‘അവന് സംസാരിക്കാനോ കേൾക്കാനോ ഉള്ള കഴിവ് ഈശ്വരൻ നൽകിയില്ല, പക്ഷേ…’ ഹൃദയസ്പർശിയായ കുറിപ്പുമായി ബീന ആന്റണി

70

തൊണ്ണൂറുകളുടെ തുടക്കം മുതൽ ദൂരദർശനിലെ ഹിറ്റ് സീരിയലുകളിൽ അഭിനയിച്ചിരുന്ന നടിയായിരുന്നു ബീന ആന്റണി. പിന്നാലെ സീരിയൽ നിന്നും ബീനയ്ക്ക് നിരവധി അവസരം ലഭിച്ചു. എന്നാൽ താരം തുടക്കത്തിൽ സിനിമയിൽ ആണ് അഭിനയിച്ചത്. എങ്കിലും സിനിമയിൽ തുടർന്ന് നായിക വേഷമൊന്നും ബീനയ്ക്ക് ലഭിച്ചില്ല. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധി ബീന നേരിട്ടിട്ടുണ്ട്.

നടൻ മനോജുമായി പ്രണയിച്ച് വിവാഹിതയായതാണ് താരം. ആരോമൽ എന്നു പേരുള്ള ഒരു മകനുമുണ്ട് താരദമ്പതികൾക്ക്. 1990കളുടെ പകുതി വരെ ദൂരദർശൻ സീരിയലുകളിലും ബീന ആന്റണി പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു കുടയും കുഞ്ഞു പെങ്ങളും എന്ന ജനപ്രിയ സീരിയൽ നടിക്ക് കൂടുതൽ പ്രശസ്തി നൽകി.

Advertisements

പിന്നാലെ എന്റെ മാനസപുത്രി ,അമ്മക്കിളി, ഇന്ദ്രനീലം, ഓട്ടോഗ്രാഫ് ,ആലിപ്പഴം, നിറക്കൂട്ട്, ചാരുലത, ഓമനത്തിങ്കൽപക്ഷി , ശ്രീ അയ്യപ്പനും ഇന്ന് വാവരും തുടങ്ങിയ ജനപ്രിയ സീരിയലുകളിൽ അഭിനയിച്ചു. ഇന്നും അഭിനയത്തിൽ സജീവം ആണ് ബീന.

ALSO READ- അയ്യപ്പനെ വിശ്വസിക്കുന്ന എനിക്കത് വലിയ വിഷമമുണ്ടാക്കി; പക്ഷെ, ഞാനത് പറയാൻ പോയില്ല; മാളികപ്പുറം സിനിമയെ കുറിച്ച് എംജി ശ്രീകുമാർ പറഞ്ഞത് കേട്ടോ

ഇപ്പോഴിതാ ഏറ്റവും പുതിയതായി തന്റെ സഹോദരനെ പുറംലോകത്തിന് പരിചയപ്പെടുത്തുന്ന വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. ബീനയ്ക്ക് രണ്ട് സഹോദരിമാരല്ലേ ഉള്ളതെന്ന് ചോദിച്ചാൽ ഇത് തന്റെ അമ്മയുടെ സഹോദരന്റെ മകനാണെന്നാണ് നടി പറഞ്ഞിരിക്കുന്നത്.

മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനായ അജി എന്ന സഹോദരന്റെ ജീവിതത്തിലുണ്ടായ മനോഹര കാര്യങ്ങളും ബീന ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെ പറയുകയാണ്. സംസാരിക്കാനോ കേൾക്കാനോ കഴിയാത്ത ആളാണ് അജിയെന്നാണ് ബീന പറയുന്നത്.

എന്നാൽ താൻ അവനുമായി ഒരുപാട് കാര്യങ്ങൾ സംസാരിക്കാറുണ്ട്. സിനിമയെ കുറിച്ചും സീരിയലിനെ പറ്റിയുമൊക്കെയാണ് പ്രധാനമായും സംസാരിക്കുന്നത്. ആംഗ്യഭാഷയിൽ സഹോദരനുമായി സംസാരിക്കുന്നതിന്റെ വീഡിയോ പങ്കിട്ടാണ് ബീനയുടെ കുറിപ്പ്.

