സുബി സുരേഷിന് സംഭവിച്ചത് ഇങ്ങനെ; കാര്യങ്ങൾ വിശദ്ധമാക്കി ആശുപത്രി സൂപ്രണ്ട്

317

നടിയും അവതാരകയുമായ സുബിയുടെ മരണം ഏറെ ഞെട്ടലോടെയാണ് സിനിമാലോകവും ആരാധകരും കേട്ടത്. കേട്ടവർക്കൊന്നും ഉൾക്കൊള്ളാൻ ആവാത്തവിധം അപ്രതീക്ഷിതമായിരുന്നു താരത്തിന്റെ വിയോഗം. ഇപ്പോഴിതാ സുബിയുടെ മരണത്തിന് ഇടയാക്കിയ സംഭവങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് രാജഗിരി ഹോസ്പിറ്റലിലെ സൂപ്രണ്ട് ഡോക്ടർ സണ്ണി.

41 വയസ് മാത്രമുള്ള ഒരു വ്യക്തിക്ക് കരൾ രോഗം ഇത്രയും ഗുരുതരമാകുന്നത് പതിവില്ല. എന്നാൽ സുബിയുടെ കാര്യത്തിൽ കാര്യങ്ങൾ മറിച്ചാണ് സംഭവിച്ചത്. താരത്തിന് നേരത്തെ തന്നെ കരൾ രോഗമുണ്ടായിരുന്നു. അതിന് പുറമെ അണുബാധയുമുണ്ടായി. ഇതിനുള്ള ചികിൽസയാണ് ആദ്യം ഞങ്ങൾ നല്കിയത്. എന്നാൽ ഇങ്ങനെ ഉള്ളവരിൽ അസുഖം വൃക്കയെ ബാധിക്കാറുണ്ട്. സുബിയുടെ കാര്യത്തിൽ കരളിൽ നിന്നും വൃക്കയെയും ശേഷം ഹൃദയത്തെയും ബാധിച്ചിരുന്നു. അവസാനമാണ് കാർഡിയാക് ഫെയ്ലിയറിലേക്ക് എത്തിയത്.

Advertisements

Also Read
ഒരു പ്രോഗ്രാം ഞാൻ ഏറ്റെടുത്തിട്ടുണ്ടെങ്കിൽ ചത്തില്ലെങ്കിൽ ഞാൻ അവിടെ എത്തിയിരിക്കും: വേദനയായി സുബിയുടെ അഭിമുഖം

സുബിക്ക് ഇനി ചെയ്യാൻ ഉണ്ടായിരുന്നത് കരൾ മാറ്റിവെക്കൽ മാത്രമായിരുന്നു. അതിന് വേണ്ടി അനുയോജ്യമായ അവരുടെ ബന്ധുവായ ഒരാളെ കണ്ടെത്തിയിരുന്നു. അതിനുള്ള നടപടികൾ ചെയ്തുവരികയായിരുന്നു. പക്ഷെ ഇൻഫക്ഷൻ കാരണം മാറ്റിവയ്ക്കൽ നടന്നില്ല. മാത്രമല്ല കരൾ മാറ്റിവയ്ക്കുന്നതിന് നടപടിക്രമങ്ങൾ ഏറെയാണ്.

നടപടിക്രമങ്ങൾ ശക്തമാക്കിയതിന് കാരണം പലരും തെറ്റായ രീതിയിൽ ഇതിനെ സമീപിക്കുന്നത്‌കൊണ്ടാണ്. എന്നാൽ സുരേഷ് ഗോപി ചെയ്തത് ഇത്തരക്കാരുടെ പ്രവൃത്തികൾ കാരണമുണ്ടായ നടപടിക്രമങ്ങൾ സുബിയുടെ കാര്യത്തിൽ തിരിച്ചടിയായി എന്ന് സൂചിപ്പിക്കുകയാണ്. ചികിൽസ വേഗത്തിലാക്കാൻ സുരേഷ് ഗോപി ഉൾപ്പെടെയുള്ളവർ ഇടപെട്ടിരുന്നു.സുബിയുടെ കാര്യത്തിൽ നടപടികൾ വൈകിയിട്ടില്ല.

Also Read
അവളുടെ കരച്ചിൽ കണ്ട് ഞാൻ എയറിലായിരുന്നു: എന്തു ചെയ്യണമെന്ന് അറിയുന്നുണ്ടായിരുന്നില്ല; ഡെലിവറി അധികം വൈകാതെ ഉണ്ടാകും എന്നാണ് പറയുന്നത്; മഷൂറയെ കുറിച്ച് ബഷീർ ബഷി

സുബി കരൾ മാറ്റിവയ്ക്കേണ്ട രോഗിയാണെന്ന് ആദ്യം തന്നെ നിർണ്ണയിച്ചിരുന്നു. പിന്നീട് ദാതാവിനെ കണ്ടെത്തി. രണ്ടു പേർക്കും ടെസ്റ്റുകളുണ്ട്. ഇരുവരുടെയും ആരോഗ്യം പരിശോധിക്കണം. ആരോഗ്യപരമായ ശേഷി കൂടി കരൾ മാറ്റിവയ്ക്കുന്ന വേളയിലുണ്ടാകണം. മാസങ്ങൾ നീളുന്ന ഇത്രയും കാര്യങ്ങൾ അതിവേഗം ഞങ്ങൾ തീർത്തുവെന്നും ഡോക്ടർ പറഞ്ഞു

പക്ഷെ കഴിഞ്ഞ കുറേ ദിവസമായി സുബി ഐസിയുവിലായിരുന്നു. അപ്പോഴത്തെ അവരുടെ മാനസിക അവസ്ഥ എന്താണെന്ന് അറിയില്ല. എങ്കിലും കരൾ രോഗം കാരണമാണ് ഇതെല്ലാം സംഭവിക്കുന്നത് എന്ന് സുബിക്ക് അറിയാമായിരുന്നുവെന്നും ഡോക്ടർ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി ആലുവ ആശുപത്രിയിലായിരുന്നു സുബി സുരേഷ് ഇന്ന രാവിലെയാണ് വിടപറഞ്ഞത്.

Advertisement