Home Entertainment Celebrities

അവളുടെ കരച്ചിൽ കണ്ട് ഞാൻ എയറിലായിരുന്നു: എന്തു ചെയ്യണമെന്ന് അറിയുന്നുണ്ടായിരുന്നില്ല; ഡെലിവറി അധികം വൈകാതെ ഉണ്ടാകും എന്നാണ് പറയുന്നത്; മഷൂറയെ കുറിച്ച് ബഷീർ ബഷി

2219

സോഷ്യൽ മീഡിയയിലൂടെയും, ബിഗ്‌ബോസിലൂടെയും താരമായി മാറിയ വ്യക്തിയാണ് ബഷീർ ബഷി. അദ്ദേഹം മാത്രമല്ല ബഷീറിന്റെ കുടുംബാംഗങ്ങളും പ്രേക്ഷകർക്ക് പ്രിയങ്കരരാണ്. ഇപ്പോഴിതാ തന്റെ മൂന്നാമത്തെ കുഞ്ഞിനെ കാത്തിരിക്കുകയാണ് ബഷീർ. തന്റെ രണ്ടാമത്തെ ഭാര്യയായ മഷൂറയിലെ ആദ്യത്തെ കുഞ്ഞാണിത്. ഡോക്ടർ പറഞ്ഞ തിയ്യതിക്കു മുമ്പായി മഷൂറയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പറഞ്ഞു വന്നിരിക്കുകയാണ് താരമിപ്പോൾ.

പുതിയ വീഡിയോയിലാണ് താരം മഷൂറ ആശുപത്രിയിലാണെന്ന് പറഞ്ഞത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:’ഇന്നലെ രാത്രി പെട്ടെന്ന് മഷൂന് ഒരു വയറ് വേദന. ഗ്യാസ് ആണെന്നാണ് ആദ്യം കരുതിയത്. ആദ്യം ആ വേദന അവള് മൈൻഡ് ചെയ്തില്ല. പക്ഷെ മഷൂന് ഉറങ്ങാനൊന്നും പറ്റുന്നുണ്ടായിരുന്നില്ല. രാത്രി ഒരു മണി ആയപ്പോൾ വേദന കൂടി കിടക്കാൻ പറ്റാതെ ആയി.

Advertisements

Also Read
അന്ന് നെഞ്ച് വേദനിക്കുന്നു എന്ന് പറഞ്ഞാണ് കിടക്കാൻ പോയത്: ഫോൺ എടുക്കാതിരുന്നപ്പോൾ എല്ലാവരും പേടിച്ചു; സുബി സുരേഷിന്റെ വാക്കുകൾ വേദനയാകുമ്പോൾ

അവളുടെ അവസ്ഥ കണ്ടപ്പോൾ ഞങ്ങൾ വേഗം ഹോസ്പിറ്റലിലേക്ക് പോരുകയായിരുന്നു. ആശുപത്രിയിലേക്ക് ഞാനും മഷുവും അവളുടെ ഉമ്മയും കൂടിയാണ് വന്നത്. വരുന്ന വഴിയിൽ വണ്ടിയിൽ ഇരുന്ന് ഭയങ്കര കരച്ചിലായിരുന്നു. അവളുടെ ബഹളം കണ്ട് ഞാൻ എയറിലായിരുന്നു. എനിക്ക് തന്നെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥ.

ആശുപത്രിയിൽ എത്തിയതിന് ശേഷം ഹാർട്ട് ബീറ്റ് ഒക്കെ ചെക്ക് ചെയ്തിരുന്നു. അതിന് ശേഷം മഷൂറയെ ലേബർ റൂമിൽ പ്രവേശിപ്പിച്ചു. അവിടെ വച്ച് അവൾ ഛർദ്ദിച്ചിരുന്നു. മഷൂവിന് പെയിൽ കില്ലർ കൊടുത്തിരുന്നു. എന്നാലും അവൾക്ക് വേദന വരുന്നുണ്ട്. അതിനാൽ ഡിസ്ചാർജ്ജ് ചെയ്യാതെ ആശുപത്രിയിൽ അഡ്മിറ്റാക്കിയിരിക്കുകയാണ്.

Also Read
എല്ലാം ഞാൻ അറിയുന്നത് അവസാനമാണ്; ഇടക്ക് അമ്മ വിളിച്ച് പറയുമ്പോഴാണ് ഞാൻ പലതും അറിയുന്നത് തന്നെ; തുറന്ന് പറഞ്ഞ് പ്രിയ വാര്യർ

ഡെലിവറിക്ക് മുമ്പ് ഹോസ്പിറ്റൽ ബാഗ് പാക്കിങ് വീഡിയോ എന്നെ കൊണ്ട് ചെയ്യിപ്പിച്ച് നിങ്ങളുമായി പങ്കുവെക്കണമെന്നത് അവളുടെ ആഗ്രഹമാണ്. അതുകൊണ്ട് ഞാൻ ആ വീഡിയോ ചെയ്തിട്ടുണ്ട്.’ലേബർ റൂമിൽ മഷുവിനൊപ്പം ഒരു ബൈസ്റ്റാന്ററിന് നിൽക്കാനുള്ള സൗകര്യമുണ്ട്. അതിന് എസ്ട്ര പൈസ കൊടുക്കണം. പക്ഷെ ഞങ്ങൾ അത് എടുത്തു. ഞാനും സോനുവും മഷുവിന്റെ അമ്മയും മാറി മാറി നിൽക്കാനാണ് തീരുമാനമെന്നും ബഷീർ തന്റെ വീഡിയോയിൽ പറയുന്നുണ്ട്.

Advertisement