ഒട്ടും നാണക്കേട് വിചാരിക്കാനില്ല; എന്റെ ശരീരം അതിനായി മോടി കൂട്ടി: വൈറലായി ഭുവനേശ്വരിയുടെ പുതിയ ചിത്രങ്ങള്‍

128

സോഷ്യല്‍മീഡിയയില്‍ ഏറെെൈ വറലായ വിവാഹമായിരുന്നു നടന്‍ ജിത്തു വേണുഗോപാലിന്റെയും കാവേരിയുടെയും. എല്ലാ സെലിബ്രിറ്റി വിവാഹം പോലെയും ഇതും സോഷ്യല്‍മീഡിയ ഏറ്റെടുത്തിരുന്നു.

അതേസമയം, വിവാഹദിനത്തിലെ വീഡിയോയും ഫോട്ടോകളും പുറത്തുവന്നതോടെ ജിത്തുവും കാവേരിയും മാത്രമല്ല, ഇവരുടെ സുഹൃത്ത് ഭുവനേശ്വരി കൂടിയാണ് പ്രശസ്തയായത്.

Advertisements

കാല്‍പാദം വരെ മുടിയുള്ള സുന്ദരിയായ ഭുവനേശ്വരി ദേവി വിവാഹത്തിനെത്തിയതോടെ സെലിബ്രിറ്റിയായി മാറുകയായിരുന്നു. സോഷ്യല്‍മീഡിയയില്‍ കൂടുതല്‍ പേര്‍ അപ്പോഴാണ് ഭുവനേശ്വരിയെ ശ്രദ്ധിച്ചതെങ്കിലും സോഷ്യല്‍മീഡിയ ന്‍ഫ്‌ളുവന്‍സറാണ് യഥാര്‍ഥത്തില്‍ താരം.

ALSO READ- എനിക്ക് ഭാര്യയും രണ്ട് പെണ്‍മക്കളും അമ്മയും ഉണ്ട്; അവരുടെ ഭാവി ഈ കൈകളിലാണ്; എന്തിനാണ് ഇത്ര ശത്രുത? ദിലീപ് ചോദിക്കുന്നു

ഹെയര്‍ കെയറിനെ കുറിച്ചും, സ്‌കിന്‍ കെയറിനെ കുറിച്ചും, സെല്‍ഫ് മോട്ടിവേഷനെ കുറിച്ചും സംസാരിക്കുന്ന ഭുവനേശ്വരിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ മുന്‍പ് തന്നെ ശ്രദ്ധേയമാണ്. പ്ലസ് സൈസ് മോഡലായ ഭുവനേശ്വരി. മുടിയഴകിനെ കുറിച്ചും ശരീര സൗന്ദര്യത്തെ കുറിച്ചും മാത്രമല്ല, ആരോഗ്യത്തോടെയുള്ള മനസ്സിനെ കുറിച്ചും സംസാരിക്കുന്നത് പതിവാണ്.

ഇപ്പോഴിതാ ഭുവനേശ്വരിയുടെ ചിത്രങ്ങളും അതിന് നല്‍കിയ ക്യാപ്ഷനും വൈറലായിരിക്കുകയാണ്. പരമ്പരാഗത സൗന്ദര്യം എന്നതിന് കൃത്യമായ ഉദാഹരണം ഇല്ല. അത് എങ്ങിനെയും ആവാം. എന്റെ മനോഹരമായ സവിശേഷതകള്‍ അതിനായി ഞാന്‍ തിരഞ്ഞെടുക്കുന്നുവെന്നാണ് ഭുവനേശ്വരി പറയുന്നത്.

ALSO READ- ‘പുതുമുഖമല്ലേ അഡ്ജസ്റ്റ് ചെയ്യാന്‍ തയ്യാറാണോ എന്നായിരുന്നു അയാളുടെ ചോദ്യം’; പത്ത് പതിനഞ്ച് മിനിറ്റ് സുവിശേഷ പ്രസംഗമങ്ങ് നടത്തിയെന്ന് ജുവല്‍ മേരി

ഒട്ടും നാണക്കേട് വിചാരിക്കാതെ തന്റെ ശരീരം അതിനായി താന്‍ മോടി കൂട്ടി, പരമ്പരാഗത സൗന്ദര്യം ഇങ്ങനെയായിരിക്കാമെന്നാണ് ചിത്രത്തിന് താരം നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

അതേസമയം, ഭുവനേശ്വരിയുടെ പോസ്റ്റിന് ഒരുപാട് കമന്റുകള്‍ വന്നിട്ടുണ്ട്. ഭുവനേശ്വരിയുടെ സൗന്ദര്യത്തെയും ഫോട്ടോയെയും പ്രശംസിക്കുന്നവരാണ് കൂടുതലും. എങ്കിലും വിമര്‍ശിക്കും വിധമുള്ള സഭ്യമല്ലാത്ത കമന്റുകളും ചിലര്‍ രേഖപ്പെടുത്തുന്നുണ്ട്.

Advertisement