എന്റെ കുരുത്തക്കേടുകൾക്ക് ഭാര്യയുടെ വക ചവിട്ടും വഴക്കും എല്ലാം കിട്ടാറുണ്ട് ; കുടുംബത്തെ കുറിച്ച് തുറന്ന് പറഞ്ഞ് മലയാളികളുടെ ബോചെ

2229

bobമലയാളികൾക്ക് പ്രിയങ്കരനായ വ്യവസായ പ്രമുഖനാണ് ബോ ചെ എന്ന് മലയാളികൾ സ്‌നേഹത്തോടെ വിളിക്കുന്ന ബോബി ചെമ്മണ്ണൂർ. ഗോൾഡ് ബിസിനസ് ഗ്രൂപ്പായ ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബോബി ചെമ്മണ്ണൂർ ട്രോളുകളിലൂടെ ആണ് കൂടുതൽ ശ്രദ്ധേയനാവുന്നത്.

ജീവകാരുണ്യപ്രവർത്തനങ്ങളുടെ വിശേഷങ്ങൾ പങ്കു വെച്ചും രക്തദാനം പ്രചരിപ്പിക്കാൻ മാരത്തോൺ ഓടിയും റോൾസ് റോയ്‌സ് ടാക്‌സി ആയി ഉപയോഗിച്ചും മറ്റാരും ചെയ്യാത്ത കാര്യങ്ങൾ ചെയ്തുകൊണ്ട് വാർത്തകളിലും ട്രോളുകളിലും ഇടം നേടിയ ബിസിനസുകാരൻ ആണ് ബോ ചെ. തനിക്കെതിരെയുള്ള ട്രോളുകൾ എല്ലാം ഒരു തമാശയായി മാത്രം ആണ് അദ്ദേഹം എടുക്കാറുള്ളത്. അതു സൃഷ്ടിക്കുന്നവരുടെ ക്രിയേറ്റിവിറ്റിയെ പിന്തുണയ്ക്കുകയും ചെയ്യും. എന്നാൽ ഇത്തരം ട്രോളുകളാണ് അദ്ദേഹത്തിന്റെ ബ്രാൻഡിനെ സാധാരണക്കാർക്കിടയിൽ എത്തിച്ചത്.

Advertisements

ALSO READ

ഹോം സിനിമയിലെ ഡിലീറ്റഡ് സീനുമായി ഫ്രൈഡേ ഫിലിം ഹൗസ് വീണ്ടും; ഡിലീറ്റ് ചെയ്യേണ്ടിയിരുന്നില്ലെന്ന് ആരാധകർ

വിമർശനങ്ങൾ പോലും വളരെ പോസിറ്റീവ് ആയി എടുക്കുന്ന ബോബി ചെമ്മണ്ണൂർ മറ്റുള്ളവർക്ക് ഒരു പ്രചോദനം തന്നെയാണ്. ലൈഫ് മിഷൻ ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപകൻ കൂടിയായ ബോബി ചെമ്മണ്ണൂർ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്. ഇതൊക്കെ ബോബി ചെമ്മണ്ണൂർ ചെയ്യുന്നത് പരസ്യത്തിനു വേണ്ടിയാണ് എന്ന് പറയുന്നവർ ഉണ്ട്. ഇങ്ങനെയൊക്കെ ചെയ്ത മാർക്കറ്റ് പിടിക്കുന്നതിൽ എന്താണ് തെറ്റ് എന്ന് ബോബി ചെമ്മണ്ണൂർ ചോദിക്കുന്നു. മൂന്നുകാര്യങ്ങൾ കൊണ്ടാണ് റോൾസ് റോയ്‌സ്, ടാക്‌സി ആക്കാൻ ബോബി ചെമ്മണ്ണൂർ തയ്യാറായത്. ആരും ചെയ്യാത്ത ഒരു കാര്യം ചെയ്യുമ്പോൾ മാർക്കറ്റ് ചെയ്യപ്പെടുമെന്നത് തന്നെ പ്രധാനം.

