സിനിമയില്‍ ശ്രദ്ധിക്കപ്പെടാന്‍ നല്ലത് ഗ്ലാമര്‍ വേഷങ്ങള്‍, എന്നെ ഗ്ലാമര്‍ ഡോള്‍ എന്നാണ് വിളിച്ചിരുന്നത്, വീണ്ടും ശ്രദ്ധിക്കപ്പെട്ട് സിമ്രാന്റെ വാക്കുകള്‍

387

നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലെ കിടിലന്‍ വേഷങ്ങളിലൂടെ ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ സൂപ്പര്‍ നടിയായി തിളങ്ങി നിന്ന താരമാണ് സിമ്രാന്‍. ഹിന്ദിയിലൂടെ കരിയര്‍ ആരംഭിച്ച താരം തെന്നിന്ത്യന്‍ സിനിമയിലൂടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തിലും സിമ്രാന് ധാരാളം ആരാധകരുണ്ട്.

Advertisements

നടിയുടെ അന്യഭാഷ ചിത്രങ്ങള്‍ക്കും മലയാളത്തില്‍ മികച്ച കാഴ്ചക്കാരുണ്ട്. മലയാള സിനിമയിലും സിമ്രാന്‍ അഭിനയിച്ചി ട്ടുണ്ട്. മമ്മൂട്ടി നായകനായ ഇന്ദ്രപ്രസ്ഥം ഹരിദാസ് ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച അഭിനയിച്ചത്. സിമ്രാന്റെ തെന്നിന്ത്യന്‍ സിനിമ പ്രവേശനം തന്നെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഒപ്പമായിരുന്നു.

Also Read: ചെറിയ പ്രായത്തില്‍ വിവാഹം, ആദ്യ ഭര്‍ത്താവ് മദ്യത്തിനടിമ, പിന്നീട് സ്‌നേഹിച്ചയാള്‍ ചതിച്ചു, രണ്ട് തവണ മാരിറ്റല്‍ റാപ്പ് ചെയ്യപ്പെട്ടുവെന്ന് ബിഗ്‌ബോസ് താരം ശോഭ

താരത്തിന്റെ പഴയ ഒരു അഭിമുഖമാണ് ഇപ്പോള്‍ വീണ്ടും വൈറലാവുന്നത്. തനിക്ക് ഒത്തിരി കാലം ഇന്‍ഡസ്ട്രിയില്‍ തുടരണമെന്ന് ആഗ്രഹമുണ്ടെന്നും തനിക്ക് പെര്‍ഫോമന്‍സിനെ അടിസ്ഥാനമാക്കിയുള്ള വേഷങ്ങള്‍ മാത്രമേ ചെയ്യാനാവൂ എന്നും താരം പറയുന്നു.

പെര്‍ഫോമറാകാനുള്ള വഴി ഗ്ലാമര്‍ വേഷങ്ങളാണെന്നും തന്നെ പെര്‍ഫോമറാക്കിയത് ആരാധകരാണെന്നും ആദ്യത്തെ കുറച്ച് വര്‍ഷങ്ങളേ ഗ്ലാമര്‍ വേഷങ്ങള്‍ സിനിമയില്‍ പിടിച്ച് നില്‍ക്കാന്‍ സഹായിക്കൂവെന്നും പിന്നീട് നമ്മള്‍ ഒരു പെര്‍ഫോമറാണെന്ന് തെളിയിക്കണമെന്നും താരം പറഞ്ഞു.

Also Read: ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയതിന്റെ സന്തോഷത്തില്‍ ഹരീഷും ചിന്നുവും, കുഞ്ഞിന് താരദമ്പതികള്‍ നല്‍കിയ പേര് കേട്ടോ

ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യുന്നത് നിര്‍ത്തുമെന്നല്ല പറയുന്നത്. എന്നാല്‍ വള്‍ഗറാസിയിട്ടുള്ള സിനിമകള്‍ താന്‍ ചെയ്യില്ലെന്നും സിനിമയില്‍ തന്നെ ഗ്ലാമറസ് ഡോള്‍ എന്നാണ് ആരാധകര്‍ വിളിച്ചിരുന്നതെന്നും സിനിമയില്‍ താന്‍ ഇപ്പോള്‍ തുടക്കത്തിലാണെന്നും പതിയെ പതിയെ നല്ലൊരു പെര്‍ഫോമറാവണമെന്നും താരം കൂട്ടിച്ചേര്‍ത്തു.

Advertisement