നിങ്ങളെ സ്‌ക്രീനിൽ കാണാൻ നല്ലതാണെന്ന് അടക്കം സഹോദരൻ പറയുന്നതും കാണാം. ‘എന്റെ അമ്മയുടെ സഹോദരന്റെ മകൻ അജി… എന്റെ സഹോദരൻ.. അവൻ അറിവ് വെച്ചപോൾ മുതൽ എന്നോട് സംസാരിക്കുന്ന രീതിയാണ്. അവന് സംസാരിക്കാനോ കേൾക്കാനോ ഉള്ള കഴിവ് ഈശ്വരൻ നൽകിയില്ല. പക്ഷേ ഈ ലോകത്തുള്ള എന്തിനെ കുറിച്ചും അവൻ ഞങ്ങളോട് സംസാരിക്കും. അവനു കല്യാണ പ്രായമായപ്പോൾ വല്ലാത്തൊരു ആശങ്ക ഉണ്ടായിരുന്നു. അതിനും അവൻ തന്നെ പോംവഴി കണ്ടെത്തി.’

ALSO READ- അടുക്കള ജോലി വരെ ചെയ്തിട്ടുണ്ട്, പിശുക്കിയാണ്, കൂടുതൽ പണം ചിലവാക്കുന്നത് ഭക്ഷണത്തിന് വേണ്ടി മാത്രം’; വെളിപ്പെടുത്തി അഭിരാമി

‘അവൻ തിരുവനന്തപുരം ഡഫ് ആൻഡ് ഡംപ് കുട്ടികളുടെ സ്‌കൂളിൽ ആണ് പഠിച്ചിരുന്നത്. ഞാൻ മിക്കപ്പോഴും അവന്റെ സ്‌കൂളിൽ പോകുമായിരുന്നു. അവന്റെ കൂട്ടുകാർക്കും അവനും ഉള്ള സമ്മാന പൊതികളുമായി.’

‘ഓ… അതാലോചിക്കുമ്പോൾ ഇപ്പോഴും മനസ്സിൽ വല്ലാത്ത ഫീൽ ആണ്. എല്ലാവരും ചുറ്റും നിന്ന് അവരുടെ ഭാഷയിൽ എന്നോട് ഒരുപാട് സംസാരിക്കും. എന്റെ സീരിയൽ, സിനിമ എല്ലാറ്റിനെ കുറിച്ചും. എന്തൊരു സന്തോഷമായിരുന്നു ആ കുഞ്ഞുങ്ങൾക്ക്.’

‘എന്നിട്ട് അവനോടൊപ്പം പഠിച്ചിരുന്നു ഒരു കുട്ടിയെ അവൻ തന്നെ കാണിച്ചു തന്നു. എല്ലാവർക്കും അതൊരു ഷോക്ക് ആയിരുന്നു. രണ്ടുപേരും അങ്ങനെ ഉള്ളവർ ആകുമ്പോൾ എന്തായി തീരും ജീവിതം എന്നതിനെക്കുറിച്ച്. പക്ഷേ അതിൽ അവൻ ഉറച്ചു നിന്നു.’

‘എന്തിനേറെ പറയുന്നു അവർക്ക് ആദ്യത്തെ കുഞ്ഞുണ്ടായി. അവള് മറ്റുള്ള ക്കുഞ്ഞുങ്ങളെക്കാൾ മുൻപേ സംസാരിച്ചു. രണ്ടാമതും അവനൊരു കുഞ്ഞുണ്ടായി. അവളും മിടുക്കിയാണ്. ദൈവത്തിന്റെ തീരുമാനങ്ങൾ. ദൈവത്തിന് നന്ദി. എല്ലാവരോടും സ്നേഹം..’- എന്നുമാണ് ബീന പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.

Advertisement