Home Entertainment Celebrities

ഇരുപത്തിനാല് മണിക്കൂറുകൾ മാത്രം പിന്നിടുമ്പോൾ ബിഗ് ബോസ് വീട്ടിലെ പുഞ്ചിരി മായുകയാണോ? ആരാധകരെ ആശങ്കയിലാക്കി പുതിയ പ്രൊമോ വീഡിയോ

112

പ്രേക്ഷകർ ഇത്രയും ആവേശത്തോടും ആകാംക്ഷയോടും കാത്തിരുന്ന ഒരു മിനിസ്‌ക്രീൻ പരിപാടി വേറെ ഉണ്ടാകില്ല എന്നുതന്നെ പറയാം. ബിഗ് ബോസ് മലയാളം നാലാം സീസൺ പ്രഖ്യാപിച്ചതോടെ വീണ്ടും ഇതേ ആകാംക്ഷ നിറച്ചാണ് മിനിസ്‌ക്രീൻ പ്രേക്ഷകർ ഓരോ ദിവസവും എണ്ണിത്തീർത്തത്. ഒടുവിൽ 17 മത്സരാർത്ഥികളുമായി ബിഗ് ബോസ് എത്തി.

വിവിധ മേഖലയിലുള്ളവർ ഇക്കുറി ഹൗസിൽ എത്തിയിട്ടുണ്ട്. പ്രിയപ്പെട്ടവരും അപരിചിതരുമായ 17 പേർ. ഇണക്കങ്ങളും പിണക്കങ്ങളുമായി ഇനിയുള്ള നൂറു ദിവസം പിന്നിടുന്നത് ആരെല്ലാമാണ് എന്ന് കണ്ടറിയുക തന്നെ വേണം. നല്ല സൗഹൃദങ്ങളും ചെറിയ പിണക്കങ്ങൾക്കുമൊക്കെ പലപ്പോഴും ബിഗ് ബോസ് വീട് സാക്ഷ്യം വഹിക്കാറുമുണ്ട്.

Advertisements

ALSO READ

അശ്വിന്റെ ജീവിതകഥ അതിദയനീയം, ലക്ഷ്മി ചേച്ചിക്ക് അത് കിട്ടുമെന്ന് ഓർമ്മയില്ലേ. ബിഗ് ബോസ് ആദ്യ എപ്പിസോഡിനെ കുറിച്ച് അശ്വതി പറയുന്നു

നാലാം സീസൺ ആരംഭിച്ച് 24 മണിക്കൂറുകൾ മാത്രം പിന്നിടുമ്പോൾ ബിഗ് ബോസ് വീട്ടിലെ പുഞ്ചിരി മായുകയാണോ എന്ന സംശയത്തിലാണ് പ്രേക്ഷകർ. എലിമിനേഷനുകളും കണ്ണീരുമാണോ ഇന്ന് രാത്രി ആരാധകർക്കായി കാത്തിരിക്കുന്നത്? ബിഗ് ബോസ് ഇന്ന് പുറത്തുവിട്ട രണ്ടാമത്തെ പ്രൊമോ വീഡിയോ നൽകുന്ന സൂചനകളും അതാണ്. കരച്ചിലടക്കാനാകാതെ ഇരിക്കുന്ന ലക്ഷ്മിപ്രിയയേയും നിമിഷയേയും ആണ് വീഡിയോയിൽ നമ്മുക്ക് കാണൻ കഴിയുന്നത്. ഒപ്പം കണ്ണു നിറഞ്ഞ് കരച്ചിലടക്കുന്ന അപർണ മൾബറിയേയും സുചിത്ര നായരേയും ഡെയ്സി ഡേവിഡിനേയും കാണാം.

അശ്വിൻ തന്റെ ജീവിതാനുഭവങ്ങൾ പറയുന്നതോടെയാണ് എല്ലാവരും നിശബ്ദതയിലേക്ക് പോകുന്നത്. മെന്റലിസ്റ്റായും മാജിക്കുകാരനായുമൊക്കെ ആളുകൾ അറിഞ്ഞു തുടങ്ങുന്നതിനും മുൻപ് വിശപ്പിനോട് മത്സരിച്ച തന്റെ കുട്ടിക്കാലത്തെക്കുറിച്ചാണ് അശ്വിൻ പറയുന്നത്. ‘വിശപ്പാണ് ലോകത്തിലെ ഏറ്റവും വലിയ വേദന. ജീവിതം ഒരു ചോദ്യചിഹ്നമായി. ആരും ഉണ്ടായിരുന്നില്ല, വീട്ടിൽനിന്നും ഇറക്കിവിട്ടു. രണ്ട് ചിറകുകളും നഷ്ടപ്പെട്ട ഒരു കിളിയുടെ അവസ്ഥയായിരുന്നു. ഇന്ന് ഈ വേദിയിൽ വരണം എന്ന് ആഗ്രഹിച്ചത് രണ്ടുപേരാണ്.’

ALSO READ

അശ്വിന്റെ ജീവിതകഥ അതിദയനീയം, ലക്ഷ്മി ചേച്ചിക്ക് അത് കിട്ടുമെന്ന് ഓർമ്മയില്ലേ. ബിഗ് ബോസ് ആദ്യ എപ്പിസോഡിനെ കുറിച്ച് അശ്വതി പറയുന്നു

‘ 22 വർഷങ്ങൾക്ക് ശേഷം ഞാൻ എന്റെ സ്വന്തം അമ്മയെ കാണുമ്പോൾ ഞാൻ കരുതുന്നത് അമ്മ എന്നെ ഓടിവന്ന് കെട്ടിപ്പിടിക്കും മോനേ എന്ന് വിളിക്കും എന്നും വിചാരിച്ചു പക്ഷേ…’ ഇത്രയും പറഞ്ഞ് പൊട്ടിക്കരയുന്ന അശ്വിനെയാണ് വീഡിയോയിൽ നമുക്ക് കാണാൻ കഴിയുക. അശ്വിനെ കെട്ടിപ്പിടിക്കാനായി ഓടിയടുക്കുന്ന ഡോക്ടർ ബ്രോ റോബിനേയും ശാലിനിയേയും കാണാം. ആദ്യ ദിവസം തന്നെ എലിമിനേഷൻ എന്നൊരു സൂചന നൽകി ചില വീഡിയോകളും ബിഗ് ബോസ് പുറത്തുവിട്ടിരുന്നു. എന്തായാലും ഇന്നത്തെ എപ്പിസോഡിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകർ.

Advertisement