ഫ്രെയിമില്‍ മുഖ്യമന്ത്രിയും സുരേഷ് ഗോപിയും, കൂടെ ഉള്ള ആ കുട്ടിതാരത്തെ മനസിലായോ ?

253

പ്രേക്ഷകര്‍ക്ക് കാണാന്‍ ഏറെ താല്പര്യമുള്ള ഒന്നാണ് സെലിബ്രിറ്റികളുടെ പഴയകാല ഫോട്ടോകളും, വീഡിയോകളും. സമൂഹമാധ്യമങ്ങളില്‍ എത്തുന്ന ഇത്തരം ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് വൈറല്‍ ആവുന്നത്. 

ഇപ്പോള്‍ അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്ന ഒരു ഫോട്ടോയാണ് ആരാധകര്‍ ശ്രദ്ധിക്കുന്നത്. ഒരു പഴയകാല ഫോട്ടോ ആണിത് .

Advertisements

ഇത് ഷെയര്‍ ചെയ്തിരിക്കുന്നത് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയാണ്. ഫ്രെയിമില്‍ ഉള്ളത്. സുരേഷ് ഗോപിയും
മുഖ്യമന്ത്രി പിണറായി വിജയനുമാണ്. മുഖ്യമന്ത്രിയുടെ ഭാര്യ കമലയും ഫോട്ടോയില്‍ ഉണ്ട്.

ഒപ്പം ഒരു യുവാവും ഒരു കുട്ടിക്കുറുമ്പിയും. സുരേഷ് ഗോപിയെ കൗതുകത്തോടെ നോക്കിനില്‍ക്കുന്ന കൊച്ചുമിടുക്കിയെ ആണ് ഫോട്ടോയില്‍ കാണാന്‍ സാധിക്കുന്നത്. ഇത് മറ്റാരുമല്ല ഫോട്ടോ ഷെയര്‍ ചെയ്ത ദിയ തന്നെയാണ്. എന്നാല്‍ ഇത് എപ്പോള്‍, എവിടെ വച്ചെടുത്ത ഫോട്ടോ ആണെന്ന് ദിയ വ്യക്തമാക്കിയിട്ടില്ല. എന്തായാലും ഈ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്.

അതേസമയം  കാമുകന്‍ അശ്വനൊപ്പം തന്റെ പ്രണയകാലം ആഘോഷിക്കുകയാണ് ദിയ കൃഷ്ണ. അശ്വിനൊപ്പം ഉള്ള ഫോട്ടോസും വീഡിയോസും ആണ് അധികവും ദിയ പങ്കുവയ്ക്കാര്‍.

 

Advertisement