എല്ലാം ഈശ്വരനെ ഏല്‍പിച്ചിരിക്കുകയാണ്, പുള്ളിക്ക് എല്ലാം അറിയാം; എന്ത് സംഭവിച്ചാലും ജോലി ചെയ്‌തേ പറ്റൂ; തന്റെ അസുഖത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ബീന ആന്റണി

1917

കേരളക്കരയുടെ പ്രിയപ്പെട്ട നടിയാണ് ബീനാ ആന്റണി. സിനിമയില്‍ ആണ് അഭിനയിച്ച് തുടങ്ങിയതെങ്കിലും ടിവി സീരിയലുകളില്‍ കൂടിയാണ് നടി ആരാധകരുടെ പ്രിയങ്കരിയായി മാറിയത്. 1986ല്‍ ഒന്നു മുതല്‍ പൂജ്യം വരെ എന്ന സിനിമയില്‍ ബാലതാരമായി എത്തിയാണ് ബീന ആന്റണി അഭിനയരംഗത്തേക്ക് എത്തുന്നത്.

നിരവധി സിനിമകളില്‍ വേഷമിട്ടെങ്കിലും നടി ഏറെ ശ്രദ്ധിക്കപ്പെടുന്നത് മിനിസ്‌ക്രീനിലൂടെയാണ്. ബിഗ് സ്‌ക്രീനില്‍ തിളങ്ങിയിരുന്ന ബീന ആന്റണി ഇപ്പോള്‍ മിനിസ്‌ക്രീനില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഡിഡി മലയാളം ചാനലിലെ ഇണക്കം പിണക്കം എന്ന സീരിയലിലൂടെയാണ് 1992ല്‍ താരം മിനിസ്‌ക്രീന്‍ രംഗത്ത് സജീവമായത്.

Advertisements

ഇപ്പോള്‍ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന നടിയാണ് ബീന ആന്റണി. സീരിയല്‍ നടന്‍ മനോജ് നായരെയാണ് ബീന ആന്റണി വിവാഹം കഴിച്ചിരിക്കുന്നത്. പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്. സിനിമയിലൂടെയാണ് ബീന അഭിനയരംഗത്തേക്ക് എത്തുന്നത്.

ALSO READ- അദ്ദേഹത്തിന്റെ മറുപടിക്കായി ഓരോ ഷോട് കഴിയുമ്പോഴും ഞാൻ കാത്തിരിക്കും, ‘യെസ്’ എന്ന് കേട്ടാൽ സന്തോഷം; ഹാൻസിക

തൊണ്ണൂറുകളുടെ തുടക്കത്തില്‍ ദൂരദര്‍ശനിലെ ഹിറ്റ് സീരിയലുകളില്‍ അഭിനയിച്ചിരുന്ന താരമായിരുന്നു ബീന ആന്റണി. ഇതിനിടെയാണ് നടന്‍ മനോജുമായി ബീന പ്രണയത്തിലാകുന്നത്. ആരോമല്‍ എന്നു പേരുള്ള ഒരു മകനുമുണ്ട് താരദമ്പതികള്‍ക്ക്. നിലവില്‍ മൗനരാഗം, ആവണി അടക്കമുള്ള സീരിയലുകളില്‍ അഭിനയിക്കുകയാണ് ബീന.

ഇപ്പോഴിതാ ബീന ആന്റണി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ചര്‍ച്ചയാകുന്നത്. താരത്തിന്റെ അസുഖമാണ് കുറിപ്പില്‍ പറയുന്നത്. തനിക്ക് വൈറല്‍ പനി ആണെന്നും അതൊന്നും വകവെയ്ക്കാന്‍ സമയമില്ലെന്നും ജോലി തുടരുകയാണെന്നും ബീന ആന്റണി പറയുന്നു.

ALSO READ- സ്വർണവുമിട്ട് പട്ടു സാരിയും ഉടുത്ത് ഇങ്ങനെ ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു; വിമർശനവുമായി സരയൂ

പനി ആയിട്ടും ഡബ്ബിങ് ജോലികള്‍ ചെയ്യുകയാണ് താരം. താരത്തിന്റെ ഈ ഒരു ഫോട്ടോയാണ് ഈ പോസ്റ്റില്‍ ഉള്ളത്. ‘എത്ര വൈകിയെങ്കിലും എന്റെ ജോലി ചെയ്‌തേ പറ്റൂ എന്ന് അവസ്ഥയാണ് സീരിയലില്‍ അവധി എടുത്ത് വീട്ടില്‍ ഇരിക്കാന്‍ പറ്റില്ല. എപ്പിസോഡ് മുടങ്ങും. പിന്നെയെല്ലാം ഈശ്വരനെ ഏല്‍പ്പിച്ചിരിക്കുകയാണ്. പുള്ളിക്ക് എല്ലാം അറിയാം.’ ബീന ആന്റണി പറയുന്നു.

കുറച്ചു ദിവസങ്ങളായി വൈറല്‍ ഫീവറിന്റെ പിടിയിലാണെന്നും താരം വെളിപ്പെടുത്തുകയാണ്. അതേസമയം, നിരവധി ആളുകളാണ് താരം അസുഖം ഭേദമാവട്ടെ എന്ന ാശംസയുമായി എത്തിയത്. പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നും ഞങ്ങള്‍ എല്ലാവരും പ്രാര്‍ത്ഥിക്കുന്നുണ്ട് എന്നും ഒക്കെയാണ് ആരാധകര്‍ കമന്റുകളിലൂടെ അറിയിക്കുന്നു. പ്രാര്‍ത്ഥനകള്‍ നേര്‍ന്നവര്‍ക്ക് ബീന ആന്റണി നന്ദി അറിയിച്ചു.

Advertisement