കൂളിംഗ് ഗ്ലാസ് വെച്ചുള്ള ആ നടപ്പ് ഒരു രക്ഷയും ഇല്ല, കൈയ്ക്ക് എന്തു പറ്റി ; മഞ്ജുവിന്റെ പുതിയ വീഡിയോ

465

മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യരുടെ ലുക്കിനെ കുറിച്ചുള്ള ചര്‍ച്ച ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ നടക്കാറുണ്ട്. പ്രായം കൂടുന്തോറും ലുക്ക് കൂടിവരുന്ന നടി എന്നാണ് മഞ്ജുവിനെ കുറിച്ച് പൊതുവെ പറയാര്‍.

Advertisements

ഇപ്പോള്‍ പുറത്തുവന്ന ഒരു വീഡിയോ കണ്ടിട്ട് ഇതിലും നടിയുടെ ലുക്കിനെ കുറിച്ചാണ് ആരാധകര്‍ പറയുന്നത്. അത്തരം കമന്റുകള്‍ ആണ് വരുന്നത്. മഞ്ജുവിന്റെ ഡ്രസിങ് , ഹെയര്‍ സ്‌റ്റൈലും , കൂളിംഗ് ഗ്ലാസ് എല്ലാം ആരാധകര്‍ ശ്രദ്ധിച്ചു. ഏതു വേഷവും നന്നായി ഇണങ്ങും മഞ്ജുവിന്.

ഇപ്പോഴിതാ നിമിഷങ്ങള്‍ക്കിടയിലുള്ള നിമിഷം എന്ന് പറഞ്ഞാണ് നടി വീഡിയോ പങ്കുവെച്ചത്. മഞ്ഞ ഡ്രസ്സില്‍ കറുത്ത കൂളിംഗ് ഗ്ലാസ് വെച്ച് കയ്യില്‍ ഫോണും പിടിച്ചു വരുന്ന മഞ്ജുവിനെയാണ് വീഡിയോയില്‍ കാണുന്നത്.

എന്നാല്‍ നടിയുടെ കൈയ്ക്ക് ചെറിയൊരു കെട്ടും ഉണ്ട്. അപകടം പറ്റിയിട്ടുണ്ടെന്ന് തോന്നുന്നു. ഇതേ കുറിച്ചുള്ള ചോദ്യമാണ് വീഡിയോയ്ക്ക് താഴെ വന്നത്. എന്നാല്‍ ഇതിനും നടി മറുപടി പറഞ്ഞിട്ടില്ല. അതേസമയം പതിവുപോലെ ഇത്തവണയും വീഡിയോയ്ക്ക് താഴെ മഞ്ജുവിന്റെ ലുക്കിനെ കുറിച്ച് തന്നെയാണ് ആരാധകര്‍ പറയുന്നത്. ഇന്ന് മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും സിനിമകളുമായി തിരക്കിലാണ് മഞ്ജുവാര്യര്‍.

Advertisement