എന്നോട് എന്തെങ്കിലും പറയാനുണ്ട് എങ്കിൽ എന്നെ വിളിച്ച് പറഞ്ഞാൽ മതി, പോസ്റ്റ് ഇടേണ്ടെന്ന് വിഷ്ണു പറഞ്ഞു; ആ പോസ്റ്റ് ഇട്ടതിനും പിൻവലിച്ചതിനും പിന്നിൽ സംഭവിച്ചത് വെളിപ്പെടുത്തി അനുശ്രീ

818

വളരെ പെട്ടെന്ന് തന്നെ മലയാളികലുടെ പ്രിയങ്കരിയായി മാറിയ സീരിയൽ നടിയാണ് അനുശ്രീ എന്ന പ്രകൃതി.ബാല താരമായി സീരിയൽ രംഗത്തേക്ക് കടന്നുവന്ന താരം പിന്നീട് സീരിയലിൽ മികച്ച നടിയായി മാറുക ആയിരുന്നു.

ഓമനത്തിങ്കൾ പക്ഷി എന്ന സീരിയലിലെ ജിത്തു മോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു അനുശ്രീ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. വളരെ മികച്ച സ്വീകാര്യത ആയിരുന്നു ആ കഥാപാത്രത്തിന് ലഭിച്ചിരുന്നത്. നായിക ആയി എത്തിയപ്പോഴും വളരെ മികച്ച പിന്തുണ തന്നെയാണ് അനുശ്രീക്കു ലഭിച്ചത്.

Advertisements

സീരിയൽ ക്യാമറാമാനായ വിഷ്ണുവിനെ ആയിരുന്നു അനുശ്രീ പ്രണയിച്ച് വിവാഹം ചെയ്തത്. ഇരുവരുടെയും പ്രണയത്തിൽ ആയിരുന്നു ഇരുവരും ഒളിച്ചോടി പോയി വിവാഹം കഴിക്കുക ആയിരുന്നു. അടുത്തിടെ ഇവർക്ക് ഒരു കുഞ്ഞും ജനിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അനുശ്രീ ഡിവോഴ്‌സിനെ കുറിച്ച് പറഞ്ഞു കൊണ്ടുള്ള ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇത് ചർച്ചയായി മാറുകയും ചെയ്തിരുന്നു. വിവാഹ മോചനം എന്നാൽ ഒരു ദുരന്തമല്ല. സന്തോഷകരം അല്ലാതെ വിവാഹ ജീവിതം ആണ് ദുരന്തം എന്നാണ് താരത്തിന്റെ വാക്കുകൾ.

ALSO READ- ലക്ഷങ്ങൾ ലഭിക്കുന്നുണ്ടോ യൂട്യൂബിൽ നിന്നും? പ്രമോഷൻ വീഡിയോകളിൽ നിന്നും എത്ര പണം ലഭിക്കും? പ്രേക്ഷകരുടെ ചോദ്യങ്ങളോട് മനസ് തുറന്ന് സജിനും ആലീസ് ക്രിസ്റ്റിയും

ഇതിനിടെ ഗർഭകാലവിശേഷങ്ങൾ അനുശ്രീ പുതിയതായി ആരംഭിച്ച യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. സന്തോഷവും വേദനയും നിറഞ്ഞ ദിവസങ്ങളെ പറ്റി അനുശ്രീ തുറന്നുപറഞ്ഞത്. ഗർഭിണി ആയതും ആദ്യത്തെ ആഴ്ചയിൽ ന്നെ അബോർഷനായി പോയതുമെല്ലാമാണ് താരം വെളിപ്പെടുത്തിയത്. അതേസമയം, താരത്തിന്റെ വിവാഹ മോചനത്തെ സംബന്ധിച്ച വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിയ്ക്കാൻ തുടങ്ങിയിട്ട് നാളുകൾ കുറച്ചായി.

