ഇരുപത് മത്സരാർഥികളുമായി ബിഗ് ബോസ് 5; ശരണ്യ മോഹൻ, ബീന ആന്റണി തുടങ്ങിയവരും ലിസ്റ്റിൽ; ഞാനെന്തായാലും ഇല്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് ശരണ്യ മോഹൻ

183

ബിഗ് ബോസ് മലയാളം ഇപ്പോഴിതാ നാല് സീസണുകൾ പൂർത്തിയായിരിക്കുകയാണ്. നാലാമത്തെ സീസൺ ഗംഭീര വിജയമായതോടെ അഞ്ചാമതും ഒരു സീസൺ ഉണ്ടാവുമെന്ന് ഉറപ്പായിരുന്നു. ഇതിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകൾ. എപ്പോഴാണ് സീസൺ ഫൈവ് ആരംഭിക്കുക എന്ന് മാത്രമാണ് ആരാധകർക്ക് അറിയാനുള്ളത്. നിലവിൽ നാലാം സീസണിന്റെ തന്നെ വിശേഷങ്ങൾ പങ്കുവെച്ച് സോഷ്യൽമീഡിയയ്ക്ക് കൊതി തീർന്നിട്ടില്ല.

ഇപ്പോഴിതാ, അഞ്ചാം സീസണിനെ സംബന്ധിച്ചുള്ള ചില വാർത്തകൾ സോഷ്യൽ മീഡിയ പേജുകളിലൂടെ വൈറലാവുകയാണ്. അടുത്ത സീസണിൽ ഉണ്ടാവാൻ സാധ്യതയുള്ളവരുടെ ലിസ്റ്റ് അടക്കം നിരത്തിയാണ് പല വാർത്തകളും. അതിലൊരാൾ തമിഴ്, മലയാളം സിനിമകളിലൂടെ മനം കവർന്ന നടി ശരണ്യ മോഹനാണ്. വാർത്ത വൈറലായതോടെ ചോദ്യങ്ങളുമായി പലരും താരത്തെ സമീപിക്കുകയും ചെയ്തു. ഇതോടെ ഒടുവിൽ ശരണ്യ തന്നെ വിശദീകരണം നൽകിയിരിക്കുകയാണ്.

Advertisements

ഇരുപത് മത്സരാർഥികളുമായി ബിഗ് ബോസ് 5 തുടങ്ങുന്നു എന്ന പോസ്റ്ററാണ് ശരണ്യ ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്ത് വിട്ടത്. അടുത്ത കാലത്തായി സോഷ്യൽ മീഡിയയിലും ടെലിവിഷനിലുമൊക്കെ സജീവ സാന്നിധ്യമായ ചിലരുടെ ഫോട്ടോസും ശരണ്യ നൽകിയിട്ടുണ്ട്. അതിലൊരാൾ ശരണ്യ മോഹനാണ്. പോസ്റ്റർ വൈറലായതോടെ ബിഗ് ബോസിൽ പോവുണ്ടോന്ന് ചോദിച്ച് പലരും ശരണ്യയുടെ അടുത്തെത്തി. വൈകാതെ പോസ്റ്ററിനും ബിഗ് ബോസിനെ കുറിച്ചുമുള്ള അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ് ശരണ്യ.

ALSO READ- ഒന്നും അറിയാത്ത പ്രായത്തിൽ പ്ലസ്ടു കഴിഞ്ഞ് വിവാഹിതയായി; വിചാരിച്ചപോലെയല്ല വിവാഹവും ഹണിമൂണും; സിഡി ഇറങ്ങിയെന്ന് പറഞ്ഞവർ വരെയുണ്ട്; വിവാഹമോചനത്തെ കുറിച്ച് ശാലിനി നായർ

‘ഇൻബോക്സിലേക്ക് ഈ വാർത്ത അയച്ചു തന്നവരുടെ മാത്രം ശ്രദ്ധയ്ക്ക്. ‘ഇല്ല സർ, ഞങ്ങൾ ഇല്ല സർ ‘ വെറുതെ ആൾക്കാരെ പറ്റിക്കാൻ ഇങ്ങനെ വാർത്ത പ്രചരിപ്പിക്കുന്നവൻ/വൾക്കു നല്ലത് മാത്രേ വരുത്തണേ, എന്റെ ദൈവങ്ങളെ! കല്യാണരാമൻ മുട്ട മീം. Jpg. ഫോട്ടോ ആൻഡ് ക്യാപ്ഷൻ കടപ്പാട് : swami_bro. For the non malayali friends, ‘No, I am not going ‘.’ ശരണ്യയുടെ കുറിപ്പ് ഇങ്ങനെ.

ശരണ്യ മോഹന് പുറമേ സീരിയൽ താരങ്ങളായ സാജൻ സൂര്യ, നടി ബീന ആന്റണി, സോഷ്യൽ മീഡിയയിലെ വൈറൽ താരം ഹനാൻ തുടങ്ങി ചിലരും ഈ ലിസ്റ്റിലുണ്ട്. കഴിഞ്ഞ സീസണിൽ സാധാരണക്കാരായ മത്സരാർത്ഥികളെ ഉൾക്കൊള്ളാച്ചതാണ് ഷോ ഗംഭീരമാകാൻ കാരണമായത്. ഇത്തരത്തിലുള്ള ചെറിയ താരങ്ങളെ കൊണ്ടുവരണമെന്നാണ് പ്രേക്ഷകരുടെയും ആവശ്യം.

എന്നാൽ ശരണ്യ വാർത്ത നിഷേധിച്ചതോടെ മറ്റുള്ളവരും ഇതിൽ വിശദീകരണം നൽകുമോന്നറിയാൻ കാത്തിരിക്കുകയാണ് ബിഗ്‌ബോസ് ആരാധകർ. നിലവിൽ ബിഗ് ബോസ് മലയാളം സീസൺ ഫൈവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളൊന്നും തന്നെ പുറത്തെത്തിയിട്ടില്ല.

നാലാം സീസണിന്റെ ഗ്രാൻഡ് ഫിനാലെയിലാണ് അടുത്തൊരു പതിപ്പ് കൂടി വരുമെന്ന കാര്യം പറഞ്ഞത്. ഇതിനിടെ ബിഗ് ബോസ് അൾട്ടിമേറ്റ് എന്നൊരു ഷോ കൂടി നടക്കുമെന്ന തരത്തിലും പ്രചരണമുണ്ടായി. ഇതും ഔദ്യോഗികമായിട്ടുള്ള വിവരമല്ല.

Advertisement