ലക്ഷങ്ങൾ നൽകി റോൾസ് റോയ്‌സ് വാടകയ്ക്ക് എടുക്കാൻ സാധിക്കാത്ത ഒരുപാട് പേരുണ്ട്. അങ്ങനെയുള്ളവർക്ക് കുറഞ്ഞ ചിലവിൽ ഈ സൗകര്യം കിട്ടുമ്പോൾ അവർക്ക് ഉണ്ടാവുന്ന സന്തോഷം അദ്ദേഹത്തെ സ്വാധീനിക്കുന്നു. ഇതുകൊണ്ട് ബോബി ചെമ്മണ്ണൂരിന് ലഭിക്കുന്ന അംഗീകാരവും ടൂറിസം ബിസിനസിന് ഉണ്ടാകുന്ന നേട്ടം തന്നെയാണ് മൂന്നാമത്തെ കാരണം.

പ്രകൃതിയിൽ രഹസ്യം എന്ന ഒരു സാധനം ഇല്ല. എന്തു തന്നെ മറച്ചു വെച്ചാലും അത് പ്രകൃതി ഒരിക്കൽ പുറത്തേക്ക് കൊണ്ടുവരും. അപ്പോൾ അത് സ്വയം തന്നെ പറയുന്നതല്ലേ നല്ലത് എന്നാണ് ബോബി ചെമ്മണ്ണൂറിന്റെ അഭിപ്രായം. മനസ്സിൽ ഭാരങ്ങൾ ഒന്നുമില്ലാതെ ജീവിക്കുമ്പോൾ സുഖമായി ഉറങ്ങാൻ കഴിയും. മറച്ചുവയ്ക്കാതെ എല്ലാം തുറന്നു പറയുന്നത് കൊണ്ടാണ് പുതിയ തലമുറയ്ക്ക് തന്നെ ഇഷ്ടമാകുന്നത് എന്ന ബോബി ചെമ്മണ്ണൂർ പറയുന്നു. ചെയ്യുന്ന കാര്യങ്ങൾ മറച്ചു വെച്ചു കുറ്റബോധത്തോടെ ജീവിക്കാൻ ബോബി ചെമ്മണ്ണൂർ ആരെയും പഠിപ്പിക്കില്ല.

ALSO READ

സ്ത്രീ ശരീരത്തിൽനിന്നു പുരുഷ ശരീരത്തിേലക്കുള്ള യാത്ര ; മിസ്റ്റർ കേരള നേടിയ പ്രവീൺ നാഥിന്റെ ജീവിത കഥ

പൂർണമായും ഒരു അറേഞ്ച്ഡ് വിവാഹമായിരുന്നു ബോബിയുടേത്. ഭാര്യ സ്മിതയും മകൾക്കും ഒന്നും മീഡിയയിൽ അറിയപ്പെടാൻ താൽപര്യമില്ലാത്തതുകൊണ്ട് ഫോട്ടോകൾ പോലും പുറത്തു വിടാറില്ല. അടുത്തിടെ മകളുടെ വിവാഹം കഴിഞ്ഞപ്പോഴാണ് ബോബി ചെമ്മണ്ണൂരിന്റെ കുടുംബ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇടം നേടിയത്. ബോബി ചെമ്മണ്ണൂറിന്റെ കുരുത്തക്കേടുകൾക്ക് ഭാര്യയുടെ വക ചവിട്ടും വഴക്കും എല്ലാം കിട്ടും എന്ന് അദ്ദേഹം തുറന്നു പറയുന്നു. അവരുടെ സമാധാനത്തിനു വേണ്ടി അതെല്ലാം സഹിക്കും എന്നും മാർക്കറ്റിങ്ങിൽ നല്ല വശം ഉള്ളതുകൊണ്ട് പ്രശ്‌നമുണ്ടാകുമ്പോൾ മണിയടിച്ചു വളച്ചൊടിച്ച് കുപ്പിയിൽ ആക്കുമെന്നും ബോബി ചെമ്മണ്ണൂർ പറയുന്നുണ്ട്.

 

 

Advertisement