കാവ്യയോട് മാത്രമല്ല എല്ലാവരോടും സിനിമയെ പറ്റി സംസാരിക്കുന്ന ഒരാളാണ് ഞാന്‍, മകള്‍ മീനാക്ഷിയും സഹായിച്ചു; ദിലീപ്

26

ജനപ്രിയ നടന്‍ ദിലീപിന്റെ പുതിയൊരു സിനിമ കൂടി റിലീസിന് ഒരുങ്ങുകയാണ് . തങ്കമണി എന്നാണ് ചിത്രത്തിന്റെ പേര്. സിനിമ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖം വൈറല്‍ ആയിരുന്നു. പുതിയ അഭിമുഖത്തില്‍ താന്‍ സിനിമയില്‍ എത്തിയതിനെക്കുറിച്ചും തനിക്ക് ചിത്രത്തില്‍ ലഭിച്ച കഥാപാത്രങ്ങളെക്കുറിച്ചും ദിലീപ് സംസാരിച്ചു.

Advertisements

അതുപോലെ തന്റെ ചില സിനിമയില്‍ മകള്‍ മീനാക്ഷിയുടെ സംഭാവന ഉണ്ടെന്നും ദിലീപ് പറഞ്ഞു. സിനിമയുടെ വിജയങ്ങളെ കുറിച്ചും അതുപോലെ പരാജയത്തെക്കുറിച്ചും എല്ലാം ദിലീപ് അഭിമുഖത്തില്‍ സംസാരിച്ചു.

വീട്ടില്‍ സിനിമ ചര്‍ച്ച ചെയ്യാറുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നാണ് ദിലീപിന്റെ മറുപടി. കാവ്യയോട് മാത്രമല്ല എല്ലാവരോടും സിനിമയെ പറ്റി സംസാരിക്കുന്ന ഒരാളാണ് ഞാന്‍. സിനിമയെ ഇഷ്ടപ്പെടുന്നവരാണ് നമ്മുടെ ചുറ്റുമുള്ളത്. എന്ന് കരുതി ഞാന്‍ ഇതൊക്കെയാണ് ചെയ്തത്, അതങ്ങനെയായിരുന്നു എന്നൊന്നുമല്ല. സംഭാഷണത്തിനിടയില്‍ ഒരു വിഷയം സിനിമയായിരിക്കും താരം കൂട്ടിച്ചേര്‍ത്തു.

Advertisement