Home Entertainment Celebrities

17 സിനിമകളുടെ ഓഫര്‍ വന്നു, ലാലേട്ടന്‍ തന്നത് രണ്ട് സിനിമകളിലെ അവസരങ്ങള്‍, പക്ഷേ രണ്ടരവര്‍ഷക്കാലം കണ്ടകശനി ആയിരുന്നു, രജിത് കുമാര്‍ പറയുന്നു

284

ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോ ആയിരുന്ന ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ വന്ന ശേഷം മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് രജിത് കുമാര്‍. ബിഗ് ബോസില്‍ നിന്നും പുറത്തായതെല്ലാം സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിരുന്നു.

Advertisements

നിരന്തരം വിവാദങ്ങളില്‍പെട്ടിട്ടുള്ള വ്യക്തി കൂടിയാണ് രജിത് കുമാര്‍. കേരള സര്‍ക്കാരിന്റെ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകളുടെ മൂല്യബോധന ജാഥയുടെ ക്യാപ്റ്റനും സ്റ്റുഡന്റ്‌സ് കേഡറ്റ് പരിശീലകനുമായിരുന്നു ഇദ്ദേഹം.

Also Read: വിവാഹം സെപ്റ്റംബർ 4ന് എകെജി സെന്ററിൽ വെച്ച്, ഉപഹാരങ്ങൾ വേണ്ട, നൽകണമെന്ന് ആഗ്രഹിക്കുന്നവർ വൃദ്ധ, അഗതി മന്ദിരങ്ങളിൽ നൽകണം, ഏവരേയും വിവാഹം ക്ഷണിച്ച് മേയർ ആര്യാ രാജേന്ദ്രൻ

2001ല്‍ വിവാഹിതനായ താരം ഇപ്പോള്‍ വിവാഹമോചിതനാണ്. രജിത് കുമാര്‍ ബിഗ് ബോസില്‍ നിന്ന് പുറത്തായത് വന്‍ വിവാദമായിരുന്നു. എയര്‍പോര്‍ട്ടില്‍ രജിത് കുമാറിനെ സ്വീകരിക്കാന്‍ രജിത് ആര്‍മി ഫാന്‍സെത്തിയത് വലിയ വിവാദമായിരുന്നു.

ഇപ്പോഴിതാ കൗമുദി ചാമലിന് രജിത് കുമാര്‍ നല്‍കിയ ഒരു അഭിമുഖമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു കാലത്ത് താരപ്രൗഡിയില്‍ ജീവിച്ചിരുന്ന രജിത് കുമാര്‍ ഇന്ന് സാധാപണ ജീവിതം നയിക്കുകയാണ്. തനിക്ക് ഉണ്ടായിരുന്ന ഹൈപ്പ് കുറയാനുള്ള കാരണം തുറന്നുപറയുകയാണ് താരം.

Also Read: ഞാനൊരു തെറ്റും ചെയ്തിരുന്നില്ല, എപ്പോഴും തല്ലും, സ്റ്റൂൾ എടുത്ത് അടിക്കും, അയാളുടെ ടോർച്ചർ കാരണം അബോർഷനായി: ആദ്യ ഭർത്താവ് ചെയ്ത ദ്രോങ്ങളെ കുറിച്ച് നടി സീത

തനിക്ക് രണ്ടരവര്‍ഷക്കാലം കണ്ടകശനി ആയിരുന്നെന്നും ബിഗ് ബോസില്‍ നിന്ന് തനിക്ക് ലഭിച്ച നല്ല പേര് നഷ്ടമാവാനുള്ള കാരണം അതായിരുന്നുവെന്നും രജിത് കുമാര്‍ പറയുന്നു. നടന്‍ മോഹന്‍ലാല്‍ രണ്ടു സിനിമകളില്‍ അവസരം തരാമെന്ന് പറഞ്ഞിരുന്നു എന്നും അത് നടക്കാതെ പോയി എന്നും താരം കൂട്ടിച്ചേര്‍ത്തു.

പക്ഷേ അദ്ദേഹം ഇനിയും വിളിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും മോഹന്‍ലാലിന്റെ ഏറ്റവും ബെസ്റ്റ് ജാതകമാണെന്നും അതുകൊണ്ടാണ് ഇങ്ങനെ ആയതെന്നും രജിത് കുമാര്‍ പറയുന്നു. എകദേശം 17 സിനിമകളുടെ ഓഫര്‍ തനിക്ക് വന്നതാണെന്നും രജിത് കുമാര്‍ പറയുന്നു.

”ഇനിയുംആ അവസരങ്ങള്‍ എല്ലാം എനിക്ക് വന്ന് ചേരും, കാരണം എനിക്ക് ഈശ്വാരാധീനം വളരെ കൂടുതലാണ്,’ എന്നും രജിത് കുമാര്‍ കൂട്ടിച്ചേര്‍ത്തു. രജിത് കുമാറിന്റെ അഭിമുഖവീഡിയോ ആരാധകര്‍ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു.

Advertisement