ബെൽസ് പാൾസിക്ക് ശേഷം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ, അമ്മയ്ക്ക് നന്ദി എന്ന് മനോജ് കുമാർ ; ദൈവം നമ്മുടെ എല്ലാവരുടെയും പ്രാർത്ഥന കേട്ടുവെന്ന് ആരാധകർ

74

മലയാളി ബിഗ്‌സ്‌ക്രീന മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതരായ താരദമ്പതികളാണ് ബീന ആന്റണിയും മനോജ് കുമാറും. സീരിയൽ രംഗത്ത് സീനിയറായ രണ്ട് താരങ്ങളാണ് ഇരുവരും. മനോജ് കുമാർ മിമിക്രിയിലൂടെയാണ് സിനിമയിലേക്കും സീരിയലിലേക്കും എത്തിയത്. ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. ഇപ്പോഴും രണ്ടുപേരും സോഷ്യൽമീഡിയകൾ വഴിയും സീരിയലുകൾ വഴിയും സജീവമാണ്.

അടുത്തിടെയാണ് മനോജ് കുമാറിന് ബെൽസ് പാൾസി എന്ന രോഗം ബാധിച്ചത്. യൂട്യുബ് ചാനലിൽ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് തന്റെ ആരോഗ്യ അവസ്ഥയെ കുറിച്ച് മനോജ് കുമാർ അറിയിച്ചത്. ഏറെ ഞെട്ടലോടെയാണ് പ്രേക്ഷകർ ഇക്കാര്യം കേട്ടത്. ഇപ്പോൾ രോഗാവസ്ഥയ്ക്ക് മാറ്റം വന്ന് ജീവിതത്തിലേയ്ക്ക് തിരിച്ച് വന്നിരിക്കുകയാണ് മനോജ് കുമാർ.

Advertisements

ALSO READ

അഞ്ച് മിനിറ്റിൽ കൂടുതൽ ദേഷ്യം നിലനിൽക്കില്ല, താൻ പോയി കെട്ടിപ്പിടിക്കുന്നതോടെ പേളിയുടെ പിണക്കവും തീരും ; പേളി തന്നോട് പേഴ്‌സണലായിട്ട് പറയാറുള്ള കാര്യത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ശ്രീനിഷ്

വീണ്ടും ഷൂട്ടിങ് തിരക്കുകൾ ആരംഭിച്ച സന്തോഷവും മനോജ് കുമാർ പങ്കുവെച്ച് എത്തിയിട്ടുണ്ട്. ‘ബെൽസ് പാൾസി മാറി ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ’ എന്ന തലക്കെട്ടോടെയാണ് മനോജ് കുമാർ പുതിയ വീഡിയോ തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ചിരിക്കുന്നത്. ഒരു ഭക്തി ഗാനത്തിലാണ് രോഗത്തിൽ നിന്നും കരകയറിയ ശേഷം മനോജ് ആദ്യം അഭിനയിക്കുന്നത്. മിമിക്രി ആർട്ടിസ്റ്റും നടനുമായ വിനോദ് കെടാമംഗലത്തിന്റേയും സംഘത്തിന്റേയും ഭക്തിഗാന ആൽബമാണിത്. ലൊക്കേഷനിൽ നിന്നുള്ള വിശേഷങ്ങളും മനോജ് പങ്കുവെച്ചു. കാളികുളങ്ങര ക്ഷേത്രവുമായി ബന്ധപ്പെട്ട ഭക്തിഗാനത്തിലാണ് മനോജ് കുമാർ അഭിനയിക്കുന്നത്.

വീണ്ടും ഇത്തരത്തിൽ ക്യാമറയ്ക്ക് മുന്നിലേക്ക് വരാൻ സാധിക്കുമെന്ന് കരുതിയിരുന്നതല്ലെന്നും ദൈവാനുഗ്രഹം തിരിച്ചുവരവിന് വലിയ കാരണമായി എന്നുമെല്ലാം വീഡിയോയ്ക്കിടെ മനോജ് കുമാർ പറയുന്നുണ്ട്. നവംബർ 29ന് ആണ് മനോജ് കുമാറിന് ആദ്യമായി ഈ രോഗം പിടിപ്പെട്ടത്. രോഗം പിടിപ്പെട്ട് ദിവസങ്ങൾ കഴിഞ്ഞ ശേഷമാണ് മനോജ് കുമാർ പുറം ലോകത്തെ തന്റെ രോഗ വിവരം അറിയിച്ചത്. പിന്നീട് ചികിത്സകൾക്ക് ശേഷം തൊണ്ണൂറ് ശതമാനത്തോളം മുഖത്തിന്റെ രൂപം തിരിച്ച് കിട്ടിയപ്പോഴുള്ള സന്തോഷം പങ്കുവെക്കാനും മനോജ് കുമാർ എത്തിയിരുന്നു. ആ സമയത്ത് നടൻ മമ്മൂട്ടി അടക്കം വിശേഷങ്ങൾ അന്വേഷിച്ചതിനെ കുറിച്ചും പിന്തുണ നൽകിയതിനെ കുറിച്ചും പറഞ്ഞ് മനോജ് കുമാർ വീഡിയോ ചെയ്തിരുന്നു.

താണ്ണൂറ് ശതമാനവും ഭേദമായിട്ടുണ്ട്. ഇനി ബാക്കിയുള്ള പത്ത് ശതമാനം കൂടി റെഡിയായാൽ എന്റെ മുഖം പഴയത് പോലെ ആകും. നിങ്ങൾ ആദ്യം കണ്ട എന്റെ മുഖത്തിൽ നിന്നും ഒത്തിരി മാറ്റമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. മിണ്ടുമ്പോൾ ചെറിയ പ്രശ്നം അത്ര മാത്രമേ ഉള്ളൂ. മിണ്ടാതെ ഇരുന്നാൽ കുഴപ്പമുള്ളതായി തോന്നില്ല. ഇത്രവേഗം ഭേദം ആകുമെന്നോർത്തില്ല.

ALSO READ

ആലീസിൽ തനിക്ക് ഏറ്റവും ഇഷ്ടമില്ലാത്തതും ഏറ്റവും ഇഷ്ടമുള്ളതുമായ കാര്യങ്ങൾ ഇതാണ്, ബെഡ് റൂം സീക്രട്ട് വെളിപ്പെടുത്തി സജിൻ

നിങ്ങളുടെ ഒക്കെ പ്രാർഥന വളരെ വലുതാണ്. എന്റെ വിവരം അറിഞ്ഞ അന്ന് മുതൽ ഇന്നുവരെ എന്റേയും ഭാര്യയുടെയും അവസ്ഥ കോൾ സെന്ററിൽ എത്തിയത് പോലെയായിരുന്നു. എത്ര ആളുകളാണ് വിളിച്ചത്. കുറേ പേർ മെസേജുകൾ അയച്ചു. ചിലർ വിളിച്ചിട്ട് കരഞ്ഞു… ഒത്തിരി പേർ എനിക്കുവേണ്ടി പ്രാർഥിക്കുന്നുവെന്നും അറിഞ്ഞപ്പോൾ ശരിക്കും ഞെട്ടിപോയി. നമ്മളോടുള്ള നിങ്ങളുടെ സ്നേഹം കാണുമ്പോൾ വല്ലാത്തൊരു സന്തോഷമാണ് എന്നും മനോജ് പറഞ്ഞിരുന്നു.

 

Advertisement