ഇതിപ്പോള്‍ എല്ലാം തികഞ്ഞതാണ്, ഏറ്റവും വലിയ നിധി; പേര്‍ളി മാണിയുടെ പോസ്റ്റ്

36

ആഗ്രഹിച്ചതുപോലെ തൻറെ വീട് നിറയെ കുട്ടികളാണ് ഇപ്പോൾ പേളി മാണിയ്ക്ക്. പേളിയുടെ സഹോദരി റേച്ചലിന് 2 ആൺകുട്ടികളാണ്. പേളി മാണിയ്ക്ക് രണ്ടു പെൺകുട്ടികളും. ഇതിൽ നിലയാണ് മൂത്തത്. രണ്ടാമത്തെ കുഞ്ഞിന്റെ ഫോട്ടോ പങ്കുവെച്ചും താരം എത്തിയിരുന്നു. 

മക്കളുടെ ഫോട്ടോ സോഷ്യൽ മീഡിയ വഴി പങ്കിടാൻ യാതൊരു മടിയുമില്ലാതെ താരമാണ് പേളി മാണി. ഇപ്പോഴിതാ പേളി പങ്കിട്ട ഒരു പോസ്റ്റ് ആണ് വൈറൽ ആവുന്നത് .

Advertisements

‘2024 ലെ എന്റെ പ്രിയപ്പെട്ട ചിത്രം… കാരണം ഈ ചിത്രത്തൽ എന്റെ ഹൃദയത്തിന്റെ എല്ലാ ഭാഗങ്ങളും ഉൾക്കൊള്ളുന്നുണ്ട്. ഞങ്ങൾ ഈ ചിത്രത്തിനായി കാത്തിരിക്കുകയും അത് നിരവധി തവണ ദൃശ്യവൽക്കരിക്കുകയും ചെയ്തു, ഇതിപ്പോൾ എല്ലാം തികഞ്ഞതാണ്. റേച്ചൽ മാണി, റൂബൻ ബിജി, ശ്രീനിഷ് അരവിന്ദ് നിങ്ങളോട് ഒരു കാര്യം ചോദിക്കുകയാണ്.

ഇത്രയും ചെറിയ മനുഷ്യർ നമ്മുടെ ജീവിതം ഭരിക്കുമെന്ന് മൂന്ന് വർഷം മുമ്പ് ആരെങ്കിലും പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമായിരുന്നോ? ഞങ്ങൾ ഇപ്പോൾ ആ ജീവിതം നയിക്കുകയാണ്. ഇവരാണ് നമുക്ക് ഇതുവരെ ഉണ്ടായിരുന്നതിൽ വച്ച് ഏറ്റവും വലിയ നിധിയെന്ന് എനിക്ക് ഉറപ്പുണ്ട്,’ എന്നാണ് പേളി പങ്കുവെച്ച ചിത്രത്തിന് ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്.

Advertisement