ശരിക്കും ഞാന്‍ ദിലീപേട്ടനെ രക്ഷിക്കുകയാണ് ചെയ്തത് , തുറന്ന് പറഞ്ഞു അജ്മല്‍ അമീര്‍

64

അഭിനയത്തോടുള്ള ആഗ്രഹം കൊണ്ടാണ് ഡോക്ടര്‍ എന്ന ജോലി വിട്ടു നടന്‍ അജ്മല്‍ അമീര്‍ സിനിമയിലേക്ക് എത്തിയത്. പ്രണയകാലം എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെയാണ് അജ്മല്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായി മാറിയത്. ഒരേസമയം വില്ലനായും നായകനായും അജ്മല്‍ അഭിനയിച്ചിട്ടുണ്ട്. നടന്‍ ഏറ്റവും ഒടുവില്‍ പൂര്‍ത്തിയാക്കിയ ചിത്രമാണ് തങ്കമണി.

Advertisements

ദിലീപ് നായകന്‍ ആയി എത്തുന്ന സിനിമയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞദിവസമാണ് നടന്നത്. സിനിമയിലേക്ക് വിളിച്ചപ്പോള്‍ ആദ്യം തന്നെ ആകര്‍ഷിച്ചത് ഇത് ദിലീപേട്ടന്റെ സിനിമയാണ് എന്ന് അറിഞ്ഞപ്പോഴാണ്. താന്‍ ഇത് ദിലീപേട്ടനൊപ്പം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണെന്ന് നടന്‍ പറഞ്ഞു.

നേരത്തെ അരികെ, ടു കണ്‍ട്രീസ് എന്നീ ചിത്രങ്ങളില്‍ അദ്ദേഹത്തൊപ്പം അഭിനയിച്ചു.

രണ്ട് സിനിമകളിലും ദിലീപേട്ടന്‍ സ്‌നേഹിച്ച് സെറ്റാക്കി വെച്ച കാമുകിന്മാരെ അടിച്ചു കൊണ്ടു പോകാന്‍ എത്തുന്ന ആളായിട്ടാണ് ഞാന്‍ വരുന്നത്. എന്നാല്‍ എങ്ങനെയെങ്കിലും ആ സ്ത്രീ അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്ന് ഒഴിഞ്ഞു പോയാല്‍ മതി എന്ന് കരുതുമ്പോള്‍ ആയിരിക്കും ഞാന്‍ വരുന്നത്. സത്യത്തില്‍ ഞാന്‍ അവിടെ രക്ഷിക്കുകയാണ് ചെയ്യുന്നതെന്നും അജ്മല്‍ പറഞ്ഞു.

Advertisement