ലാലേട്ടനും പൃഥ്വിരാജും തടി കുറച്ചാൽ കഥാപാത്രം, ഞാൻ കുറച്ചാൽ ഷുഗർ രോഗി; പറഞ്ഞ് മടുത്തൂ, ഇതെന്ത് ന്യായം; രോഷം പ്രകടിപ്പിച്ച് ബാല

644

തമിഴ്, മലയാളം സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് നടൻ ബാല. ‘അൻപ്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ബാല തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീട് മൂന്ന് തമിഴ് ചിത്രങ്ങൾ ചെയ്തു. ‘കളഭം’ എന്ന ചിത്രത്തിലൂടെയാണ് ബാല മലയാളത്തിലേയ്ക്ക് എത്തിയത്. പിന്നീട്, വില്ലനായും നായകനായും സ്വഭാവ നടനായും താരം സിനിമയിൽ തിളങ്ങി.

Advertisements

കഴിഞ്ഞ വർഷമാണ് ബാല രണ്ടാമത് വിവാഹിതനായത്. എലിസബത്ത് ആണ് നടന്റെ ഭാര്യ. ഗായിക അമൃത സുരേഷായിരുന്നു താരത്തിന്റെ ആദ്യ ഭാര്യ. 2010ൽ വിവാഹിതരായ ബാലയും അമൃതയും 2019ലാണ് വിവാഹ മോചനം നേടിയത്. ബാലയെ വിവാഹം ചെയ്തതോടെ പിന്നണി ഗാനരംഗത്ത് നിന്നും അമൃത സുരേഷ് മാറി നിന്നിരുന്നു.

Also read; ഫിൽറ്റർ ഒക്കെ നിരോധിച്ചാൽ തീരാവുന്നതേ ഒള്ളൂ ഇതൊക്കെ; സോഷ്യൽമീഡിയയിലെ ദേവുവിന്റെ യഥാർത്ഥ ലുക്ക് കണ്ട് അന്തംവിട്ട് ആരാധകർ!

ശേഷം, വേർപിരിഞ്ഞതോടെയാണ് താരം വീണ്ടും ഗാനലോകത്തേയ്ക്ക് തിരിച്ചെത്തിയത്. ബാലയുമായുള്ള വിവാഹ ജീവിതത്തിൽ അമൃതയ്ക്ക് ഒരു മകളുണ്ട്. ഇപ്പോഴിതാ ബാലയുടെ ഒരു മറുപടിയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. എന്റെ പ്രണയത്തിൻ താജ്മഹലിൽ എന്ന് തുടങ്ങുന്ന പ്രണയ ഗാനത്തിൽ നല്ല ലുക്കിലൊക്കെയുള്ള ബാല ചേട്ടനെ ഇനി എന്നാണ് അതുപോലെ കാണാൻ കഴിയുക എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നടൻ.

ഡിസംബറിൽ ഒരു തമിഴ് ചിത്രം വരുന്നുണ്ടെന്ന് മറുപടി പറഞ്ഞു. പിന്നീട് അവതാരിക ചോദിച്ചത് ഇപ്പൊഴും ‘എന്റെ പ്രണയത്തിൻ താജ്മഹലിൽ’ എന്ന ഗാനത്തിന് ലഭിച്ചിരിക്കുന്ന കമന്റ്സിൽ വരുന്ന കമന്റാണ് കാണാൻ സുന്ദരനായ ഡാൻസ് ഒക്കെ കളിക്കാൻ കഴിവുള്ള നടന്റെ ഇപ്പോഴത്തെ ലുക്ക് കണ്ടോ എന്നാണ് ആരാധകർ ചോദിക്കുന്നതെന്ന്.

‘ഞാൻ ഇതിന് മറുപടി പറഞ്ഞു പറഞ്ഞു മടുത്തു. ലാലേട്ടൻ തടി കുറച്ചാൽ കഥാപാത്രം, പൃഥ്വിരാജ് തടി കുറച്ചാൽ കഥാപാത്രം ബാല തടി കുറച്ചാൽ ഷുഗർ രോഗി. ഇത് എന്ത് ന്യായം എന്നാണ് ബാല ചോദിക്കുന്നത്. നിങ്ങൾ ഒന്ന് ആലോചിച്ച് നോക്കൂ. ആര് തടി കുറച്ചു, നമ്മൾ ഇപ്പോഴും ആരോഗ്യത്തോടെ ഇരിക്കുന്ന ആളാണ്. ഒരു കഥാപാത്രത്തിന് വേണ്ടി അതിനനുസരിച്ച് നമ്മൾ ഓരോന്ന് ചെയ്യണം. ഒരു ട്രാൻസ്പ്ലാന്റും ചെയ്യാതെയാണ് എന്റെ ഈ മുടി ഇത്രയും വളർന്നത്’, ബാല പറഞ്ഞു.

ഓരോ കഥാപാത്രങ്ങൾക്ക് വേണ്ടിയാണ് ഓരോ ഗെറ്റപ്പിൽ എത്തുന്നത്. അടുത്ത കാലത്ത് മലയാളത്തിൽ ഇഷ്ടപ്പെട്ട സിനിമ അയ്യപ്പനും കോശിയും ആണെന്നും ബാല പറഞ്ഞു. ബാല ഒരു ഐടി എഞ്ചിനിയർ ആയിരുന്നു. സ്റ്റേറ്റിൽ വെച്ച് നമ്പർവൺ മാർക്ക് വാങ്ങുകയും ചെയ്തു . പക്ഷെ അച്ഛൻ പറഞ്ഞു നീ ഒരു നടനാകുമെന്ന്’. ‘പഠിച്ചതിൽ അല്ല നിന്റെ കഴിവ് ഉള്ളത്. ഏതൊരു അച്ഛനും ഇങ്ങനെ പറയില്ല. സിനിമയാണ് നിന്റെ കഴിവന്ന് അച്ഛൻ പറഞ്ഞു. പുതിയ സിനിമയിലും എന്റെ മാക്സിമം ഞാൻ ചെയ്തിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

Also read; എന്നോട് എന്തെങ്കിലും പറയാനുണ്ട് എങ്കിൽ എന്നെ വിളിച്ച് പറഞ്ഞാൽ മതി, പോസ്റ്റ് ഇടേണ്ടെന്ന് വിഷ്ണു പറഞ്ഞു; ആ പോസ്റ്റ് ഇട്ടതിനും പിൻവലിച്ചതിനും പിന്നിൽ സംഭവിച്ചത് വെളിപ്പെടുത്തി അനുശ്രീ

ബാലയുടെ പുതിയ ചിത്രം ഷെഫീഖിന്റെ സന്തോഷം ആണ്. ഉണ്ണി മുകുന്ദനാണ് ചിത്രത്തിലെ നായകൻ. നവാഗയ അനൂപ് പന്തളം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മനോജ് കെ ജയൻ, ദിവ്യ പിള്ള. ആത്മിയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ് എന്നിവരാണ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. കൂടാതെ തമിഴിൽ നടൻ സൂര്യയെ നായകനാക്കി പുതിയൊരു സിനിമ ബാല സംവിധാനം ചെയ്യുന്നുണ്ട്.

Advertisement