ജീവിതത്തില്‍ കണ്ട വലിയ സ്വപ്നങ്ങളില്‍ ഒന്ന് ; പുത്തന്‍ കാര്‍ സ്വന്തമാക്കി ബിഗ് ബോസ് താരം വിഷ്ണു

333

മലയാളം ബിഗ് ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് വിഷ്ണു ജോഷി. തുടക്കത്തില്‍ വലിയ സപ്പോര്‍ട്ട് ഒന്നും പ്രേക്ഷകരില്‍ നിന്നും വിഷ്ണുവിന് ലഭിച്ചില്ല. പിന്നീടാണ് താരത്തെ പിന്തുണച്ചുകൊണ്ട് ആരാധകര്‍ എത്താന്‍ തുടങ്ങിയത്. താരം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

Advertisements

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ വലിയൊരു ആഗ്രഹം നടന്നതിന്റെ സന്തോഷത്തിലാണ് വിഷ്ണു. താരം തന്നെയാണ് സോഷ്യല്‍ മീഡിയ വഴി ഇത് ആരാധകരെ അറിയിച്ചത്. താന്‍ കുറെ നാളുകളായി മനസ്സില്‍ കൊണ്ടു നടക്കുന്ന കാര്‍ ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുകയാണ് വിഷ്ണു.

also read
മിനിസ്‌ക്രീനിലെ ലേഡീ സൂപ്പര്‍സ്റ്റാര്‍; കിടിലന്‍ ലുക്കില്‍ മൃദുലയും യുവയും
ജീവിതത്തില്‍ കണ്ട വലിയ സ്വപ്നങ്ങളില്‍ ഒന്ന് ആയിരുന്നു സ്വന്തം ആയി ഒരു കാര്‍ വാങ്ങുക എന്നത്. ഒരുപാട് ആഗ്രഹിച്ചതിന്റെയും അതിനായി കഷ്ടപ്പെട്ടതിന്റെയും ഫലമായി ഞാന്‍ എന്റെ ആദ്യ കാര്‍ സ്വന്തമാക്കി. സംഭവം ഫിനാന്‍സ് ഒക്കെയാണ്. എന്നാലും ഒരുപാട് സന്തോഷവും അതിനേക്കാള്‍ ഏറെ അഭിമാനവുമുണ്ട്. എനിക്കൊരുപാട് സന്തോഷവും അഭിമാനവും തോന്നുന്നുണ്ട്.

ദൈവത്തിനും എന്റെ അച്ഛനും അമ്മയ്ക്കും ചേട്ടനും ഒരുപാട് നന്ദി & സ്‌നേഹം. പിന്നെ എന്റെ വിജയത്തിലും, പരാജയത്തിലും,വളര്‍ച്ചയിലും ഒക്കെ കട്ടയ്ക്ക് കൂടെ നില്‍ക്കുന്ന നിങ്ങള്‍ ഓരോരുത്തരോടും തീര്‍ത്താല്‍ തീരാത്ത അത്രയും നന്ദിയും കടപ്പാടുമുണ്ടെന്നായിരുന്നു വിഷ്ണു കുറിച്ചത്.

Advertisement