നഴ്സിംഗ് ജോലി ഉപേക്ഷിച്ച് അഭിനയ ലോകത്തേയ്ക്ക് കടന്നപ്പോൾ വിവാഹം, ശേഷം ഇടവേള; ശ്രുതി ലക്ഷ്മിയുടെയും ശ്രീലയയുടെയും വിശേഷങ്ങൾ ഇങ്ങനെ

365

അമ്മയ്ക്ക് പിന്നാലെ അഭിനയ ലോകത്തേയ്ക്ക് കടന്നു വന്ന നടിമാരാണ് ശ്രുതി ലക്ഷ്മിയും ശ്രീലയയും. ഇരുവരെയും പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ശ്രുതി ലക്ഷ്മി അനേകം സിനിമകളിൽ നായികഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. മിനിസ്‌ക്രീനിലും ശ്രുതി തിളങ്ങിയിരുന്നു. ശ്രുതിയുടെ സഹോദരി ശ്രീലയയും പരമ്പരകളിൽ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

Advertisements

നഴ്‌സിംഗ് ജോലി ഉപേക്ഷിച്ചാണ് ശ്രീലയ തന്റെ അഭിനയ ജീവിതം ആരംഭിച്ചത് തന്നെ. ഇപ്പോൾ ഫ്‌ലവേഴ്‌സ് ചാനലിലെ ഒരു പരിപാടിക്ക് ഒന്നിച്ചെത്തിയിരിക്കുകയാണ് ഇപ്പോൾ ശ്രുതിയും ശ്രീലയയും. പരിപാടിയിൽ ഇരുവരും പറഞ്ഞ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന മൂന്നുമണി എന്ന പരമ്പരയിലൂടെയാണ് ശ്രീലയ പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടുന്നത്.

Also read; എന്നോട് എന്തെങ്കിലും പറയാനുണ്ട് എങ്കിൽ എന്നെ വിളിച്ച് പറഞ്ഞാൽ മതി, പോസ്റ്റ് ഇടേണ്ടെന്ന് വിഷ്ണു പറഞ്ഞു; ആ പോസ്റ്റ് ഇട്ടതിനും പിൻവലിച്ചതിനും പിന്നിൽ സംഭവിച്ചത് വെളിപ്പെടുത്തി അനുശ്രീ

മാനസികാരോഗ്യ പ്രശ്നങ്ങൾ ഉള്ള കുട്ടിമണി എന്ന കഥാപാത്രം ശ്രീലയയുടെ കൈകളിൽ ഭദ്രമായിരുന്നു. ഏറെ പ്രേക്ഷക പ്രീതി പിടിച്ച് പറ്റിയ കഥാപാത്രം കൂടിയായിരുന്നു ഇത്. ഭാഗ്യദേവത എന്ന പരമ്പരയിലും മുഖ്യ കഥാപാത്രത്തെ ശ്രീലയ അവതരിപ്പിച്ചിരുന്നു. ഭാഗ്യലക്ഷ്മി എന്ന കഥാപാത്രമായാണ് ശ്രീലയ എത്തിയത്.

ശ്രുതി ജോസ് എന്നായിരുന്നു ശ്രുതി ലക്ഷ്മിയുടെ ആദ്യകാല പേര്. മിനിസ്‌ക്രീനിലൂടെയാണ് ശ്രുതിയും അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. 2000ത്തിൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത നിഴലുകൾ എന്ന പാരമ്പരയിലൂടെയായിരുന്നു തുടക്കം. ശേഷം അനേകം സീരിയലുകളിൽ അഭിനയിച്ചു. ശ്രുതി അഭിനയിച്ച പരമ്പരയിലെ കഥാപാത്രത്തിന്റെ പേരായിരുന്നു ലക്ഷ്മി എന്നത്.

പിന്നീട് ആ പേര് തന്റെ പേരിനോടു കൂട്ടി ചേർത്ത് ശ്രുതി ലക്ഷ്മി എന്ന് താരം അറിയപ്പെടാൻ തുടങ്ങി. ബാലതാരമായിട്ടാണ് ശ്രുതി ലക്ഷ്മി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. 2000ത്തിൽ പ്രദർശനത്തിന് എത്തിയ വർണ്ണക്കാഴ്ച്ചകൾ ആയിരുന്നു താരത്തിന്റെ ആദ്യ ചിത്രം. മൂന്നു മണി സീരിയൽ സംപ്രേഷണം ചെയ്തിരുന്ന സമയത്ത് ശ്രീലയയ്ക്ക് അനേകം ആരാധകർ ഉണ്ടായിരുന്നു എന്ന് ശ്രുതി പറഞ്ഞു.

കുട്ടിമണിയുടെ പ്രായം തന്നെയാണ് തനിക്ക് എന്ന് പലരും കരുതിയിരുന്നെന്നും ശ്രീലയയും വെളിപ്പെടുത്തി. ഇവരുടെ ഈ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. കഴിഞ്ഞ വർഷമായിരുന്നു ശ്രീലയയുടെ രണ്ടാം വിവാഹം നടന്നത്. റോബിനാണ് ലയയുടെ ജീവിത പങ്കാളി.

Also read; ലാലേട്ടനും പൃഥ്വിരാജും തടി കുറച്ചാൽ കഥാപാത്രം, ഞാൻ കുറച്ചാൽ ഷുഗർ രോഗി; പറഞ്ഞ് മടുത്തൂ, ഇതെന്ത് ന്യായം; രോഷം പ്രകടിപ്പിച്ച് ബാല

വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും പൂർണമായി മാറി നിൽക്കുകയാണ് ശ്രീലയ. ഇപ്പോൾ മിൻസാര എന്ന പേരുള്ള ഒരു മകളുമുണ്ട്. 2016ലായിരുന്നു ശ്രുതി ലക്ഷ്മിയുടെ വിവാഹം. ഡോക്ടർ അവിൻ ആന്റോയാണ് ഭർത്താവ്. ലയയും ശ്രുതിയും നല്ല നർത്തകിമാർ കൂടിയാണ്. കുട്ടിയും കോലും എന്ന ചിത്രത്തിലൂടെയാണ് ലയ അഭിനയരംഗത്തേക്ക് എത്തുന്നത്.

Advertisement