മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോകളില്‍ ഒന്നായി മാറിയിരിക്കുകയാണ് ബിഗ് ബോസ്. ഷോയുടെ നാലാമത്തെ സീസണ്‍ അടുത്തിടെയാണ് അവസാനിച്ചത്. മത്സരാര്‍ത്ഥികളില്‍ പലരും പ്രേക്ഷകര്‍ക്ക് പുതുമുഖങ്ങളായിരുന്നു. ഇരുകൈയ്യും നീട്ടിയാണ് ഷോ ആരാധകര്‍ സ്വീകരിച്ചത്.
ബിഗ്ബോസ് മലയാളം നാലാം സീസണ്‍ വിജയിയെ കണ്ടെത്തി ഷോ കഴിഞ്ഞ് മത്സരാര്‍ത്ഥികള്‍ പുറത്തെത്തിയെങ്കിലും വിവാദങ്ങള്‍ ഇപ്പോഴും ഇടയ്ക്കിടെ ഉയരുന്നുണ്ട്. ദില്‍ഷയുടെ വിജയംവിജയം ഡോ. റോബിന്റെ ഫാന്‍സിനെ കൂട്ടുപിടിച്ചും ബ്ലെസ്ലിയെ മോശക്കാരനാക്കി ചിത്രീകരിച്ചും ആണെന്ന വിമര്‍ശനമാണ് കൂടുതലായും ഉണ്ടായത്.
പിന്നീട് റോബിനും ബ്ലെസ്ലിയും തന്നെ തട്ടിക്കളിക്കുകയാണെന്നും ഇനി അവരുമായി വ്യക്തിപരമായി ഒരു ബന്ധവും വച്ചുപുലര്‍ത്താന്‍ താത്പര്യമില്ലെന്നും പറഞ്ഞ് ദില്‍ഷ തന്നെ രംഗത്തെത്തുകയും ചെയ്തു. പിന്നാലെ, നിമിഷ റോബിനെ പിന്തുണച്ച് രംഗത്തെത്തിയത് എല്ലാവരേയും അത്ഭുതപ്പെടുത്തിയിരുന്നു.
കാരണം ഹൗസിന് ഉള്ളിലാകുമ്പോള്‍ റോബിനുമായി ഏറ്റവുമധികം വഴക്കടിച്ചിരുന്നത് ജാസമിനും നിമിഷയും ആയിരുന്നു. എന്നാല്‍ മൂവരും പുറത്തെത്തിയതിന് പിന്നാലെ പ്രശ്‌നങ്ങളെല്ലാം പരസ്പരം സംസാരിച്ച് തീര്‍ത്ത് സൗഹൃദത്തിലായിരുന്നു.
ഇതോടെയാണ് നിമിഷ റോബിനെ പിന്തുണച്ചു കൊണ്ട് രംഗത്തെത്തിയത്. ഷോയില്‍ ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു നിമിഷ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഇപ്പോഴിതാ നിമിഷയുടെ ഒരു വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
തന്റെ മേക്കോവര്‍ വീഡിയോയാണ് നിമിഷ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടത്. ”മഹാമാരിയ്ക്ക് മുന്‍പുള്ള നിങ്ങളെയും ഇപ്പോഴുള്ള നിങ്ങളെയും കാണിക്കൂ” എന്ന് പറഞ്ഞൊരു വീഡിയോയാണ് നിമിഷ പങ്കുവെച്ചിരിക്കുന്നത്. ഏറെ കാലങ്ങളായുള്ള തന്റെ മാറ്റങ്ങളാണ് നിമിഷ പറയുന്നത്.
സെറ്റ് സാരി ഉടുത്ത് അതീവ സുന്ദരിയായി നില്ക്കുകയാണ് ആദ്യ ചിത്രത്തില്‍ നിമിഷ. എന്നാല്‍ തടിച്ചുരുണ്ട് നിമിഷയാണെന്ന് പോലും തിരിച്ചറിയാന്‍ പറ്റാത്ത വിധത്തിലുള്ള ചിത്രമാണ് പിന്നീട് കാണാന്‍ കഴിയുക. ഇതിന് പിന്നാലെ പങ്കുവെച്ച ചിത്രത്തില്‍ മെലിഞ്ഞ് സുന്ദരിയായി മോഡേണ്‍ ഗെറ്റപ്പിലാണ് നിമിഷയുള്ളത്.
ധരിക്കുന്ന ഏത് വേഷവും തനിക്കിണങ്ങുമെന്ന് തെളിയിക്കുകയാണ് നിമിഷ. നിമിഷ പങ്കുവെച്ച വീഡിയോ എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. കാരണം അത്രയധികം മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്.