പണ്ടൊക്കെ ആളുകള്‍ ഓടിവന്ന് കവിളില്‍ പിടിക്കുമായിരുന്നു, ഇപ്പോള്‍ ആരും തിരിച്ചറിയുന്നില്ല; അജാസ്

157

ഒരുകാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു പുലിമുരുകൻ. മോഹൻലാൽ നായകനായി എത്തിയ ചിത്രത്തിൽ നടൻറെ കുട്ടിക്കാലം അവതരിപ്പിച്ചിരുന്നത് അജാസ് കൊല്ലത്ത് ആണ്. ഈ സിനിമയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിൽ അജാസിനെ പിന്നെ ആരും കണ്ടിട്ടില്ല. പുലിമുരുകനിൽ അഭിനയിക്കുമ്പോൾ 11 വയസ്സായിരുന്നു അജാസിന്.

Advertisements

ഇന്ന് അജാസ് ഒരു കോളേജ് വിദ്യാർത്ഥിയാണ്. ഒട്ടും തിരിച്ചറിയാൻ പറ്റാത്ത വിധത്തിൽ ആളാകെ മാറിയിരിക്കുകയാണ്. അഞ്ചുവർഷം സിനിമ ചെയ്യേണ്ട എന്ന് കരുതി നിന്നതല്ല നല്ല കഥാപാത്രങ്ങൾ ഒന്നു ലഭിച്ചില്ല എന്നാണ് താരം ഇപ്പോൾ പറയുന്നത്. ഒരു അഭിനേതാവ് എന്നതുപോലെ ഒരു നർത്തകൻ കൂടിയാണ് അജാസ്.

കുഞ്ഞിലൊക്കെ എവിടെയെങ്കിലും പോകുമ്പോൾ ആളുകൾ വന്ന് കവിളിൽ ഒക്കെ പിടിക്കുമായിരുന്നു, എന്നാൽ ഇപ്പോൾ ആരും തന്നെ തിരിച്ചറിയുന്നില്ല , എവിടെ വേണമെങ്കിലും പോകാം എന്ന് നടൻ പറയുന്നു. ഇപ്പോൾ എന്നെ കോളേജിൽ ഒന്നും ആർക്കും അറിയില്ല , ചിലരൊക്കെ നീ എന്തിനാണ് വലുതായത് എന്ന് ചോദിക്കും താരം പറഞ്ഞു.

ഇന്ന് ഡിഗ്രി ഫസ്റ്റ് ഇയറായി. ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചറാണ് പഠിക്കുന്നത്. കൊല്ലം ഫാത്തിമ കോളേജിലാണ്. പുലി മുരുകന് ശേഷം ഡാൻസുണ്ടായിരുന്നു. പത്താം ക്ലാസായപ്പോൾ ഡാൻസ് നിർത്തി. പ്ലസ് ടു കഴിഞ്ഞപ്പോഴാണ് തുണ്ട് എന്ന സിനിമ വന്നത്. ബിജു മേനോന്റെ മകനായിട്ടാണ് അഭിനയിച്ചിരിക്കുന്നത്.’ ‘ബിജു ചേട്ടനുമായിട്ട് നല്ല റാപ്പോയാണ്. പ്ലസ് ടു കഴിഞ്ഞ് നിൽക്കുന്ന സമയത്ത് ഒഡീഷൻ വഴിയാണ് ഇതിലേക്ക് അവസരം ലഭിച്ചത് അജാസ് പറഞ്ഞു.

 

 

Advertisement