താന്‍ ആരുടെയും വീട്ടില്‍ പോയി പ്രശ്‌നമുണ്ടാക്കിയിട്ടില്ല; എന്നിട്ടും അവര്‍ വേ ട്ടയാടുന്നു, കൂലിക്ക് എഴുതിപ്പിക്കുന്നു, മനസ് തുറന്ന് ഭാവന

197

ജീവിതത്തില്‍ പലതരത്തിലുള്ള പ്രതിസന്ധികളെ നേരിടുകയാണ് നടി ഭാവന. ഏറ്റവും ഒടുവിലായി താരം ഗോള്‍ഡന്‍ വിസ സ്വീകരിക്കാനെത്തിയപ്പോഴത്തെ വസ്ത്രധാരണത്തിന്റെ പേരിലും നിരവധി പഴി കേട്ടു. സഹികെട്ട് ഇതിന് എതിരേയും പ്രതികരിച്ചിരിക്കുകയാണ് താരം.

മലയാള സിനിമയില്‍ തിളങ്ങിയ താരം കന്നഡ, തമിഴ് സിനിമാ ലോകത്തും ഏറെ പേരെടുത്ത നടിയാണ്. ഹിറ്റ് സിനിമകളുടെ ഭാഗമാകാനുള്ള ഭാഗ്യം താരത്തെ നിരവധി തവണയാണ് തേടിയെത്തിയത്. കന്നഡ ചലച്ചിത്ര നിര്‍മ്മാതാവയ നവീനെയാണ് താരം ജീവിത പങ്കാളിയാക്കിയിരിക്കുന്നതും. വിവാഹത്തിന് ശേഷമുള്ള ഇടവേളയ്ക്ക് ശേഷം ഭാവന സിനിമയിലേക്ക് മടങ്ങിയെത്തുന്നത് കന്നഡയിലൂടെയായിരുന്നു. ഇപ്പോള്‍ താരം മലയാളത്തിലേക്കും തിരിച്ചു വരവിനൊരുങ്ങുകയാണ്.

Advertisements

‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ആണ് ഭാവനയുടേതായി പുറത്തിറങ്ങാനൊരുങ്ങുന്ന ചിത്രം. ഇടവേളയ്ക്ക് ശേഷം ഭാവന തിരിച്ചെത്തുന്ന ചിത്രത്തില്‍ ഷറഫുദ്ദീനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നവാഗതനായ ആദില്‍ മൈമൂനത്ത് സിനിമ സംവിധാനം ചെയ്യുന്നത്.

ALSO READ- മമ്മൂട്ടിയൊക്കെ ലക്ഷങ്ങള്‍ ചെലവഴിക്കും ആരും അറിയാതെ; എന്നാല്‍, സുരേഷ് ഗോപി ഇവരില്‍ നിന്നൊക്കെ വ്യത്യസ്തന്‍; തുറന്നടിച്ച് കൊല്ലം തുളസി

ഇതിനിടെ തന്നെ കുറിച്ച് ചില ആളുകള്‍ കൂലി കൊടുത്ത് എതിരായി സോഷ്യല്‍ മീഡിയയില്‍ എഴുതിക്കുകയാണെന്ന് നടി ഭാവന ആരോപിക്കുകയാണ്.തനിക്ക് കരുത്തായി താങ്ങി നിര്‍ത്തിയ സൗഹൃദങ്ങളും ഒരുപാടു കാലത്തെ ആലോചനകളുമാണ് തന്നെ തിരികെ എത്തിച്ചതെന്നും താരം പറയുന്നുണ്ട്.

സൈബര്‍ ബു ള്ളി യിങ് ഇക്കാലത്ത് പ്രൊഫഷനാണെന്നും ചിലര്‍ ചിലയാളുകള്‍ വാടകയ്ക്ക് എടുത്തോ, കൂലി കൊടുത്തോ എഴുതിപ്പിക്കുകയാണ് എന്നാണ് താരം പറയുന്നത്.

ALSO READ- അന്ന് അക്കാര്യം ലാലേട്ടന് ഇഷ്ടമായില്ല, ആകെ ചെയ്തത് ഒരു സിനിമ മാത്രം; മോഹന്‍ലാലിന്റെ ഒപ്പം സിനിമകള്‍ ചെയ്യാത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ലാല്‍ ജോസ്

‘ഇയാളെ നിങ്ങള്‍ അ റ്റാ ക്ക് ചെയ്യണം, ഈ സിനിമയെ നിങ്ങള്‍ ആ ക്ര മി ക്കണം, ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ പടച്ചുവിടണം എന്നല്ലാം ചട്ടംകെട്ടി പണം നല്‍കി ആളുകളെ ഇറക്കി വിടുകയാണെന്നും ഭാവന പറയുന്നു.

ഒരു പരിചയവുമില്ലാത്തവര്‍ എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത് എന്ന് തോന്നും. താന്‍ ആരുടെയും വീട്ടില്‍ പോയി പ്രശ്‌നമുണ്ടാക്കിയിട്ടില്ല. അഭിനയിച്ച വേഷങ്ങളിലൂടെ മാത്രം തന്നെ അറിയുന്നവരാണ് ഇങ്ങനെ വേ ട്ട യാടുന്നത് എന്ന് മാഗസിന് നല്‍കിയ ഒരു അഭിമുഖത്തില്‍ താരം പറയുന്നത്.

ഷാജി കൈലാസ് ചിത്രത്തിലും ഭാവന അഭിനയിക്കുന്നുണ്ട്. ‘ചിന്താമണി കൊ ല ക്കേ സ്’ എന്ന ചിത്രത്തിന് ശേഷം ഷാജി കൈലാസും ഭാവനയും ഒന്നിക്കുന്ന സിനിമയാണ് ഹ ണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം 26ന് ആരംഭിക്കും. പാലക്കാട് ആണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍.

Advertisement