‍ റഹ്‌മാന്റെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. കൊച്ചി മെട്രോയില്‍ കയറി ആരാധകര്‍ക്കൊപ്പം സെല്‍ഫി എടുക്കുന്ന റഹ്‌മാനെ ഇതില്‍ കാണാം.

Advertisements

ആടുജീവിതം എന്ന ചിത്രത്തിന്റെ വെബ്സൈറ്റ് ലോഞ്ചിനായി കൊച്ചിയിലെത്തിയ വേളയിലാണ് റഹ്‌മാനും സംവിധായകന്‍ ബ്ലെസ്സിയും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും ചേര്‍ന്ന് കൊച്ചി മെട്രോയില്‍ കയറിയത്. കൂടെ സെല്‍ഫി എടുക്കാന്‍ താല്പര്യം പ്രകടിപ്പിച്ച ആരാധകര്‍ക്കൊപ്പം സെല്‍ഫി എടുക്കാനും റഹ്‌മാന്‍ മടിച്ചില്ല.

മാര്‍ച്ച് 10 ന് അങ്കമാലി ആഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടക്കുമെന്നും റഹ്‌മാന്‍ നേരത്തെ വെബ്‌സൈറ്റ് ലോഞ്ച് വേളയില്‍ അറിയിച്ചിരുന്നു.

മാര്‍ച്ച് 28ന് ചിത്രം തിയേറ്ററുകളിലെത്തും. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണിത്. നജീബ് എന്ന നായകകഥാപാത്രമായിട്ടാണ് പൃഥ്വിരാജ് ചിത്രത്തില്‍ എത്തുന്നത്.

2008ല്‍ പ്രാരംഭ വര്‍ക്കുകള്‍ ആരംഭിച്ച ആടുജീവിതം വര്‍ഷങ്ങളുടെ തയ്യാറെടുപ്പുകള്‍ക്കൊടുവില്‍ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകള്‍ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വര്‍ഷം ജൂലൈ 14-നാണ് പൂര്‍ത്തിയായത്.

 

 

 

Advertisement