നിര്‍ത്താതെ ഛര്‍ദി, പിരിയഡ്‌സ് ആയത് മൂന്നുതവണ, ആരോഗ്യസ്ഥിതി വഷളായി, ബിഗ്‌ബോസിനോട് വിടപറഞ്ഞ് ലച്ചു

10235

ബിഗ് ബോസ് മലയാളത്തിന് ഇപ്പോള്‍ നിരവധി ആരാധകരാണ് ഉള്ളത്. ആദ്യമൊക്കെ മലയാളികള്‍ക്ക് അത്ര പരിചിതമായിരുന്നില്ല ഈ റിയാലിറ്റി ഷോ എങ്കിലും ഇപ്പോള്‍ നിരവധി പേരാണ് ഷോയ്ക്ക് അഡിക്റ്റായി മാറിയിരിക്കുന്നത്. അവസാനം നടന്ന അവസാനിച്ച നാലാം സീസണിനാണ് ഏറ്റവും കൂടുതല്‍ പ്രേക്ഷക പ്രശംസ ലഭിച്ചത്.

Advertisements

അഞ്ചാം സീസണ്‍ ബിഗ് ബോസ് ആരംഭിച്ചിരിക്കുകയാണ്. ഇത്തവണത്തെ മത്സരാര്‍ത്ഥികളില്‍ പലരും ജീവിതത്തില്‍ ഒത്തിരി കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുള്ളവരാണ്. പല മത്സരാര്‍ത്ഥികളും ഇതിനോടകം തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിക്കഴിഞ്ഞു.

Also Read: വലിയ പ്രതിഫലം ചോദിക്കുന്ന അഭിനേതാക്കളെ സിനിമയില്‍ നിന്നും ഒഴിവാക്കും, പ്രൊഡ്യൂസര്‍മാര്‍ മരം കുലുക്കിയും നോട്ടടിച്ചുമല്ല പണം കൊണ്ടുവരുന്നത്, മുന്നറിയിപ്പുമായി സുരേഷ് കുമാര്‍

അങ്ങനെ പ്രേക്ഷകരുടെ പ്രിയങ്കരിയായിരിക്കുകയാണ് ലച്ചു. ഷോ തുടങ്ങിയ അന്നുമുതല്‍ തന്നെ ലച്ചു പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റി. അധികം ഹേറ്റാഴ്‌സില്ലാത്ത ഒരു മത്സരാര്‍ത്ഥിയായിരുന്നു ലച്ചു. ഇപ്പോഴിതാ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് ബിഗ് ബോസില്‍ നിന്നും വിട പറഞ്ഞിരിക്കുകയാണ് ലച്ചു.

ആരോഗ്യപ്രശ്‌നങ്ങളാണ് അതിന് കാരണം. കുറച്ചുനാളായി ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ബുദ്ധിമുട്ടുകയാണ് ലച്ചു. പല തവണ മെഡിക്കല്‍ റൂമിലേക്ക് പോയിരുന്നു. താന്‍ ബിഗ് ബോസില്‍ നിന്നും പുറത്തുവന്ന വിവരം ലച്ചു തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്.

Also Read; വലിയ പ്രതിഫലം ചോദിക്കുന്ന അഭിനേതാക്കളെ സിനിമയില്‍ നിന്നും ഒഴിവാക്കും, പ്രൊഡ്യൂസര്‍മാര്‍ മരം കുലുക്കിയും നോട്ടടിച്ചുമല്ല പണം കൊണ്ടുവരുന്നത്, മുന്നറിയിപ്പുമായി സുരേഷ് കുമാര്‍

എന്റെ ഹെല്‍ത്ത് മോശമായി. അതുകൊണ്ട് ബിഗ് ബോസില്‍ നിന്നും പുറത്ത് വരേണ്ടി വന്നു. തനിക്ക മൂന്നുവട്ടം പിരിയഡ്‌സ് ആയി എന്നും ഓരാഴ്ചയോളം ഛര്‍ദിയായിരുന്നുവെന്നും ഡ്രിപ്പിട്ടതിന് ശേഷവും ഛര്‍ദിച്ചുവെന്നും അതൊക്കെ കാരണമാണ് ബിഗ് ബോസിനോട് വിടപറഞ്ഞതെന്നും ലച്ചു പറഞ്ഞു.

എല്ലാവരും തന്ന സപ്പോര്‍ട്ടിന് ഒത്തിരി നന്ദിയെന്നും താന്‍ നല്ല ട്രീറ്റ്‌മെന്റൊക്കെ എടുത്ത് ആരോഗ്യമൊക്കെ ശരിയാക്കി എത്രയും പെട്ടെന്ന് തന്നെ തിരിച്ച് വരുമെന്നും ലച്ചു ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ആരാധകരെ അറിയിച്ചു.

Advertisement