ഒരു സോഷ്യൽ മീഡിയ പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് വിവാഹ മോചന വാർത്തകൾക്ക് ശക്തി കൂടിയത്. എന്നാൽ എന്താണ് രണ്ട് പേർക്കും ഇടയിൽ സംഭവിച്ചത് എന്ന് ഇതുവരെയും പുറത്ത് വന്നിട്ടില്ല. ഇപ്പോഴിതാ ഫ്ളവേഴ്സ് ഒരു കോടിയിൽ എത്തിയ അനുശ്രീ എന്താണ് വിഷ്ണുവിനും തനിയ്ക്കും ഇടയിൽ സംഭവിച്ചത് എന്നു വ്യക്തമാക്കിയിരിക്കുകയാണ്. ആ പോസ്റ്റ് ഇടാൻ എന്തായിരുന്നു കാരണം എന്നും താരം തന്നെ വെളിപ്പെടുത്തി.

ALSO READ-‘അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട പാട്ടുകൾക്ക് ചുണ്ടനക്കാൻ പറ്റി എന്നതാണ് എന്റെ ഭാഗ്യം; ദാസേട്ടന്റെ കാലത്ത് ജീവിച്ചു എന്ന് പറയുന്നത് തന്നെ അഭിമാനമാണ്, സൗഭാഗ്യമാണ്’; യേശുദാസിനെ വാഴ്ത്തി ലാലേട്ടൻ

വളരെ ചെറുപ്പത്തിൽ സീരിയൽ ലോകത്ത് എത്തിയതാണ് അനുശ്രീ. അനുശ്രി അഭിനയിക്കണം എന്ന് ഏറ്റവും അധികം ആഗ്രഹിച്ചത് അമ്മയായിരുന്നു. അതുകൊണ്ട് തന്നെ എല്ലാ ലൊക്കേഷനിലും അമ്മയും എത്തും. എന്തും അമ്മയോട് തുറന്ന് പറയാനുള്ള സ്വാതന്ത്രം അനുശ്രീയ്ക്ക് ഉണ്ടായിരുന്നു. പക്ഷെ അമ്മ ഒരു തീരുമാനം എടുത്ത് കഴിഞ്ഞാൽ അതിൽ നിന്നും പിന്മാറാത്ത ആളാണ്. ലൊക്കേഷനിൽ ആരോടും അടുത്ത് സംസാരിക്കുന്നതും, അമിതമായി ഇടപഴകുന്നതും ഒന്നും അമ്മയ്ക്ക് ഇഷ്ടമല്ല, എല്ലാത്തിനും നിയന്ത്രണം വയ്ക്കും. കല്യാണം കഴിക്കുന്നുണ്ട് എങ്കിൽ ഇന്റസ്ട്രിയിൽ തന്നെ ഉള്ള ആളായിരിയ്ക്കണം എന്നായിരുന്നുവത്രെ അനുശ്രീയുടെ ആഗ്രഹം. അങ്ങനെയെങ്കിൽ തന്റെ ജോലിയെ കുറിച്ച് കൂടുതൽ മനസ്സിലാക്കും, പരസ്പരം അണ്ടർസ്റ്റാന്റിങ് ഉണ്ടാവും എന്നൊക്കെയായിരുന്നു അനുശ്രീയുടെ കണക്കുകൂട്ടൽ. എന്നാൽ അമ്മയ്ക്ക് മറ്റ് ഏത് മതത്തിൽ പെട്ട ആളായാലും കുഴപ്പമില്ല, പക്ഷെ ഇന്റസ്ട്രിയിൽ നിന്നുള്ള ആളായിരിയ്ക്കരുത് എന്ന നിർബന്ധമാണ്. ഇന്റസ്ട്രിയിലെ ദാമ്പത്യ ബന്ധങ്ങളിൽ 99 ശതമാനവും പരാജയമാണെന്നായിരുന്നു അമ്മ പറഞ്ഞിരുന്നത്.

