നോ പറയേണ്ടിടത്ത് മനോഹരമായി നോ പറയും, ഫ്രഞ്ച് സിനിമയിലേക്ക് വിളിച്ചാലും അത് പഠിച്ച് ചെയ്യാനുള്ള കോണ്‍ഫിഡന്‍സ് ദൈവം തന്നിട്ടുണ്ട്, തുറന്നുപറഞ്ഞ് അഹാന

91

നടന്‍ കൃഷ്ണകുമാറും ഭാര്യയും നാല് പെണ്‍മക്കളുമെല്ലാം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. മൂത്ത മകളായ അഹാന കൃഷ്ണ സിനിമകളില്‍ നായികയായി തിളങ്ങുകയുമാണ്. ഞാന്‍ സ്റ്റീവ് ലോപസ് ആയിരുന്നു അഹാനയുടെ ആദ്യ സിനിമ.

പിന്നീട് അഹാനയ്ക്ക് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക തുടങ്ങിയ സിനിമകളില്‍ നല്ല കഥാപാത്രങ്ങള്‍ ലഭിച്ചു. താരപുത്രിയാണെങ്കിലും താനും നന്നായി കഷ്ടപ്പെട്ട് തന്നെയാണ് സിനിമയില്‍ പിടിച്ച് നില്‍ക്കുന്നതെന്ന് അഹാന പറഞ്ഞിരുന്നു.

Advertisements

അഹാനയുടെ പുതിയ ചിത്രമാണ് ‘അടി’ . അഹാന കൃഷ്ണ, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമാണ് അഹാന. തന്റെ വിശേഷങ്ങളും പുത്തന്‍ ചിത്രങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

Also Read: സിനിമയില്‍ ശ്രദ്ധിക്കപ്പെടാന്‍ നല്ലത് ഗ്ലാമര്‍ വേഷങ്ങള്‍, എന്നെ ഗ്ലാമര്‍ ഡോള്‍ എന്നാണ് വിളിച്ചിരുന്നത്, വീണ്ടും ശ്രദ്ധിക്കപ്പെട്ട് സിമ്രാന്റെ വാക്കുകള്‍

ഇപ്പോഴിതാ അഹാനയുടെ ഒരു അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. താന്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ എത്രത്തോളം വേണമെങ്കിലും കഷ്ടപ്പെടാന്‍ തയ്യാറാണെന്നും സഞ്ജയ് ലീല ബന്‍സാലിയുടെയൊക്കെ ചിത്രത്തില്‍ ഒരു അവസരം കിട്ടിയിരുന്നെങ്കിലൊക്കെയെന്ന് ആഗ്രഹിച്ചിരുന്നുവെന്നും താരം പറയുന്നു.

തനിക്ക് ഒരു കാര്യത്തിനോടും നോ പറയാന്‍ ഭയമില്ല. തനിക്ക് പറ്റില്ലാത്ത കാര്യത്തിനോട് മനോഹരമായി നോ പറയും. പറയാനാവുന്ന സന്ദര്‍ഭങ്ങളില്‍ മുഖത്ത് നോക്കി പറയും ഇല്ലെങ്കില്‍ നല്ല വഴികളിലൂടെ നോ പറയുമെന്നും നമുക്ക് ഉത്തരം കൊടുക്കേണ്ടവര്‍ക്ക് മാത്രം കൊടു്തതാല്‍ മതിയെന്നും ഏതെങ്കിലുമൊരാള്‍ വിമര്‍ശിച്ചാല്‍ മൈന്‍ഡാക്കണ്ട കാര്യമില്ലെന്നും താരം പറയുന്നു.

Also Read: ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയതിന്റെ സന്തോഷത്തില്‍ ഹരീഷും ചിന്നുവും, കുഞ്ഞിന് താരദമ്പതികള്‍ നല്‍കിയ പേര് കേട്ടോ

തനിക്ക് അറിഞ്ഞുകൊണ്ട് ദൈവം ഒരു കോണ്‍ഫിഡന്‍സ് തന്നിട്ടുണ്ട്. തന്നെ ഒരു ഫ്രഞ്ച് സിനിമയിലേക്ക് വിളിച്ചാലും താന്‍ പറയുന്നത് അത് പഠിച്ച് അഭിനയിക്കാമെന്നാണെന്നും എന്ത് വേണമെങ്കിലും പഠിച്ച് ചെയ്യാമെന്നും തന്റെ ഗോളിനെ കുറിച്ച് താന്‍ ഇമേജിന്‍ ചെയ്യാറുണ്ടെന്നും നല്ല കോണ്‍ഫിഡന്‍സ് കിട്ടാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

Advertisement