ലാലേട്ടന്‍ ഇനി ബിഗ് ബ്രദര്‍; വരുന്നു തകര്‍പ്പന്‍ കോമഡിച്ചിത്രം !

61

മലയാളത്തില്‍ ബിഗ് ബ്രദര്‍ എന്നതിന് മമ്മൂട്ടി എന്നാണ് അര്‍ത്ഥം. അത് ബിഗ് ബിയിലൂടെ നമ്മള്‍ കണ്ടതാണ്. വല്യേട്ടനിലൂടെ കണ്ടതാണ്. ഹിറ്റ്ലറിലൂടെ കണ്ടതാണ്. എന്നാല്‍ അതിനെയെല്ലാം മറികടക്കാന്‍ മോഹന്‍ലാല്‍ വരുന്നു.

Advertisements

മോഹന്‍ലാലിന്‍റെ പുതിയ ചിത്രത്തിന് പേര് ‘ബിഗ് ബ്രദര്‍’. പറയുന്നത് ഒരു വല്യേട്ടന്‍റെ കഥ തന്നെ. സംവിധാനം മമ്മൂട്ടിയെ ഹിറ്റ്‌ലറാക്കിയ സിദ്ദിക്ക്.

വലിയ ഇടവേളയ്ക്ക് ശേഷം സിദ്ദിക്കും മോഹന്‍ലാലും ഒന്നിക്കുന്ന ബിഗ് ബ്രദറിന്‍റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. ലൂസിഫറിന്‍റെ ചിത്രീകരണം അവസാനിക്കുമ്ബോഴേക്കും ബിഗ് ബ്രദര്‍ തുടങ്ങാനാണ് പരിപാടി എന്നറിയുന്നു. മലയാളത്തിലെ പ്രമുഖ യുവതാരങ്ങളുടെ സാന്നിധ്യവും ഈ ചിത്രത്തിലുണ്ടാകും.

ഇന്നസെന്‍റ്, ജനാര്‍ദ്ദനന്‍, കെ പി എ സി ലളിത, മുകേഷ് തുടങ്ങിയവരും ഈ പ്രൊജക്ടിന്‍റെ ഭാഗമാകുമെന്നാണ് അറിയുന്നത്.

വിയറ്റ്‌നാം കോളനി, ലേഡീസ് ആന്‍റ് ജെന്‍റില്‍‌മാന്‍ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം സിദ്ദിക്ക് ഒരുക്കുന്ന മോഹന്‍ലാല്‍ ചിത്രം എന്ന നിലയില്‍ ബിഗ് ബ്രദര്‍ ഏറെ പ്രതീക്ഷ നല്‍കുന്നു

Advertisement