ഒരു പ്രോഗ്രാം ഞാൻ ഏറ്റെടുത്തിട്ടുണ്ടെങ്കിൽ ചത്തില്ലെങ്കിൽ ഞാൻ അവിടെ എത്തിയിരിക്കും: വേദനയായി സുബിയുടെ അഭിമുഖം

193

ഊർജ്ജസ്വലയായി നടന്നിരുന്ന സഹപ്രവർത്തക പെട്ടെന്ന് വിട്ടുപോയ ആഘാതത്തിലാണ് സിനിമാ ലോകം. പ്രതീക്ഷിക്കാതെ പെട്ടെന്നുണ്ടായ സുബിയുടെ മരണം ആരാധകരെയും ദുഖത്തിലാഴ്ത്തിയിട്ടുണ്ട്. കുട്ടിപ്പട്ടാളം പോലുള്ള പരിപാടികൾ ചെയ്യാൽ സുബിക്കല്ലാതെ മറ്റാർക്കും കഴിയില്ലെന്നുള്ള കാഴ്ച്ചപ്പാടിലാണ് ആരാധകരെല്ലാവരും. നിരവധി പേരാണ് സുബിക്ക് ആദരാഞ്ജലി അർപ്പിച്ച് രംഗത്ത് വന്നിരിക്കുന്നത്.

കോമഡി വേദികളിൽ നിന്നും സിനിമയിൽ എത്തിയ താരമാണ് സുബി സുരേഷ്. വളരെ ചെറിയ പ്രായത്തിൽ തന്നെ കോമഡി വേദികളിൽ എത്തിയ താരം അതുകൊണ്ട് തന്നെ അത്തരം ഷോകളോട് മുഖം തിരിച്ചിരുന്നില്ല എന്ന് തന്നെ പറയാം. കോമഡി പരിപാടികളോട് തനിക്കുള്ള ആത്മാർത്ഥയെ കുറിച്ച് കൈരളി ടിവിയിലെ ജെബി ജംഗ്ഷനിൽ ഒരിക്കൽ സുബി മനസ്സ് തുറന്നിരുന്നു. അന്ന് സുബി പറഞ്ഞത് ചത്തില്ലെങ്കിൽ ഏറ്റ പ്രോഗ്രാം ഞാൻ ചെയ്യുമെന്നായിരുന്നു.

Advertisements

Also Read
അവളുടെ കരച്ചിൽ കണ്ട് ഞാൻ എയറിലായിരുന്നു: എന്തു ചെയ്യണമെന്ന് അറിയുന്നുണ്ടായിരുന്നില്ല; ഡെലിവറി അധികം വൈകാതെ ഉണ്ടാകും എന്നാണ് പറയുന്നത്; മഷൂറയെ കുറിച്ച് ബഷീർ ബഷി

താരത്തിന്റെ വാക്കുകൾ ഇങ്ങനെ: സിനിമ കിട്ടിയില്ലല്ലോ എന്ന തോന്നലൊന്നും എനിക്കില്ലായിരുന്നു. ഞാൻ സിനിമ ചെയ്യണമെന്ന് എന്നേക്കാൾ കൂടുതൽ അമ്മയ്ക്കായിരുന്നു. ആഗ്രഹം. അമ്മ പറഞ്ഞാൽ ഞാൻ കേൾക്കും. അങ്ങനെ ഓഫർ വന്നപ്പോൾ സിനിമ ചെയ്തു. കുറെ സിനിമകൾ എനിക്ക് ചെയ്യാൻ പറ്റാതെ പോയി. അതിന് കാരണം പ്രോഗ്രാമുകൾ തന്നെയാണ്. പത്ത് ദിവസത്തെ ഡേറ്റ് ചോദിക്കുമ്പോൾ അതിനിടയിൽ ഒന്നോ രണ്ടോ പ്രോഗ്രാമുകളുണ്ടാവും.

സിനിമാ ഷൂട്ടിംഗ് ഒരിക്കലും പറഞ്ഞ സമയത്ത് തീർക്കാൻ പറ്റില്ല. അപ്പോൾ ഞാനവരെ ടെൻഷനടിപ്പിക്കുന്നു, ചില സീനുകളിൽ നിന്ന് കട്ടാവുന്നു. അങ്ങനെ കുറേ ബുദ്ധിമുട്ടുകൾ ഞാനവർക്കും അവരെനിക്കും ഉണ്ടാക്കിയിട്ടുണ്ട്. പ്രോ?ഗ്രാമേറ്റാൽ എനിക്ക് ചെല്ലാതിരിക്കാൻ പറ്റില്ല’.
‘സിനിമയുടെ ഡേറ്റ് നോക്കി ഞാൻ പ്രോഗ്രാം ഇതുവരെ കളഞ്ഞിട്ടില്ല. ഒരു പ്രോഗ്രാം ഏറ്റാൽ ഞാൻ ചത്തില്ലെങ്കിൽ അവിടെ എത്തിയിരിക്കും.

Also Read
അന്ന് നെഞ്ച് വേദനിക്കുന്നു എന്ന് പറഞ്ഞാണ് കിടക്കാൻ പോയത്: ഫോൺ എടുക്കാതിരുന്നപ്പോൾ എല്ലാവരും പേടിച്ചു; സുബി സുരേഷിന്റെ വാക്കുകൾ വേദനയാകുമ്പോൾ

യെമനിൽ പ്രോഗ്രാം ചെയ്യാൻ പോവുമ്പോൾ ഞാനൊരു കീ ഹോൾ ഓപ്പറേഷൻ കഴിഞ്ഞ് ആശുപത്രിയിൽ അഡ്മിറ്റാണ്’. ഞങ്ങൾ നാല് പേരെ പ്രോഗ്രാമിലുള്ളൂ. കീ ഹോൾ കഴിഞ്ഞ് നാലാമത്തെ ദിവസം ഡോക്ടർ വിടില്ലെന്ന് പറഞ്ഞിട്ടും സ്വന്തം ഇഷ്ടപ്രകാരം പോവുന്നെന്ന് എഴുതിക്കൊടുത്ത് ഞാൻ പ്രോഗ്രാമിന് പോയിരുന്നെന്നുമാണ് താരം പറയുന്നത്. അതേസമയം തന്റെ 42 ാമത്തെ വയസ്സിൽ ഇനിയും വേദികളിൽ അവസരം കാത്ത് ഇരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി സുബിയുടെ വേർപ്പാട്.

Advertisement