അവന്‍ പെട്ടെന്ന് ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ , നമുക്ക് അവനുവേണ്ടി പ്രാര്‍ത്ഥിക്കാം; കാര്‍ത്തിക്കിനെ കുറിച്ച് ബീന ആന്റണി

233

ആരാധകര്‍ ഏറെയുള്ള ഒരു പരമ്പരയാണ് മൗനരാഗം. ഇതിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവര്‍ തന്നെ. ഇതില്‍ കാര്‍ത്തിക് പ്രസാദ് ബൈജു എന്ന കോമഡി കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. നിമിഷനേരം കൊണ്ടാണ് കാര്‍ത്തിക് പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചത്. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പായിരുന്നു കാര്‍ത്തികിന് ഒരു അപകടം പറ്റിയത്.

Advertisements

പിന്നാലെ ചില സര്‍ജറികളും വേണ്ടിവന്നു. ഇപ്പോഴിതാ ബീന ആന്റണി കാര്‍ത്തിക് പ്രസാദിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചാണ് ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ പറഞ്ഞത്. കാര്‍ത്തിക് അഭിനയിച്ചുകൊണ്ടിരുന്ന മൗനരാഗം എന്ന പരമ്പരയില്‍ വില്ലത്തി ആയി അഭിനയിക്കുന്നത് ബീന ആന്റണി ആണ്.

കാര്‍ത്തിക്കിനെ കുറിച്ച് ചോദിച്ചു കുറെ മെസ്സേജ് വരുന്നുണ്ട്. ദിവസങ്ങള്‍ക്കുമുമ്പ് അപകടം സംഭവിച്ചത്. മൗനരാഗം ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങവെയാണ് ബസ് ഇടിച്ചത്. ആദ്യം തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

പിന്നീട് കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റി. മൗനരാഗത്തിലെ മറ്റ് സഹപ്രവര്‍ത്തകര്‍ എല്ലാം കാര്‍ത്തികിനെ പോയി കണ്ടിരുന്നു. അപകടനില തരണം ചെയ്തു. എന്നാല്‍ കാര്‍ത്തിക് എഴുന്നേറ്റ് നടക്കാന്‍ കുറച്ച് ദിവസങ്ങള്‍ എടുക്കും. സര്‍ജറികള്‍ നടന്നുകൊണ്ടിരിക്കുന്നു. ഞാന്‍ കാര്‍ത്തിക്കിനോട് സംസാരിച്ചിട്ടില്ല അദ്ദേഹത്തിന്റെ ഭാര്യയോട് സംസാരിച്ചിരുന്നു.

ഇപ്പോള്‍ നല്ല വേദന ഉണ്ടെന്നും അതിന്റെ മരുന്നുകള്‍ കഴിക്കുന്നുണ്ട് എന്നാണ് പറഞ്ഞത്. എല്ലാവരും പ്രാര്‍ത്ഥിക്കണം അവനു വേണ്ടി . സീരിയലിലെ കഥാപാത്രത്തെ പോലെ തന്നെ യഥാര്‍ത്ഥ ജീവിതത്തിലും വളരെ നിഷ്‌കളങ്കനാണ് കാര്‍ത്തിക്. എല്ലാ വേദനകളും മാറി അവന്‍ പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ എന്ന് പ്രാര്‍ത്ഥിക്കാം എന്നും ബീന ആന്റണി പറഞ്ഞു

Advertisement