ഷിയാസിന്റേം അനൂപിന്റേം മോശം പെരുമാറ്റം: പുറത്തുവിടണമെന്ന് പൊട്ടിക്കരഞ്ഞ് അര്‍ച്ചന

25

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്സിന്റെ മലയാളം പതിപ്പ് എഴുപതാമത്തെ ദിവസത്തിലേക്ക് കടന്നിരിക്കുകയാണ് . ഇപ്പോള്‍ ഗെയിം വളരെ സങ്കീര്‍ണവും നാടകീയവും ആയി മുന്നോട്ട് പോവുകയാണ്.

നേരത്തെ മികച്ച മത്സരാര്‍ത്ഥിയായിരുന്ന രഞ്ജിനിയുടെ പുറത്താകല്‍ നാടകീയ നീക്കങ്ങള്‍ക്ക് ആണ് വഴി വച്ചത്. ഇപ്പോള്‍ ബിഗ് ബോസ്സിനോട് തന്നെ പുറത്തു പോകാന്‍ അനുവദിക്കണം എന്ന് പൊട്ടിക്കരഞ്ഞു കൊണ്ട് പറയുകയാണ് മത്സരാര്‍ത്ഥി അര്‍ച്ചന.

Advertisements

ഷിയാസിനോടും അനൂപിനോടും ഉണ്ടായ വാക്ക് തര്‍ക്കത്തിന് ശേഷമാണ് അര്‍ച്ചന കാമറ നോക്കി തനിക്ക് പുറത്തു പോകണം എന്ന് കരഞ്ഞു കൊണ്ട് പറഞ്ഞത്. തനിക്കുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പറയാന്‍ ചെന്നപ്പോ അര്‍ച്ചന ശബ്ദം ഉണ്ടാക്കിയത് ആണ് ഷിയാസിനെ പ്രകോപിച്ചത്.

ഷിയാസ് അര്‍ച്ചനയെക്കുറിച്ച്‌ സംസാരിച്ചതിന് ശേഷം അനൂപ് അര്‍ച്ചനയോട് ഇക്കാര്യങ്ങള്‍ ചോദിക്കാനായി പോയി. എന്താണ് തന്റെ നെഗറ്റീവുകള്‍ എന്നായിരുന്നു അനൂപിന്റെ ചോദ്യം. അനൂപിന്റെ ചില പെരുമാറ്റങ്ങള്‍ തനിക്ക് അത്തരത്തിലാണ് തോന്നുന്നതെന്നും അതിനാലാണ് അങ്ങനെ അഭിപ്രായപ്പെട്ടതെന്നുമായിരുന്നു അര്‍ച്ചനയുടെ മറുപടി.

അനൂപുമായി സംസാരിച്ചതിന് ശേഷമാണ് അര്‍ച്ചന പൊട്ടിക്കരഞ്ഞുകൊണ്ട് തനിക്കിന് ഇവിടെ തുടരാനാവില്ലെന്ന് ക്യാമറയെ നോക്കി ബിഗ് ബോസിനോട് അഭ്യര്‍ഥിച്ചത്.

Advertisement