ചെറിയ പ്രായത്തില്‍ വിവാഹം, ആദ്യ ഭര്‍ത്താവ് മദ്യത്തിനടിമ, പിന്നീട് സ്‌നേഹിച്ചയാള്‍ ചതിച്ചു, രണ്ട് തവണ മാരിറ്റല്‍ റാപ്പ് ചെയ്യപ്പെട്ടുവെന്ന് ബിഗ്‌ബോസ് താരം ശോഭ

419

ബിഗ് ബോസ് മലയാളത്തിന് ഇപ്പോള്‍ നിരവധി ആരാധകരാണ് ഉള്ളത്. ആദ്യമൊക്കെ മലയാളികള്‍ക്ക് അത്ര പരിചിതമായിരുന്നില്ല ഈ റിയാലിറ്റി ഷോ എങ്കിലും ഇപ്പോള്‍ നിരവധി പേരാണ് ഷോയ്ക്ക് അഡിക്റ്റായി മാറിയിരിക്കുന്നത്. അവസാനം നടന്ന അവസാനിച്ച നാലാം സീസണിനാണ് ഏറ്റവും കൂടുതല്‍ പ്രേക്ഷക പ്രശംസ ലഭിച്ചത്.

ഇരുപത് മത്സരാര്‍ഥികളുമായി നടന്ന നാലാം സീസണില്‍ ലേഡി വിന്നറിനെ ലഭിച്ചതും ഏറെ ശ്രദ്ധേയമായിരുന്നു. മത്സരത്തില്‍ വിജയിയായത് ദില്‍ഷ പ്രസന്നനാണ്. രണ്ടാം സ്ഥാനം ബ്ലെസ്ലിക്കായിരുന്നു. മൂന്നാംസ്ഥാനമാണ് റിയാസ് സലിമിന് ലഭിച്ചത്.

Advertisements

അതേസമയം, ബിഗ് ബോസ് നാലാം സീസണില്‍ വിജയികളായില്ലെങ്കിലും നിരവധി പേരാണ് ആരാധകരുടെ പ്രിയപ്പെട്ടവരായി മാറിയത്. ഇപ്പോഴിതാ അഞ്ചാം സീസണ് ബിഗ് ബോസ് ആരംഭിച്ചിരിക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു പുതിയ സീസണിന് തുടക്കം കുറിച്ചത്.

Also Read: ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയതിന്റെ സന്തോഷത്തില്‍ ഹരീഷും ചിന്നുവും, കുഞ്ഞിന് താരദമ്പതികള്‍ നല്‍കിയ പേര് കേട്ടോ

പുതിയ സീസണിലെ ഒരു സെഗ്മെന്റാണ് എന്റെ കഥ. ഇതില്‍ മത്സരാര്‍ത്ഥികള്‍ക്ക് അവരുടെ ജീവിതാനുഭവങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെക്കാം. ഈ സെഗ്മെന്റില്‍ തന്റെ ജീവിത കഥ തുറന്നുപറയുകയാണ് ശോഭ.

തന്റേത് തമിഴ് വേരുള്ള ഒരു കുടുംബമാണ്. വീട്ടിലെ ഇളയമകളായതിനാല്‍ ഒത്തിരി സ്വാതന്ത്യമൊക്കെയുണ്ടായിരുന്നുവെന്നും താന്‍ വളര്‍ന്നപ്പോള്‍ പെട്ടെന്ന് തന്നെ വിവാഹം നടത്തിയെന്നും കാരണം ജാതകമായിരുന്നുവെന്നും ശോഭ പറയുന്നു.

ആദ്യ രാത്രിയാണ് അറിഞ്ഞത് ഭര്‍ത്താവ് മദ്യത്തിന് അടിമയാണെന്ന്. വീട്ടുകാര്‍ക്ക് ഇതെല്ലാമറിയാമായിരുന്നുവെന്നും പലപ്പോഴും ക്രൂരമായ പീഡനമാണ് താന്‍ നേരിട്ടതെന്നും ജീവിതത്തില്‍ രണ്ട് തവണ മാരിറ്റല്‍ റേപ്പിന് ഇരയായിട്ടുണ്ടെന്നും ശോഭ തുറന്നുപറഞ്ഞു.

ALos Read:അത്രത്തോളം കഷ്ടപ്പെട്ടിട്ടും റിസള്‍ട്ടില്ലാതായപ്പോള്‍ കരഞ്ഞിട്ടുണ്ട്, എട്ടുമാസത്തോളം സിനിമ കിട്ടാതെ വീട്ടിലിരിക്കേണ്ടി വന്നു, ജീവിതത്തിലെ ദുരനുഭവം വെളിപ്പെടുത്തി ജയറാം

ഒത്തിരി കഷ്ടപ്പെട്ട് മൂന്നരക്കൊല്ലമെടുത്താണ് അതില്‍ നിന്നും പുറത്തുകടന്നത്. ആ വിവാഹമോച ന കേസ് ഇപ്പോഴും നടക്കുകയാണ്. ഇതിന് ശേഷം വീവേഴ്‌സ് വില്ലേജ് എന്ന സംഭംഭം ആരംഭിച്ചു. അപ്പോള്‍ ഒരാളുമായി താന്‍ ഇഷ്ടത്തിലായി എന്നും കാരണം ആരുമില്ലാത്ത സമയത്ത് അയാള്‍ തനിക്ക് തുണയായിരുന്നുവെന്നും ശോഭ പറയുന്നു.

ആ ബന്ധം വിവാഹത്തിനടുത്ത് വരെ എത്തിയിരുന്നു. എന്നാല്‍ അയാള്‍ ഉദ്ദേശിച്ചിരുന്നത് വെറും ഒരു ഡമ്മി ഭാര്യയെ ആയിരുന്നു. അതറിഞ്ഞപ്പോള്‍ താന്‍ നോ പറഞ്ഞുവെന്നും അതിന് അയാള്‍ തന്നോട് പ്രതികാരം ചെയ്തുവെന്നും തന്റെ കടയില്‍ കഞ്ചാവ് വെച്ച് തന്നെ കുടുക്കാന്‍ വരെ ശ്രമിച്ചുവെന്നും ശോഭ പറയുന്നു.

എന്നാല്‍ അന്വേഷണത്തില്‍ താന്‍ നിരപരാധിയാണെന്ന് തെളിഞ്ഞു. ഒന്നും വിട്ട് കൊടുക്കാന്‍ താന്‍ തയ്യാറായിരുന്നില്ലെന്നും ആറുമാസത്തിന് ശേഷമാണ് കേസ് തെളിഞ്ഞതെന്നും ആര്‍ക്കുമുന്നിലും തോറ്റുകൊടു്കകരുതെന്നും സ്ത്രീകള്‍ ഒന്നിനെയും പേടിക്കരുതെന്നും താരം വ്യക്തമാക്കി.

Advertisement