പിന്നീട്, അമ്മയുടെ കണ്ണ് വെട്ടിച്ച് ആണ് ലൊക്കേഷനിൽ വച്ച് അസിസ്റ്റന്റ് ക്യാമറമാനായ വിഷ്ണുവിനെ പ്രണയിച്ചത്. ആദ്യം പ്രണയം പറഞ്ഞപ്പോൾ നിരസിച്ചിരുന്നു. പിന്നീട് വിഷ്ണുവിന് ഒരു അപകടം സംഭവിച്ചപ്പോഴാണ് സിംപതി ഉണ്ടായത്. പിന്നെ അത് പ്രണയമായി. ഒന്നൊന്നര മാസം കഴിഞ്ഞപ്പോൾ വിഷ്ണുവുമായി പ്രണയത്തിലാണ് എന്ന് അമ്മയോട് പറഞ്ഞിരുന്നു. അമ്മ എതിർത്തു. എന്റെ ഫോൺ വാങ്ങി വച്ചു. അമ്മയെ കൊണ്ട് ആകും വിധം എല്ലാം വേർപെടുത്താൻ ശ്രമിച്ചു. നാല് വർഷം വിഷ്ണുവുമായി യാതൊരു ബന്ധവു ഇല്ലാതെ നിന്നാൽ, അപ്പോഴും നിങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ് എങ്കിൽ നടത്തി തരാം എന്ന് അമ്മ പറഞ്ഞു.

അതും ഞാൻ പാലിച്ചു. പക്ഷെ എന്നിട്ടും വിവാഹം ചെയ്തു തന്നില്ല. അവസാനം അമ്മയോട് പറഞ്ഞ് തന്നെയാണ് വീട്ടിൽ നിന്നും ഇറങ്ങിപ്പോയി വിവാഹം ചെയ്തത്. പിന്നീട് വിവാഹ ശേഷം ഞങ്ങൾ വാടക വീട്ടിലേക്ക് മാറി. അപ്പോഴേക്കും കൊവിഡും വന്ന് ലോക്ക്ഡൗണായി. സാമ്പത്തികമായി ഞങ്ങൾ ഒരുപാട് ബുദ്ധിമുട്ടി. ഞാൻ സമ്പാദിച്ച എന്റെ സ്വർണവും കാറും എല്ലാം എടുത്തിട്ടാണ് ഞാൻ പോയത്. വണ്ടിയുടെ ഇഎംഐയും വാടകയും ഒന്നും താങ്ങാൻ പറ്റാതെയായി. വിഷ്ണുവിനും എനിക്കും വർക്ക് ഇല്ല. എന്റെ ഗോൾഡ് എല്ലാം പണയം വച്ചു. അത് എല്ലാം ലേലത്തിൽ പോയി. ഒരിക്കൽ വിഷ്ണുവിന്റെ അമ്മ വന്നപ്പോൾ പറഞ്ഞു, ‘ചുരുങ്ങിയത് ഒരു മൂന്ന് സെന്റ് സ്ഥലമെങ്കിലും ഉള്ള പെണ്ണിനെ അവനെ കൊണ്ട് വിവാഹം ചെയ്യിപ്പിക്കാനായിരുന്നു എന്റെ ആഗ്രഹം എന്ന്’ പക്ഷെ എനിക്ക് അതിൽ കൂടുതൽ സ്വത്ത് എന്റെ അച്ഛനും അമ്മയും ചേർത്ത് വച്ചിട്ടുണ്ട് എന്ന് ഞാൻ അവരോട് പറഞ്ഞില്ല.

അതേസമയം, തങ്ങൾക്കിടയിൽ വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് അനുശ്രീ പറയുന്നത്. പ്രസവത്തിന് വേണ്ടി അമ്മ എന്നെ കൂട്ടി കൊണ്ടു വന്നത് വരെയും ഞങ്ങൾ ഒരുമിച്ച് തന്നെയായിരുന്നു. പ്രസവം വരെ എന്റെ വീട്ടിൽ എനിക്കൊപ്പം നിന്നു. പിന്നെ പ്രസവിച്ച വീട്ടിൽ ഭർത്താക്കന്മാർ നിൽക്കുന്നത് ശരിയല്ല എന്ന് പറഞ്ഞ് വിഷ്ണു തന്നെയാണ് പോയത്. അതിന് ശേഷം ഞങ്ങളുടെ ഫോൺ കമ്യൂണിക്കേഷൻ കുറഞ്ഞു. എനിക്ക് പോസ്റ്റ്പാർട്ടിത്തിന്റെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഫോൺ വിളിക്കാനും സംസാരിക്കാനും ഒന്നും പറ്റിയില്ല. വല്ലാത്ത മൂഡ്സ്വിങ്സും. വിഷ്ണു വിളിച്ചാൽ കുഞ്ഞിനെ കാണാനാണ് എന്ന് കരുതി ഞാൻ കുഞ്ഞിനെ കാണിച്ചു കൊടുക്കും. ഞങ്ങൾ തമ്മിലുള്ള സംസാരം കുറഞ്ഞു വന്നു എന്നും അനുശ്രീ വെളിപ്പെടുത്തി.

