എന്നെ വളര്‍ത്തിയ രീതിയേ ശരിയല്ല, കള്ളം പറയും മോഷ്ടിക്കും, 17ാമത്തെ വയസ്സില്‍ വീട്ടില്‍ നിന്നും ഇറങ്ങിയ ഞാന്‍ ഇതുവരെ തിരിച്ച് പോയിട്ടില്ല, തുറന്നുപറഞ്ഞ് തിങ്കള്‍ ഭല്‍

1545

അവതാരകയായ തിങ്കള്‍ ഭല്‍ ഇന്ന് പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ബിഗ് ബോസ് മൂന്നിലെ മത്സരാര്‍ത്ഥിയായിരുന്ന ഡിംപല്‍ ഭലിന്റെ സഹോദരിയാണ് തിങ്കള്‍. വളരെ രസകരമായ തിങ്കളിന്റെ സംസാര ശൈലി ആളുകളെ പിടിച്ചിരുത്തുന്നതാണ്.

Advertisements

ഇപ്പോഴിതാ തന്റെ ജീവിത കഥ പറയുകയാണ് തിങ്കള്‍ ഒരു അഭിമുഖത്തില്‍. ജീവിതത്തിലെ തന്റെ പരാജയങ്ങളെ കുറിച്ചായിരുന്നു താരം സംസാരിച്ചിരുന്നത്. സൗത്തിലും നോര്‍ത്തിലുമുള്ള അച്ഛന്റെയും അമ്മയുടെയും വിവാഹം ഇന്‍ര്‍കാസ്റ്റ് മാരേജ് ആയിരുന്നുവെന്ന് താരം പറയുന്നു.

Also Read: നോ പറയേണ്ടിടത്ത് മനോഹരമായി നോ പറയും, ഫ്രഞ്ച് സിനിമയിലേക്ക് വിളിച്ചാലും അത് പഠിച്ച് ചെയ്യാനുള്ള കോണ്‍ഫിഡന്‍സ് ദൈവം തന്നിട്ടുണ്ട്, തുറന്നുപറഞ്ഞ് അഹാന

രണ്ട് വ്യത്യസ്തമായ കള്‍ച്ചറിലാണ് താന്‍ വളര്‍ന്നത്. അത് തന്നെ വളരെ മോശമായ രീതിയിലാണ് വളര്‍ത്തിയതെന്നും തന്റെ യാത്ര തെറ്റുകളിലൂടെയായിരുന്നുവെന്നും താന്‍ വിചാരിച്ചിരുന്നത് കള്ളം പറയുന്നതിലും മോഷ്ടിക്കുന്നതിലും തെറ്റില്ലെന്നായിരുന്നുവെന്നും താരം പറയുന്നു.

താന്‍ പഠനത്തില്‍ പുറകിലായിരുന്നു.എവിടെയെങ്കിലും പോകുന്നുണ്ടെങ്കില്‍ വീട്ടില്‍ അനുവാദം ചോദിക്കാറും പറയാറുമില്ലെന്നും കരിയര്‍ ബില്‍ഡ് ചെയ്യുന്നതിന് മുമ്പേ താന്‍ നാടുവിട്ടുവെന്നും അതാണ് താന്‍ ചെയ്ത ഏറ്റവും വലിയ തെറ്റെന്നും താരം പറയുന്നു.

Also Read: ചെറിയ പ്രായത്തില്‍ വിവാഹം, ആദ്യ ഭര്‍ത്താവ് മദ്യത്തിനടിമ, പിന്നീട് സ്‌നേഹിച്ചയാള്‍ ചതിച്ചു, രണ്ട് തവണ മാരിറ്റല്‍ റാപ്പ് ചെയ്യപ്പെട്ടുവെന്ന് ബിഗ്‌ബോസ് താരം ശോഭ

കരിയര്‍ ബില്‍ഡ് ചെയ്യുന്നത് വരെ പാരന്റ്‌സിന് ഒപ്പം നില്‍ക്കണം, അവര്‍ പറയുന്നത് കേള്‍ക്കണം. പക്വത കുറവില്‍ നമ്മള്‍ ചെയ്യുന്നതാണ് ശരിയെന്ന് തോന്നുമെന്നും എന്നാല്‍ അത് ശരിയല്ലെന്നും വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുന്നത് തെറ്റല്ല, പക്ഷേ എന്തെങ്കിലും നേടാന്‍ സാധിക്കണമെന്നും തനിക്ക് അതിന് കഴിഞ്ഞിട്ടില്ലെന്നും 17ാമത്തെ വയസ്സില്‍ വീട്ടില്‍ നിന്നും ഇറങ്ങിയ താന്‍ വീട്ടില്‍ ഇപ്പോഴും തിരിച്ചെത്തിയിട്ടില്ലെന്നും താരം പറയുന്നു.

Advertisement