എവിടെയാണോ ജീവനുണ്ട് എന്ന് തോന്നുന്നത് അങ്ങോട്ടേക്ക് പോകുക; പച്ചപ്പിന്‍ നടുവില്‍ ഭാവന

34

ഒരുകാലത്ത് മലയാള സിനിമയിൽ തകർത്ത് അഭിനയിച്ചിരുന്ന നടിയായിരുന്നു ഭാവന. ഒത്തിരി നല്ല കഥാപാത്രങ്ങളാണ് നടി പ്രേക്ഷകർക്ക് സമ്മാനിച്ചത്. താരം മലയാള ചിത്രത്തിൽ നിന്നും ഇടവേള എടുത്തപ്പോൾ ആരാധകരും സങ്കടത്തിലായിരുന്നു.

Advertisements

ഈ സമയത്ത് ഭാവനയ്ക്ക് നിരവധി അവസരം മലയാളത്തിൽ നിന്നും വന്നു. എന്നാൽ അന്നൊക്കെ അത് വേണ്ടെന്ന് വെച്ച ഭാവന വലിയൊരു ഇടവേളക്ക് ശേഷം തിരിച്ചെത്തി. ഇന്ന് കൈനിറയെ സിനിമകളാണ് നടിക്ക്.

സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരങ്ങളിൽ ഒരാളാണ് ഭാവന. തൻറെ വിശേഷങ്ങളൊക്കെ പങ്കുവെച്ച് ഭാവന എത്താറുണ്ട്. ഇൻസ്റ്റഗ്രാമിലൂടെ ഇടയ്ക്കിടെ കിടിലൻ ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ചും നടി പ്രേക്ഷകർക്കിടയിലേക്ക് എത്താറുണ്ട്. ഏറ്റവും ഒടുവിലായി താരം പങ്കിട്ട ഫോട്ടോയാണ് വൈറൽ ആവുന്നത്.

എവിടെയാണോ ജീവനുണ്ട് എന്ന് തോന്നുന്നത് അങ്ങോട്ടേക്ക് പോകുക എന്നാണ് ഭാവന ക്യാപ്ഷനായി പുതിയ ചിത്രത്തിന് കൊടുത്തത്. പച്ചപ്പിന് നടുവിൽ കാറിനോട് ചേർന്ന് നിൽക്കുന്ന ചില ചിത്രങ്ങളും താരം പങ്കിട്ടു. പുതിയ ചിത്രത്തിൽ ഭാവനയുടെ ലുക്കിനെ പുകഴ്ത്തി ആരാധകർ എത്തി. ബാഗ്രൗണ്ട് അടിപൊളി എന്നും ചിലർ കുറിച്ചു.

Advertisement