സംയുക്ത ചേച്ചിയുമായാണ് എന്റെ ആദ്യ കണക്ഷൻ; പിന്നീട് അക്കൂട്ടത്തിലേക്ക് മഞ്ജു ചേച്ചിയും, ഗീതുവും വന്നു; തന്റെ സുഹൃത്ത് വലയങ്ങളെ കുറിച്ച് പറഞ്ഞ് ഭാവന

181

നമ്മൾ എന്ന സിനിമയിലൂടെ വന്ന് തെന്നിന്ത്യൻ സിനിമകളുടെ ഭാഗമായി മാറിയ നടിയാണ് ഭാവന. കന്നഡ സിനിമകളിലാണ് നടി കൂടുതലായും ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ താരം മലയാളത്തില് നീണ്ട അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം മടങ്ങിവരവിന് ഒരുങ്ങുകയാണ്. ന്റെ ഇക്കാക്കക്കൊരു പ്രേമണ്ടാർന്നു എന്ന സിനിമയിസലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. ഇപ്പോഴിതാ തന്റെ സൗഹൃദവലയത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.

മൈൽസ്റ്റോൺ മേക്കേഴ്‌സ് എന്ന ചാനലിലൂടെയാണ് താരം തന്റെ സൗഹൃദങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുന്നത്. സംയുക്ത ചേച്ചിയുമായാണ് എനിക്ക് ആദ്യത്തെ കണക്ഷൻ ഉള്ളത്. ഒരേ ട്യൂഷൻ ക്ലാസിലാണ് ചേച്ചിയുടെ അനിയത്തിയും ഞാനും പഠിച്ചിരുന്നത്. പക്ഷെ ആ സമയത്ത് ഇത്രയും കൂട്ടല്ല. പരിചയമുണ്ട്. പിന്നെ അതൊരു ചേച്ചിയെന്ന ഇഷ്ടത്തിലേക്ക് പോയി. ൃസംയുക്ത ചേച്ചി ഇപ്പോഴും ‘എനിക്ക് നീയും മാളുവും ഒരു പോലെയാണെന്ന് പറയും. വീട്ടിലെ ആന്റിയുമായിട്ടും ബിജുവേട്ടനുമായും അങ്ങനെ ഒരു ഫീലുണ്ട്.

Advertisements

Also Read
അനുഷ്‌ക ആകെ മാറിയെന്ന് ആരാധകർ; വണ്ണം കുറച്ച് സുന്ദരിയാകാൻ ശ്രമിക്കൂ എന്ന് ചിലർ; അനുഷ്‌ക സിനിമയിൽ ഇല്ലാത്തത് അമിത വണ്ണം മൂലമോ

ഗീതു ചേച്ചിയുമായി എന്റെ രണ്ടാമത്തെ സിനിമ മുതലാണ് പരിചയം’ ‘പിന്നെ ഫംങ്ഷനുകളിൽ വെച്ച് കണ്ട് സൗഹൃദമായി. മഞ്ജു ചേച്ചിയായും ഓരോ ഫങ്ഷനുകളിൽ വെച്ച് കണ്ടാണ് പരിചയം. പിന്നെ ഒരു സഹോദരിയെ പോലെയുള്ള ബന്ധമായി’.മൃദുലയും ശിൽപ്പയും നേരത്തെ ഫ്രണ്ട്‌സായിരുന്നു. സിനിമയുടെകാര്യം പറയാനായി അവർ ഒരു ദിവസം ഫോൺ വിളിച്ചിരുന്നു. അങ്ങനെയാണ് ഞങ്ങൾ കണക്ഷനായത്. ദുബായ് ട്രിപ്പിലൂടെയാണ് സയനോരയുമായി ഞാൻ കണക്ഷനാവുന്നത്.

രമ്യയുമായി ഓരോ ഫംങ്ഷനിൽ വെച്ച് പരിചയത്തിലായി. രമ്യയുടെ അച്ഛനും എന്റെ അച്ഛനും വളരെ ക്ലോസായി മാറുകയായിരുന്നു. ഒരു മീറ്റിങ്ങിൽ വെച്ചാണ് ഫ്‌നയെ പരിചയപ്പെടുന്നത്. ഷഫ്‌ന എന്നോട് നമ്പർ ചോദിച്ചു. എല്ലാവരെയും കണക്ട് ചെയ്ത കോമൺ ഫാക്ടർ ഞാനായിരുന്നു. ഞങ്ങളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ പേര് ഓൺ ആന്റ് ഓഫ് എന്നാണ്.’ ‘ഇടയ്ക്ക് വരും പോവും. ആ ഗ്രൂപ്പിന് ഓരോ സമയത്തും ഓരോ പേരാണ്. ഫ്രണ്ട്‌സ് എന്നത് ഭയങ്കര ഫീൽ തന്നെയാണ്. അവരില്ലായിരുന്നെങ്കിൽ ഒരു വിടവ് തോന്നിയേനെ’

Also Read
സുബി സുരേഷിന് സംഭവിച്ചത് ഇങ്ങനെ; കാര്യങ്ങൾ വിശദ്ധമാക്കി ആശുപത്രി സൂപ്രണ്ട്

കാർത്തിക എന്ന എന്റെ പേര് സിനിമയിലേക്ക് വന്നപ്പോൾ ഭാവന എന്നാക്കി മാറ്റിയതാണ്. എനിക്ക് ജെന്നിഫർ എന്ന പേരിനോട് ഇഷ്്ടമാണ്. മലയാളത്തിൽ പടത്തിനായി ആരെങ്കിലും സമീപിക്കുമ്പോൾ എനിക്ക് താത്പര്യമില്ല എന്നാണ് ഞാൻ പറഞ്ഞിരുന്നത്. ഇപ്പോഴുള്ള ഈ സിനിമയും ഞാൻ ഉപേക്ഷിച്ചതായിരുന്നു. പക്ഷെ കൊച്ചിയിൽ വന്ന് ഇവരെന്നെ വന്ന് കണ്ടപ്പോൾ പെട്ടെന്ന് ചെയ്യാൻ തോന്നിയതാണെന്നും ഭാവന കൂട്ടിച്ചേർത്തു.

Advertisement