വിവാഹം സെപ്റ്റംബർ 4ന് എകെജി സെന്ററിൽ വെച്ച്, ഉപഹാരങ്ങൾ വേണ്ട, നൽകണമെന്ന് ആഗ്രഹിക്കുന്നവർ വൃദ്ധ, അഗതി മന്ദിരങ്ങളിൽ നൽകണം, ഏവരേയും വിവാഹം ക്ഷണിച്ച് മേയർ ആര്യാ രാജേന്ദ്രൻ

141

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ബാലുശേരി എംഎൽഎ സച്ചിൻ ദേവും തമ്മിലുള്ള വിവാഹം സെപ്റ്റംബർ നാലിന്. എകെജി സെന്ററിൽ രാവിലെ 11 മണിക്കാണ് ചടങ്ങ് നടക്കുകയെന്ന് മേയർ ആര്യാ രാജേന്ദ്രൻ അറിയിച്ചു. പരമാവധി പേരെ നേരിൽ കണ്ട് ക്ഷണിച്ചിട്ടുണ്ടെന്നും ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഇതൊരു ക്ഷണമായി കണ്ട് പങ്കെടുക്കണമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ആര്യാ രാജേന്ദ്രൻ അഭ്യർത്ഥിച്ചു.

വിവാഹക്ഷണവുമായി മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയും. സെപ്റ്റംബർ നാലിന് രാവിലെ 11 മണിക്ക് എകെജി ഹാളിൽ വെച്ചാണ് വിവാഹം. പരമാവധി പേരെ നേരിൽ ക്ഷണിക്കാൻ ശ്രമിച്ചിട്ടുണ്ട്. ആരെയെങ്കിലും വിട്ട് പോയിട്ടുണ്ടെങ്കിൽ ഇതൊരു ക്ഷണമായി പരിഗണിച്ച് വിവാഹത്തിൽ പങ്കുചേരണമെന്ന് അഭ്യർത്ഥിക്കുന്നെന്ന് ആര്യയും സച്ചിനും പറഞ്ഞു.

Advertisements

വിവാഹത്തിന് ഉപഹാരങ്ങൾ സ്വീകരിക്കുന്നില്ല. നൽകണമെന്ന് ആഗ്രഹിക്കുന്നവർ നഗരസഭയുടെ വൃദ്ധ സദനങ്ങളിലോ അഗതിമന്ദിരത്തിലോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നൽകണമെന്നാണ് ആഗ്രഹമെന്നും ഇരുവരും കൂട്ടിച്ചേർത്തു.

Also Read
ഞാനൊരു തെറ്റും ചെയ്തിരുന്നില്ല, എപ്പോഴും തല്ലും, സ്റ്റൂൾ എടുത്ത് അടിക്കും, അയാളുടെ ടോർച്ചർ കാരണം അബോർഷനായി: ആദ്യ ഭർത്താവ് ചെയ്ത ദ്രോങ്ങളെ കുറിച്ച് നടി സീത

വിവാഹത്തിന് യാതൊരുവിധ ഉപഹാരങ്ങളും സ്വീകരിക്കുന്നില്ലെന്നും സ്നേഹോപഹാരങ്ങൾ നൽകണമെന്ന് ആഗ്രഹിക്കുന്നവർ നഗരസഭയുടെ വൃദ്ധസദനങ്ങളിലോ അഗതി മന്ദിരങ്ങളിലോ അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നൽകണമെന്നാണ് ആഗ്രഹമെന്നും മേയർ വ്യക്തമാക്കി.

എല്ലാവരുടെയും സാന്നിധ്യം കൊണ്ട് വിവാഹ ചടങ്ങ് അനുഗ്രഹീതമാക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ് ആര്യാ രാജേന്ദ്രൻ കുറിപ്പ് അവസാനിപ്പിക്കുന്നത്. രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ മേയറാണ് ആര്യാ രാജേന്ദ്രൻ. സച്ചിൻ ദേവാകട്ടെ സംസ്ഥാന നിയമസഭയിലെ പ്രായം കുറഞ്ഞ എംഎൽഎയുമാണ്. ഫെബ്രുവരിയിലാണ് മേയറും എംഎൽഎയും വിവാഹിതരാകാൻ പോകുന്ന വാർത്ത പുറത്ത് വന്നത്.

മാർച്ചിൽ വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നിരുന്നു. ബാലസംഘത്തിൽ ഒരുമിച്ച് പ്രവർത്തിച്ചത് മുതലുള്ള പരിചയമാണ് ഇരുവരും തമ്മിൽ. ഓൾ സെയിന്റ്സ് കോളേജിൽ വിദ്യാർത്ഥിയായിരിക്കെയാണ് തന്റെ 21ാം വയസിൽ ആര്യാ രാജേന്ദ്രൻ മേയറാകുന്നത്. ബാലുശേരി മണ്ഡലത്തിൽ നിന്ന് ഇരുപതിനായിരത്തിൽപ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സച്ചിൻ ദേവ് വിജയിച്ചത്. വിവാഹത്തിന് ശേഷം കോഴിക്കോട് വിവാഹ സൽക്കാരവും നടത്തുമെന്നാണ് വിവരം.

Also Read
നഴ്സിംഗ് ജോലി ഉപേക്ഷിച്ച് അഭിനയ ലോകത്തേയ്ക്ക് കടന്നപ്പോൾ വിവാഹം, ശേഷം ഇടവേള; ശ്രുതി ലക്ഷ്മിയുടെയും ശ്രീലയയുടെയും വിശേഷങ്ങൾ ഇങ്ങനെ

Advertisement