സുരേഷ് ഗോപിയുടെ കുഞ്ചാക്കോ ബോബന്റെ നായിക ഇവിടെ ഉണ്ട്; ചിത്രത്തില്‍ ഉള്ള ആളെ മനസിലായോ ?

47

സ്വപ്നം കൊണ്ട് തുലാഭാരം എന്ന മലയാള ചിത്രത്തില്‍ അമ്മു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് നടി ശ്രുതിക ശ്രദ്ധിക്കപ്പെട്ടത്. പിന്നാലെ നിരവധി തമിഴ് ചിത്രത്തിലും ശ്രുതിക അഭിനയിച്ചു. എന്നാല്‍ വിദ്യാഭ്യാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടി ശ്രുതിക പിന്നീട് സിനിമാ വ്യവസായം ഉപേക്ഷിച്ചു.

Advertisements

പിന്നീട് ഇടവേളയ്ക്ക് ശേഷം നടി തിരിച്ചെത്തി. മലയാളത്തില്‍ കൂടുതല്‍ സിനിമകള്‍ ചെയ്തില്ലെങ്കിലും സ്വപ്നം കൊണ്ട് തുലാഭാരം എന്ന ഒറ്റ ചിത്രം തന്നെ ധാരാളം നടി ശ്രുതികയെ പ്രേക്ഷകര്‍ ഒര്‍ക്കാന്‍. സുരേഷ് ഗോപി, കുഞ്ചാക്കോ ബോബന്‍, എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഇപ്പോഴിതാ താരത്തിന്റെ കിടിലന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. താരത്തിന്റെ ലുക്കിനെ കുറിച്ചാണ് ആരാധകര്‍ പറയുന്നത്. എന്തൊരു ലുക്ക് എന്ന് ആരാധകര്‍ പുതിയ ഫോട്ടോ കണ്ട് പറയുന്നത്. നടിക്ക് ഒരു മാറ്റവും ഇല്ലെന്നും ആരാധകര്‍ പറയുന്നു.

താരം ഇന്‍സ്റ്റഗ്രാമില്‍ സജീവം ആണ്. തന്റെ ഫോട്ടോയും വീഡിയോയും പങ്കുവെച്ച് നടി എത്താറുണ്ട്. ഇതെല്ലാം നിമിഷന്നേരം കൊണ്ട് ശ്രദ്ധിക്കപ്പെടാറുണ്ട്.

Advertisement