‘അശോകൻ പെട്ടെന്ന് ഫീൽ ആകുന്ന ആളാണ്; അക്കാര്യം കേട്ട് ഇത്ര ഒരു മഹാൻ ആയിരുന്നോ ഞാൻ എന്നാണ് ചോദിച്ചത്:’ മുകേഷ്

65

ഏതാണ്ട് 44 വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് നടൻ അശോകൻ. നായകനായും വില്ലനായും കോമേഡിയനായും സ്വഭാവ നടൻ ആയും എല്ലാം അശേകൻ മലയാളികളെ ഞെട്ടിച്ചിട്ടുണ്ട്. മലയാള സിനിമയുടെ ക്ലാസ്സിക് കലാകാരൻ പി പത്മരാജന്റെ സംവിധാനത്തിൽ 1979ൽ പുറത്തിറങ്ങിയ പെരുവഴിയമ്പലം എന്ന ചിത്രത്തിലെ വാണിയൻ കുഞ്ചുവിനെ അവതരിപ്പിച്ചുകൊണ്ടാണ് അശോകൻ അഭിനയം ആരംഭിച്ചത്.

പിന്നീട് മലയാള ചലച്ചിത്രരംഗത്തെ ഒട്ടുമിക്ക പ്രഗത്ഭ സംവിധായകരുടെ ചിത്രങ്ങളിലും അശോകൻ അഭിനയിച്ചിട്ടുണ്ട്. തനിക്ക് ലഭിച്ചി ട്ടുള്ള ചെറുതും വലുതുമായ എല്ലാ കഥാപാത്രങ്ങളേയും അദ്ദേഹം മികവുറ്റതാക്കി മാറ്റിയിട്ടുണ്ട്. ഭരതൻ സംവിധാനം ചെയ്ത പ്രണാമം, അടൂർ ഗോപാല കൃഷ്ണൻ സംവിധാനം ചെയ്ത അനന്തരം, ഹരികുമാർ സംവിധാനം ചെയ്ത ജാലകം തുടങ്ങിയ ചിത്രങ്ങളിലെ നായക വേഷങ്ങൾ അശോകന്റെ അതുല്യമായ അഭിനയ പാടവത്തിന് ഉദാഹരണങ്ങളാണ്.

Advertisements

ഇപ്പോഴിതാ അശോകനെ കുറിച്ച് നടൻ മുകേഷ് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. മുകേഷ് ഈയിടുത്തായി മുകേഷ് സ്പീക്കിങ് എന്ന പരിപാടിയിൽ അശോകനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്തിരുന്നു. ഇതിനെ കുറിച്ചാണ് മുകേഷ് സംസാരിക്കുന്നത്. യൂട്യൂബിലും തന്റെ പഴയകാല തമാശകളും കഥകളും പങ്കുവെക്കുന്ന പരിപാടിയാണ് മുകേഷ് സ്പീക്കിങ്.

ALSO READ- ‘അവന് സംസാരിക്കാനോ കേൾക്കാനോ ഉള്ള കഴിവ് ഈശ്വരൻ നൽകിയില്ല, പക്ഷേ…’ ഹൃദയസ്പർശിയായ കുറിപ്പുമായി ബീന ആന്റണി

ഇനി വരാനിരിക്കുന്ന എപ്പിസോഡിൽ നടൻ അശോകനെ കുറിച്ചാണ് മുകേഷ് സംസാരിക്കാൻ പോകുന്നതെന്നും ഈയിടെ അശോകനെ കണ്ടപ്പോൾ കാര്യം തുറന്നു പറഞ്ഞെന്നും പറയുകയാണ് മുകേഷ്. ഇതുകേട്ടതോടെ എന്നെ കൊന്ന് കൊല വിളിച്ചോ എന്നാണ് അശോകൻ ചോദിച്ചതെന്നും മുകേഷ് പറയുകയാണ്.

ഒരുപാട് ആളുകൾ തന്നോട് പറഞ്ഞിരുന്നു അശോകനെ പറ്റി പറയണമെന്ന്. അശോകന്റെ കുറേ തമാശകൾ ഉണ്ട്. പക്ഷെ അത് പറയുകയാണെങ്കിൽ അവനെ കളിയാക്കുന്ന തമാശകളെ ഉള്ളൂ. അശോകനാണെങ്കിൽ ഭയങ്കരമായി ഫീൽ ചെയ്യുന്ന ആളാണെന്നും മുകേഷ് പറയുന്നു.

എന്നാലും താൻ കുറച്ച് മധുരമൊക്കെ പുരട്ടി അശോകനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്തു. അത് വരാൻ പോകുന്നതേയുള്ളൂ.അപ്രതീക്ഷിതമായി കഴിഞ്ഞ ദിവസം താൻ ഒരു കല്യണ പരിപാടിക്ക് അശോകനെ കണ്ടു. കണ്ടപ്പോൾ അശോകനോട് പറഞ്ഞു.
actor ashokan

‘അശോകാ ഞാൻ മറ്റേ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പടം കണ്ടു. ഗംഭീരമായിരുന്നു കേട്ടോ. നിന്റെ ഭാഗ്യമാണിത്.പണ്ടും അശോകൻ ഭാഗ്യവാൻ ആണല്ലോ. ഏറ്റവും നല്ല സംവിധായകരുടെ ഏറ്റവും നല്ല ചിത്രങ്ങൾ ഞങ്ങളുടെ കൂട്ടത്തിൽ അഭിനയിച്ചിട്ടുള്ളത് അശോകനാണ്. അതൊക്കെ കേട്ടപ്പോൾ അശോകന് നല്ല സന്തോഷമായി.’- മുകേഷ് പറയുന്നതിങ്ങനെ.

ALSO READ- അയ്യപ്പനെ വിശ്വസിക്കുന്ന എനിക്കത് വലിയ വിഷമമുണ്ടാക്കി; പക്ഷെ, ഞാനത് പറയാൻ പോയില്ല; മാളികപ്പുറം സിനിമയെ കുറിച്ച് എംജി ശ്രീകുമാർ പറഞ്ഞത് കേട്ടോ

അത് കഴിഞ്ഞ് താൻ അശോകനോട് പറഞ്ഞു, ഒരു എപ്പിസോഡ് ചെയ്തിട്ടുണ്ട് കേട്ടോ, അത് പറഞ്ഞതും അശോകൻ ആളങ്ങ് മാറി. കൊന്ന് കൊല വിളിച്ചോയെന്ന് കണ്ണൊക്കെ തള്ളി കൊണ്ട് അശോകൻ ചോദിക്കുകയായിരുന്നു. താൻ ചോദിച്ചു ആര് പറഞ്ഞ് കൊന്ന് കൊലവിളിച്ചെന്ന്. ആ വീഡിയോ കണ്ട് കഴിഞ്ഞാൽ നിങ്ങൾ തന്റെ വീട്ടിൽ വരും എന്നാണ് പറഞ്ഞതെന്നും മുകേഷ് വെളിപ്പെടുത്തുന്നു.

ഇതോടെ ഇത്രയ്‌ക്കൊരു മഹാൻ ആയിരുന്നോ താൻ എന്നായിരുന്നു അശോകൻ ചോദിച്ചത്. അങ്ങനെയാണ് താൻ പറഞ്ഞിട്ടുള്ളത്. അതുപോലെ വേണം നമ്മൾ പറയാൻ. ഒരാളെ തേജോവധം ചെയ്യാൻ എളുപ്പമല്ലേയെന്നും മുകേഷ് പറയുന്നു.

Advertisement