രക്തബന്ധത്തിലുള്ള ബന്ധുവിന്റെ കുഞ്ഞിനെ ചുംബിച്ചപ്പോള്‍ അമ്മ ആട്ടിപ്പായിച്ചു, അതിന് ശേഷം കുഞ്ഞുങ്ങളെ താലോലിക്കാറില്ല, മനസ്സിനെ വേദനിപ്പിച്ച അനുഭവം തുറന്ന് പറഞ്ഞ് നവ്യ നായര്‍

51

കലോല്‍സവ വേദിയില്‍ നിന്നും സിനിമയിലേക്ക് എത്തി പിന്നീട് മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികയായി മാറിയ താരമാണ് നടി നവ്യാ നായര്‍. മലയാളത്തിന്റെ ജനപ്രിയ നടന്‍ ദിലീപ് നായകനായ ഇഷ്ടം എന്ന സിബിമലയില്‍ സംവിധാനം ചെയ്ത സിനിമയില്‍ അഭിനയിച്ചു കൊണ്ട് ആയിരുന്നു സിനിമയിലേക്കുള്ള താരത്തിന്റെ അരങ്ങേറ്റം.

Advertisements

പിന്നീട് നിരവദി ചിത്രങ്ങളിലൂടെ നവ്യ ആരാധകരുടെ പ്രിയപ്പെട്ട നടിയായി. വിവാഹശേഷം സിനിമ വിട്ട നവ്യ പിന്നീട് റിയാലിറ്റ് ശോജഡ്ജായും നര്‍ത്തകിയായും ആരാധകര്‍ക്ക് മുന്നിലേക്ക് എത്തി. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമകളിലും സജീവമാവുകയാണ് താരം.

Also Read:നടി നിത പിള്ള ചില്ലക്കാരിയല്ല, അധികമാരും അറിയാത്ത ചില കാര്യങ്ങള്‍ ഇതാ

അവസാനമായി താരത്തിന്റേതായി ഒരുങ്ങിയ ചിത്രം ജാനകി ജാനേ ആയിരുന്നു. ഇന്ന് സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമാണ് നവ്യ. ഇപ്പോഴിതാ നവ്യ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധനേടുന്നത്. ഒരു കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു നവ്യയുടെ കുറിപ്പ്.

മുമ്പ് രക്തബന്ധത്തിലുള്ള ഒരു കുഞ്ഞിനെ കൈയ്യിലെടുത്തപ്പോള്‍ കുഞ്ഞിന്റെ മാതാപിതാക്കളില്‍ നിന്നും നേരിട്ട മോശം അനുഭവത്തെ കുറിച്ചായിരുന്നു നവ്യ സംസാരിച്ചത്. കുഞ്ഞിനെ ചുംബിച്ചപ്പോള്‍ തന്നെ ആട്ടിപ്പായിക്കുന്ന പോലത്തെ പ്രതികരണമായിരുന്നു അമ്മയില്‍ നിന്നും ഉണ്ടായതെന്ന് നവ്യ ഞെട്ടലോടെ ഓര്‍ക്കുന്നു.

Also Read:അവര്‍ തമ്മില്‍ പ്രണയം ഉണ്ടായിരുന്നില്ല, അച്ഛന്റെ മരണ ശേഷം ചേട്ടന്റെ വാക്കുകളാണ് സൗന്ദര്യ അനുസരിച്ചത് ; അമാനി

അതിന് ശേഷം താന്‍ കുഞ്ഞുങ്ങളെ താലോലിക്കാറില്ലെന്ന് നവ്യ പറയുന്നു. ഏറെ കാലത്തിന് ശേഷമാണ് ഇപ്പോള്‍ താന്‍ ഒരു കുഞ്ഞിനെ താലോലിക്കുന്നതെന്നും താന്‍ കുഞ്ഞിനെ വാരിപ്പുണരുമ്പോള്‍ അവളുടെ മാതാപിതാക്കളുടെ മുഖത്ത് കണ്ട സന്തോഷം തന്നെ ധന്യയാക്കിയെന്നും നവ്യ പറയുന്നു.

Advertisement