പിന്നീട് നൂല് കെട്ടിന്റെ കാര്യം വിഷ്ണുവിനോട് പറഞ്ഞിരുന്നില്ല. അമ്മ തന്നെ വിളിക്കണം എന്ന് വിഷ്ണു വാശി പിടിച്ചു. അമ്മ വിളിക്കില്ല, വിഷ്ണു വരണം എന്ന് ഞാൻ പറഞ്ഞു. മാത്രവുമല്ല, ആ ദിവസം വിഷ്ണുവിന് വർക്കും ഉണ്ടായിരുന്നു. അതുകൊണ്ട് വന്നില്ല. നൂല് കെട്ടിന്റെ വീഡിയോ പോസ്റ്റ് ചെയ്യണം എന്ന് ഞാൻ നേരത്തെ പ്ലാൻ ചെയ്തത് കൊണ്ടാണ് ആ വീഡിയോ യൂട്യൂബിൽ ഇട്ടത്. പക്ഷെ അതിന് താഴെ വളരെ മോശം കമന്റുകൾ വന്നു. ‘കുഞ്ഞിന് വിഷ്ണുവിന്റെ ഛായ അല്ലല്ലോ, കൊച്ചിന്റെ അച്ഛൻ വിഷ്ണു തന്നെയാണോ’ എന്നൊക്കെയായിരുന്നു കമന്റുകൾ. വിവാഹ മോചനമായി എന്നും കമന്റുകൾ വന്നെന്നും താരം പറയുന്നു.

ഇതിനിടെ, ചുരുക്കത്തിൽ ഇപ്പോൾ എന്താണ് നിങ്ങളുടെ അവസ്ഥ എന്ന് ശ്രീകണ്ഠൻ നായർ ചോദിച്ചപ്പോൾ, ഞങ്ങൾ ചിലപ്പോൾ പിരിഞ്ഞേക്കും, ചിലപ്പോൾ വീണ്ടും ഒന്നിച്ചേക്കും. അതിനെ കുറിച്ച് ഒന്നും ഇപ്പോൾ പറയാനാവില്ല. ഞങ്ങളുടെ ഭാവി തീരുമാനത്തെ ആശ്രയിച്ചാണ് അത്. ഫോൺ വിളിയും സംസാരവും ഒക്കെയുണ്ട്. പക്ഷെ ചെറിയ ചില പ്രശ്നങ്ങളും ഉണ്ട്- അനുശ്രീ പറഞ്ഞു

ഞാനും വിഷ്ണുവും തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ട് എങ്കിൽ അത് ഞങ്ങൾ തീർക്കും. അതിനിടയിൽ കുഞ്ഞിനെ വലിച്ചിട്ടത് എനിക്ക് സഹിച്ചില്ല. ആ സാഹചര്യത്തിലാണ് വിവാഹ മോചനത്തെ കുറിച്ച് പരമാർശിച്ചുകൊണ്ടുള്ള പോസ്റ്റ് ഞാൻ പങ്കുവച്ചത്. വിവാഹമോചിതരായി എങ്കിൽ തന്നെ അത് തെറ്റല്ല, വിവാഹം മോചനം കൊണ്ട് ആരും മരിച്ച് പോയിട്ടില്ല എന്നൊക്കെയായിരുന്നു അനുശ്രീയുടെ പോസ്റ്റ്. അത് കണ്ട് വിഷ്ണു വിളിച്ചു. എന്നോട് എന്തെങ്കിലും പറയാനുണ്ട് എങ്കിൽ എന്നെ വിളിച്ച് പറഞ്ഞാൽ മതി, സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇടേണ്ട കാര്യമുണ്ടോ എന്ന് ചോദിച്ചു. വിഷ്ണു പറഞ്ഞിട്ട് തന്നെയാണ് ആ പോസ്റ്റ് ഡിലീറ്റ് ചെയ്തത്.

Advertisement